പുതിയ ബജറ്റില്‍ രാജ്യത്തെ സംരംഭകര്‍ക്ക് ആശ്വാസം. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗ്യാരണ്ടി കേന്ദ്രം പ്രഖ്യാപിച്ചു. ഇനി മുതല്‍ കൊളാറ്ററല്‍ സെക്യുരിറ്റി അഥവാ ഈടില്ലാതെ വായ്പയെടുക്കാന്‍ സംരംഭകര്‍ക്ക് അവസരമൊരുങ്ങും. നിര്‍മാണ മേഖലയില്‍ മെഷിനറി ഉപകരണങ്ങള്‍ വാങ്ങാനായി എടുക്കുന്ന വായ്പകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ നേട്ടം ലഭിക്കുക.
പുതിയ പ്രഖ്യാപനം ചെറുകിട, ഇടത്തരം സംരംഭകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ ആശ്വാസമേകും. 100 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അറിയിച്ചത്. 100 കോടി രൂപ വരെയാണ് വായ്പാ ഗ്യാരണ്ടിയെങ്കിലും സംരംഭകര്‍ എടുക്കുന്ന തുക ഇതിലധികവുമാകാമെന്ന് ധനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. എംഎസ്എംഇ മേഖലയിലെ സ്ഥാപനങ്ങളെ പൊതുമേഖലാ ബാങ്കുകള്‍ വിലയിരുത്തുന്ന പ്രക്രിയ ലളിതമാക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്.

ആദായ നികുതി സ്ലാബിലെ പരിഷ്കാരങ്ങളാണ് ബജറ്റിലെ മറ്റൊരു വിശേഷം. ഇനി മുതല്‍ മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ അഞ്ച് ശതമാനവും ഏഴു ലക്ഷം തൊട്ട് 10 ലക്ഷം വരെ 10 ശതമാനവുമാണ് പരിഷ്കരിച്ച നികുതി സ്ലാബുകള്‍.
10 ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15 ശതമാനമായിരിക്കും നികുതി. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി 20 ശതമാനവും. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയുണ്ട്. പുതിയ സ്കീമില്‍ പേരുചേര്‍ത്ത നികുതിദായകര്‍ക്കാണ് പരിഷ്കാരങ്ങള്‍ ബാധകമാവുക. പഴയ സ്കീമിലുള്ള നികുതിദായകര്‍ക്ക് ഇളവുകളില്ല.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനും ബജറ്റില്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ട് അഥവാ പിഎഫ് വിഹിതത്തിലായിരിക്കും സര്‍ക്കാരിന്റെ പുതിയ ആനുകൂല്യം പ്രതിഫലിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
