'ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളിൽ വികസനം എത്തണം', തൊഴിൽ എല്ലാവർക്കും വേണം: ബജറ്റിൽ വിട്ടുപോകരുത് ഇവ

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ അടിത്തട്ടിലേക്ക് അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിലേക്ക് വികസനം എത്തിയാൽ മാത്രമേ ഇന്ത്യ പുരോഗതിയിലേക്ക് നടക്കുന്നു എന്ന് പറയാൻ കഴിയൂ. 2025 ൽ കേന്ദ്രമന്ത്രി അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് ഗ്രാമങ്ങളെയും തൊഴിൽ മേഖലയെയും പ്രധാനപ്പെട്ട ഒന്നായി കണ്ടുകൊണ്ട് ഉള്ളതായിരിക്കണം എന്നാണ് സാമ്പത്തിക വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.

കോവിഡ് 19 പാൻഡമിക്കിന് ശേഷം ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ ഘടനയിൽ നടന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയതോടെ ഒരു വിഭാഗം ആളുകൾ വീണ്ടും കൃഷിയിലേക്ക് മടങ്ങുകയും അതുവഴി മറ്റു തൊഴിലുകൾക്ക് അപചയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് തൊഴിലാളികളുടെ വരുമാന വളർച്ച കുറയുകയും, അതോടൊപ്പം തന്നെ ചിലവഴിക്കൽ പ്രാപ്തി ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.

പ്രാദേശിക അടിസ്ഥാനസൗകര്യങ്ങളിൽ പൊതു നിക്ഷേപം നടത്തുന്നതിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (MSME) പ്രോത്സാഹിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയിൽ ഇനി നടപ്പിലാക്കേണ്ട നയം. എങ്കിലേ പല ഇടങ്ങളിലെയും ജനങ്ങളുടെ കൂട്ടമായുള്ള തിരിച്ചു പോക്കിനെ തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളൂ.

ഈ വർഷത്തെ കേന്ദ്ര ബജറ്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോന്നതും, ഇന്ത്യൻ ഗ്രാമങ്ങളെ പതിയെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാൻ കഴിയുന്നതുമായിരിക്കണമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്.

സമഗ്രമായ സാമ്പത്തിക വളർച്ച കോവിഡിന് ശേഷം ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിലും, അടുത്ത കാലത്തായിGDP വളർച്ചയിൽ കുറവാണ് കാണിക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകും എന്ന് പറയാൻ കഴിഞ്ഞില്ലെങ്കിലും തൊഴിലവസരങ്ങളുടെ വളർച്ചക്ക് ഏകോപിതമായ നയങ്ങളാവശ്യമാണ് എന്ന് വ്യക്തമാണ്. ഇതിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് രണ്ട് പ്രധാന കാര്യങ്ങളാണ്.

1)
കാർഷിക വൃത്തിയിലേക്കുള്ള പിന്തിരിയൽ

കോവിഡ് മഹാമാരിക്ക് ശേഷം നിരവധി ആളുകൾ കൃഷിയിലേക്ക് തിരഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ കാർഷിക സമ്പത്ത് അത് വർദ്ധിപ്പിക്കും എങ്കിലും, കൃത്യമായ ലാഭം ലഭിക്കാത്തത് ജനങ്ങളുടെ ജീവിത നിലവാരത്തെ പിറകോട്ട് അടിക്കുന്നു. സ്വയംതൊഴിൽ എന്ന രീതിയിലേക്കാണ് ഇപ്പോൾ ആളുകൾ മാറിക്കൊണ്ടിരിക്കുന്നത്.

ഇത്തരം മാറ്റം സ്വാഭാവികമായിരുന്നെങ്കിലും, 2023-24 വരെ കൃഷിയിലേക്കുള്ള ആളുകളുടെ മാറ്റം ഏതാണ്ട് 2000-ത്തിന്റെ തുടക്കത്തിനുശേഷമുള്ള ഉയർന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മറ്റും വരുത്തി വയ്ക്കുന്ന വിധങ്ങൾ കൊണ്ട് മേൽപ്പറഞ്ഞ കർഷകർക്കൊന്നും തന്നെ കൃത്യമായ വരുമാനം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ബജറ്റിൽ ഈ മേഖലയിൽ കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

2)
ചെറുകിട വ്യവസായങ്ങൾക്കും, പ്രാദേശിക അടിസ്ഥാനസൗകര്യങ്ങൾക്കും മുൻ‌ഗണന നൽകൽ

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ആളുകൾക്കും തൊഴിൽ ലഭിക്കുന്നത് ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (MSME) വഴിയാണ്. എന്നാൽ ഇവയുടെ വളർച്ചക്ക് പ്രാദേശിക അടിസ്ഥാനസൗകര്യങ്ങളിലെ കുറവുകൾ വലിയ തടസമാണ്. IDFC ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയവ ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പ്രധാന തടസങ്ങളായി ഇപ്പോഴും തുടരുകയാണ്. 2023-24 ൽ തൊഴിൽ മേഖലയിൽ നല്ല ഒരു മുന്നേറ്റം പ്രകടമായിട്ടുണ്ട്. ഇത് തുടരാൻ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ ബജറ്റിലൂടെ ശ്രമിക്കേണ്ടത് അനിവാര്യമാണ്.

പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത

റോഡ്, വെള്ളം, വൈദ്യുതി, അസംസ്കൃത്യ വസ്തുക്കൾ എന്നിവയുടെ കൃത്യമായ ലഭ്യതയാണ് എല്ലാ ചെറുകിട വ്യവസായങ്ങളുടെയും വളർച്ചയുടെ വേരെന്ന് പറയപ്പെടുന്നത്. MSME-കൾ എളുപ്പത്തിൽ സ്ഥാപിക്കാവുന്നവയും, കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നവയുമാണ്. എന്നാൽ, ചെറിയ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ആധാരമാവേണ്ട ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ തടസ്സമാണ് മേഖലയിൽ സൃഷ്ടിക്കുന്നത്.

'ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളിൽ വികസനം എത്തണം', തൊഴിൽ എല്ലാവർക്കും വേണം: ബജറ്റിൽ വിട്ടുപോകരുത് ഇവ

നഗരങ്ങളിൽ വലിയ അടിത്തറകളുള്ള ഹൈവേകളും എയർപോർട്ടുകളും വികസിപ്പിച്ചിട്ടുണ്ടെങ്കിലും, ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇതിന്റെ സാന്നിധ്യം ഇല്ല എന്ന് തന്നെ പറയാം. MSME-കൾ ഇന്ത്യയിലെ 47% എക്സ്പോർട്ടുകൾക്കും 40% തൊഴിൽസൃഷ്ടിക്കും കാരണമാകുന്നവയാണ്. എന്നാൽ ഇവയുടെ വളർച്ചയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂടി ലഭ്യമാകേണ്ടതുണ്ട്. റോഡില്ലാതെ എങ്ങനെ ഗ്രാമങ്ങളിൽ നിർമിക്കുന്ന വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കഴിയും? എങ്ങനെ അസംസ്കൃത്യ വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയും. ഇതേ പ്രാധാന്യം തന്നെ വൈദ്യുതിക്കും ജലത്തിനും ചെറുകിട വ്യവസായങ്ങളിൽ ഉണ്ട്.

2023-24 കാലഘട്ടത്തിൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഭക്ഷണ വസ്തുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചുവെങ്കിലും, ഉൽപ്പാദന മൂല്യം വലിയ മാറ്റം കാണിച്ചില്ല.

മേൽപ്പറഞ്ഞ പ്രശ്നങ്ങൾ മറികടക്കാനുള്ള ചില മാർഗ്ഗങ്ങൾ:

1. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ:

ചെറുകിട പട്ടണങ്ങൾ കേന്ദ്രീകരിച്ച് റോഡുകളും വെള്ളവും വൈദ്യുതിയും എന്നിവയുടെ വികസനത്തിനായി വലിയ നിക്ഷേപങ്ങൾ കൊണ്ടുവരണം.

2. MSME പ്രോത്സാഹനം:

ചെറുകിട വ്യവസായങ്ങൾക്ക് സബ്സിഡികൾ, വായ്പാ സൗകര്യങ്ങൾ, ഇൻസെന്റിവുകൾ എന്നിവ ഉറപ്പാക്കണം.

3. തൊഴിൽ വിഭവ സമ്പത്തിക നിർമ്മാണം:

സജീവ തൊഴിൽ വിപണി വികസിപ്പിക്കാൻ റിസ്ക് എളുപ്പമാക്കുന്ന നയങ്ങൾ സർക്കാർ ആവിഷ്കരിക്കണം.

എല്ലാ മേഖലയിലും തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ച് പരമാവധി സുസ്ഥിര വികസനം സാധ്യമാക്കുക എന്നതാണ് എല്ലാ തവണത്തെയും പോലെ ഈ ബജറ്റിന്റെയും ദൗത്യം. ഗ്രാമങ്ങളിലേക്ക് പൂർണ്ണമായും വികസനം എത്തിക്കുന്ന നയങ്ങൾ ബജറ്റിൽ രൂപീകരിച്ചാൽ മാത്രമേ ഇന്ത്യ വികസിക്കുകയുള്ളൂ. കാരണം നഗരങ്ങളെക്കാൾ ഇന്ത്യയിലുള്ളത് ഗ്രാമങ്ങളാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X