സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷത്തിൽ അവരുടെ തിരക്കുകൾക്കിടയിൽ ബജറ്റ് പ്രഖ്യാപനം വലിയ ഒരു സംഗതിയെ അല്ല. എന്നാൽ പരോക്ഷമായി അവരുടെ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രധാനപ്പെട്ട ഘടകമാണ് ഒരു രാജ്യത്തിന്റെ യൂണിയൻ ബജറ്റ്. അരി മുതൽക്ക് പാർപ്പിടം വരെ ചർച്ചചെയ്യുന്ന ബജറ്റ് ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രധാന പങ്കുവെക്കുന്ന ഒന്നാണ്.
എന്തുകൊണ്ട് സാധാരണക്കാർ ബജറ്റിനെക്കുറിച്ച് അറിയണം സാധാരണക്കാരെ ബജറ്റ് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
സാധാരണക്കാർ ബജറ്റിന്റെ തത്സമയ അപ്ഡേറ്റ് അറിയേണ്ടത് പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്:
1. നിങ്ങളുടെ വരുമാനത്തെയും ചെലവിനെയും ഇത് നേരിട്ട് ബാധിക്കും
ഇന്ധനവില, ഗ്യാസ് സിലിണ്ടർ, ഭക്ഷണവസ്തുക്കൾ, എന്നിവയുടെ വിലകൂടുമോ അതോ കുറയുമോ എന്നറിയാൻ.
2. നികുതികളിലും സർക്കാർ സഹായങ്ങളിലും മാറ്റം വരാം
പുത്തൻ നികുതികൾ വന്നോ? നിലവിലുള്ള നികുതികളിൽ മാറ്റമുണ്ടോ? പിങ്ക് കാർഡ്, പെൻഷൻ, സബ്‌സിഡികൾ തുടങ്ങിയതിൽ എന്തെങ്കിലും പുതിയ മാറ്റങ്ങളുണ്ടോ? എന്നൊക്കെ അറിയാൻ.
3. ജീവിതരീതിയെയും വരുമാന ഉറവിടങ്ങളെയും ബാധിക്കും
ജോലിക്കാരുടെയും ചെറുകിട സംരംഭകരുടെയും വരുമാനം, പുതിയ തൊഴിൽ അവസരങ്ങൾ, ശമ്പള വർദ്ധന എന്നിവയെ ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകാം.
ഇന്ത്യയിലെ സാധാരണക്കാരിൽ ഒട്ടുമിക്ക ആളുകളും ചെറുകിട സംരംഭകരും കർഷകരും ഒക്കെയാണ്. അവർ തീർച്ചയായും ബജറ്റ് തൽസമയം അപ്ഡേറ്റുകൾ അറിഞ്ഞേ മതിയാകൂ. കാരണം കേന്ദ്രം പ്രഖ്യാപിക്കുന്ന ഓരോ നയങ്ങളും അവരെ നേരിട്ട് ബാധിക്കുന്നവയാണ്.

ചെറുകിട സംരംഭകർ ബജറ്റിനെ കുറിച്ച് അറിയേണ്ടതിന്റെ പ്രധാന കാരണങ്ങൾ:
1. നികുതി വ്യവസ്ഥയിൽ മാറ്റം
ജിഎസ്ടി, വരുമാനനികുതി, കസ്റ്റംസ് ഡ്യൂട്ടി എന്നിവ സംരംഭങ്ങളുടെ ചെലവുകളെയും ലാഭത്തെയും ബാധിക്കും.
2. വായ്പാ സബ്സിഡികളും, പലിശ നിരക്കും
ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാണോ? ബാങ്ക് പലിശ നിരക്ക് വർദ്ധിക്കുമോ? എന്നറിയാൻ
3. സർക്കാർ പ്രോത്സാഹന പദ്ധതികൾ
ചെറുകിട വ്യവസായങ്ങൾക്ക് പുതിയ സബ്സിഡികൾ, ഗ്രാന്റുകൾ, ഇൻസെന്റീവുകൾ എന്നിവ ലഭ്യമാകുമോ? എന്നറിയാൻ
4. ഇന്ധനവില, അസംസ്കൃത വസ്തുക്കളുടെ ചെലവ്
ഉൽപ്പാദനച്ചെലവിലും ലാഭപരിധിയിലും വലിയ പ്രതിഫലനം ഉണ്ടാക്കുന്ന ഘടകങ്ങളായ ഇവ വർദ്ധിക്കുമോ അതോ കുറയുമോ എന്നറിയാൻ
5. തൊഴിൽ നിയമങ്ങൾ
തൊഴിൽ നിയമങ്ങളിൽ ഇളവുകളോ പുതിയ നിയന്ത്രണങ്ങളോ വരുമോ? തൊഴിലാളികളുടെ ശമ്പളം, പി.എഫ്. എന്നീ കാര്യങ്ങളിൽ മാറ്റമുണ്ടാകുമോ? എന്ന് മനസ്സിലാക്കാൻ
അതായത് ഒരു ചെറുകിട സംരംഭകന് സമയോചിതമായ തീരുമാനങ്ങൾ എടുക്കാനും, അതിനെ വിലയിരുത്തി മുന്നോട്ടുപോകാനും ബജറ്റ് സഹായിക്കും.
ഇന്ത്യയിലെ സാധാരണക്കാരായ കുടുംബങ്ങളെയും, അവളുടെ ജീവിത രീതികളെയും, മുന്നോട്ടുള്ള സുഖമായ യാത്രയെയും ബജറ്റ് ബാധിക്കും. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസത്തെ സീരിയലുകൾ റിപ്പീറ്റ് ചെയ്യാതെ ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുക കാണുക.
ബജറ്റ് ഒരു കുടുംബത്തെ പലവിധത്തിൽ ബാധിക്കും:
1. ദൈനംദിന ചെലവുകൾ
ഇന്ധനം, ഭക്ഷണം, ഗ്യാസ്, വൈദ്യുതി ബില്ലുകൾ എന്നിവയുടെ വില കൂടുമോ കുറയുമോ?
2. നികുതികൾ
വരുമാന നികുതി, ജിഎസ്ടി, സേൽസ് ടാക്‌സ് എന്നിവയിൽ മാറ്റം വരുമോ?
3. സർക്കാർ സഹായങ്ങൾ
റേഷൻ, പെൻഷൻ, സ്‌കോളർഷിപ്പുകൾ, ആരോഗ്യ ഇന്‍ഷുറന്‍സ്, സബ്‌സിഡികൾ ലഭ്യമാകുമോ?
4. വായ്പകളും പലിശ നിരക്കും
ഹോം ലോൺ, വാഹന ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്ക് പലിശ കുറയുമോ?
5. തൊഴിൽ സാധ്യതകൾ
പുതിയ തൊഴിൽ സാധ്യതകളോ ശമ്പള വർദ്ധനവോ ഉണ്ടാകുമോ?
6. ബിസിനസ് വരുമാനം
ചെറുകിട/മധ്യ ബിസിനസ്സുകൾക്ക് സഹായമുണ്ടോ?
7. ശിശുവികസനവും വിദ്യാഭ്യാസവും
സ്‌കൂൾ ഫീസ്, പഠനോപകരണങ്ങൾ, ഉന്നത വിദ്യാഭ്യാസം എന്നിവക്ക് ബാധമുണ്ടോ?
ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തെ ബജറ്റ് പൂർണമായും ബാധിക്കും. അതുകൊണ്ടുതന്നെ ഇതൊന്നും നമുക്ക് ബാധകമല്ല എന്ന ചിന്ത മാറ്റിവെച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപന കൃത്യമായി നിരീക്ഷിക്കുക നല്ല തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോവുക.
ബജറ്റിന്റെ തൽസമയം അപ്ഡേറ്റുകൾ ഗുഡ് റിട്ടേൺസ് മലയാളത്തിലൂടെ നിങ്ങളിലേക്ക് കൃത്യമായും വ്യക്തമായും എത്തും.


Click it and Unblock the Notifications