ഒരു രാജ്യത്തിന്റെ ഹൃദയം അതിന്റെ ആരോഗ്യ രംഗമാണ്. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അത്. വരാനിരിക്കുന്ന 2025 യൂണിയൻ ബജറ്റിൽ, ആരോഗ്യരംഗം ചില നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കോവിഡ് മഹാമാരിയിൽ നിന്നും, അതിനുവേണ്ടി ഉപയോഗിച്ച വാക്സിന്റെ അനന്തര ഫലങ്ങളിൽ നിന്നും രക്ഷപ്പെടാൻ രാജ്യത്തെ സാധാരണക്കാർ കഷ്ടപ്പെടുമ്പോൾ ബജറ്റ് മരുന്നുകളുടെ വില കുറയ്ക്കുമെന്ന പ്രതീക്ഷയുൾപ്പെടെ നിലനിൽക്കുന്നുണ്ട്.
ആരോഗ്യ രംഗം പ്രതീക്ഷിക്കുന്നത്
1. ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപിക്കണം
ആഗോള ശരാശരിയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ 2.5-3 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് ഗ്രാമീണ മേഖലയുടെ ആരോഗ്യ രംഗം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ (PHCs) എന്നിവ മെച്ചപ്പെടുത്താനും സേവനങ്ങൾ കൂടുതൽ സുലഭമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
2. ജി.എസ്.ടി. കുറയ്ക്കൽ
ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും മെഡിക്കൽ ചിലവുകൾക്കുമുള്ള ജി.എസ്.ടി. കുറയ്ക്കുക എന്നതാണ് പ്രധാന ആവശ്യം.
വയോജനങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും (വീൽചെയറുകൾ, വാക്കറുകൾ, എന്നിവ) ജി.എസ്.ടി. കുറയ്‌ക്കേണ്ടത് അനിവാര്യമാണ്.
3. ഗവേഷണത്തിനുള്ള ഫണ്ടിംഗ്
ഇന്ത്യയുടെ ആർ & ഡി ചെലവ് (0.7%), ലോക ശരാശരി (2.2%) നെക്കാൾ വളരെ താഴെയാണ്. ആധുനിക ചികിത്സകൾ (AI-ഡ്രൈവൻ ഡയഗ്നോസ്റ്റിക്സ്, ജീനോം ടെസ്റ്റിംഗ്) വികസിപ്പിക്കാനായി ഗവേഷണത്തിന് കൂടുതൽ വകയിരുത്തൽ സർക്കാർ നൽകേണ്ടതുണ്ട്.
4. PMJAY-ൽ പരിഷ്കാരങ്ങൾ
പ്രധാനമന്ത്രി ജന ആരോഗ്യ യോജന (PMJAY) പദ്ധതിയിൽ 60 വയസ്സിനു മുകളിലുള്ളവരെ ഉൾപ്പെടുത്തുകയും, അവർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ അത് രാജ്യത്തിലെ പകുതി ജനങ്ങൾക്കും സഹായകമാകും.
5. സ്വകാര്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം
ആധുനിക ആശുപത്രികൾ നിർമിക്കാനും മെഡിക്കൽ സൗകര്യങ്ങൾ നവീകരിക്കാനുമായി നികുതി ഇളവുകൾ നൽകുന്നത് പ്രധാനപ്പെട്ടതാണ്.

ഫെബ്രുവരി 1 ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, ആരോഗ്യ മേഖലയിലെ വളര്‍ച്ചയ്ക്ക് ഉതകുന്ന പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചനകള്‍. നിര്‍ണായക വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണ ചെലവ് വര്‍ദ്ധിപ്പിക്കുക, പൊതുജനാരോഗ്യ സംരംഭങ്ങളുടെ വിപുലീകരണം എന്നിവയാണ് പ്രധാന ആവശ്യങ്ങളായി കണക്കാക്കപ്പെടുന്നത്.
അതേസമയം,കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകരുകയാണെന്ന സൂചനയെ ഊട്ടിയുറപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി [Report of the Comptroller and Auditor General of India on Public Health Infrastructure and Management of Health Services, Report No. 6 of the year 2024 (Performance Audit - Civil)] ന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2016-22 കാലയളവിലെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനമാണ് സി.എ.ജി പരിശോധിച്ചത്. ആരോഗ്യമേഖലയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം, കോവിഡ് കാലത്ത് പുറത്തുവന്ന അടിസ്ഥാന സൗകര്യങ്ങളിലെ പരാധീനതകള്‍ എന്നിവയുടെ പരിശോധനയെന്ന നിലയിലാണ് കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രകടനം പരിശോധിക്കാന്‍ സി.എ.ജി തീരുമാനിച്ചത്.
'ത്രിതീയ തലത്തിലുള്‍പ്പടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത - പ്രത്യേകിച്ച് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയുണ്ടെന്നും ആവശ്യത്തിന് നഴ്സുമാരും ഫാര്‍മസിസ്റ്റുകളും ലാബ് ടെക്നീഷ്യന്‍മാരുമില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അതുകാരണം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയും ലഭിക്കുന്ന ചികിത്സക്ക് വേണ്ടത്ര ഗുണനിലവാരമില്ല എന്ന് മാത്രമല്ല, ഈ സാഹചര്യം നിലവില്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പണിയെടുക്കുന്നവരെ സമ്മര്‍ദ്ദത്തിന് അടിപ്പെടുത്തുന്നെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു', എന്ന് സി എ ജി യുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്ന് കേരളീയം മാസികയിൽ ഉൾപ്പെടുത്തിയ ലേഖനം വ്യക്തമാക്കുന്നു. എന്തായാലും കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയ്ക്ക് ഉണർവ് നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications