യൂണിയൻ ബജറ്റ് 2025: ചരിത്രത്തിലേക്ക് നടന്ന് കയറുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഫെബ്രുവരി 1 ന് പ്രഖ്യാപിക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങൾ നിലകൊള്ളുന്നത്. ഇന്ത്യയിലെ ഏറ്റവും അധികം യൂണിയൻ ബജറ്റുകൾ അവതരിപ്പിച്ച ആദ്യത്തെ ധനമന്ത്രി എന്ന ലിസ്റ്റിലേക്ക് പേര് ചേർത്ത് വെക്കാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഒരുങ്ങുമ്പോൾ ബജറ്റിൽ തങ്ങളെ സംരക്ഷിക്കാൻ പോന്ന നയങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം.
2025-26 സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട പ്രത്യേക നയങ്ങൾ രൂപപ്പെടുത്താനും, തൊഴിൽ സൃഷ്ടിക്ക് മുൻതൂക്കം നല്കാനും, ചെറുകിട വ്യവസായ മേഖലകൾക്ക് ഉണർവ് നൽകാനും ഉതകുന്ന ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതികളായിരിക്കും സർക്കാർ പ്രഖ്യാപിക്കുക. കൂടാതെ, സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന സർക്കാർ പദ്ധതികളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും ബജറ്റ് ശ്രദ്ധിക്കും.

ഇതിന് പുറമേ, വരുമാന നികുതി ഇളവുകളും കിഴിവുകളുമാണ് ഒട്ടുമിക്ക എല്ലാ മനുഷ്യരും പ്രതീക്ഷിക്കുന്നത്. ഇത്, ശമ്പള ജോലിക്കാരെ സാമ്പത്തികമായി സഹായിക്കുകയും, പണപ്പെരുപ്പത്തിനെതിരെയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കെതിരെയും നിലകൊള്ളാനുള്ള കഴിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നത്.
2017 മുതലാണ്, ധനകാര്യ മന്ത്രാലയം ഫെബ്രുവരി ഒന്നാം തീയതിയിൽ ബജറ്റ് പ്രഖ്യാപിക്കാൻ ആരംഭിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 112 പ്രകാരം, നിലവിലെ സർക്കാർ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കണം എന്നത് നിർബന്ധിതമാണ്.
ഇന്ത്യയിൽ യൂണിയൻ ബജറ്റിന് വലിയ പ്രാധാന്യമുണ്ട്, കാരണം ഇത് സാമൂഹിക നീതിയും സമത്വവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ്. ബജറ്റിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. വരുമാന ബജറ്റ്, മൂലധന ബജറ്റ്. രാജ്യത്തിന്റെ ദീർഘകാല സമൃദ്ധിയും വളർച്ചയും ഉറപ്പാക്കുന്നതിനായി ബജറ്റ് ആസൂത്രണം ചെയ്യുന്നു. പ്രധാനമായും പണത്തിന്റെ കാര്യക്ഷമമായ വിനിയോഗം, തൊഴിൽ സൃഷ്ടി, ദാരിദ്ര്യ നിർമാർജനം, സമ്പത്ത് വ്യത്യാസങ്ങൾ കുറയ്ക്കൽ, വില നിയന്ത്രണം എന്നിവയാണ് ബജറ്റിന്റെ ലക്ഷ്യങ്ങൾ. 2027-28 വരെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്.
ഈ അവസരത്തിൽ, ഡെയിലിഹണ്ട് നിങ്ങൾക്കായി ബജറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനങ്ങളും എത്തിക്കുന്നു. സമഗ്രവും വിശദമായ വിവരങ്ങളും നൽകുന്നതിനുള്ള പരിശ്രമം തുടർന്നുകൊണ്ട്, ഈ വർഷം ലൈവ് ബജറ്റ് അവതരണവും ഡെയിലിഹണ്ട് നിങ്ങൾക്കായി ഒരുക്കുന്നുണ്ട്.
ബജറ്റിലെ എല്ലാ വിവരങ്ങളും അറിയുക എന്നത് ഓരോ മേഖലയിൽ ജോലി ചെയ്യുന്നവരുടെയും, ജനത എന്ന രീതിയിൽ നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്. ഉദാഹരണമായി ജി എസ് ടി വർധിപ്പിക്കുക, നികുതി ഇളവ് നൽകുക എന്നതെല്ലാം തന്നെ നമ്മൾ ഓരോരുത്തരെയും ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ യൂണിയൻ ബജറ്റ് ദിനത്തിൽ ഡെയ്‌ലി ഹണ്ടിനൊപ്പം ഉണ്ടായിരിക്കുക. അവർ നിങ്ങൾക്ക് ഓരോ നയങ്ങളുടെയും കൃത്യവും വ്യക്തവുമായ വാർത്തകളും വിവരണങ്ങളും നൽകുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications