കേന്ദ്ര ബജറ്റ് 2026: കേരളത്തെ തഴഞ്ഞ് കേന്ദ്രസർക്കാർ, അതിവേഗ റെയില്‍ ഇടനാഴിയിൽ സംസ്ഥാനമില്ല, പ്രതിഷേധം

മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റിൽ കേരളത്തിന് നിരാശ. ധനമന്ത്രി പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴി പദ്ധതിയിൽ കേരളം ഇടം പിടിച്ചില്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടനാഴി പരിസ്ഥിതി സൗഹൃദ യാത്രാ ഗതാഗതത്തിന് ഒരു പ്രധാന പ്രോത്സാഹനം നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഈ അതിവേഗ റെയില്‍ ഇടനാഴികള്‍ വളര്‍ച്ചയുടെ ഘടകമായി മാറും. യാത്ര സമയം കുറയ്ക്കുകയും പ്രാദേശിക പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് നിര്‍ദ്ദിഷ്ട റൂട്ടുകള്‍. ഇവ ഒരുമിച്ച് ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍, സാങ്കേതിക കേന്ദ്രങ്ങള്‍, നിര്‍മ്മാണ ക്ലസ്റ്ററുകള്‍, വളര്‍ന്നുവരുന്ന നഗരങ്ങള്‍ എന്നിവയെ വേഗതയേറിയതും വൃത്തിയുള്ളതുമായ മൊബിലിറ്റിയുമായി ബന്ധിപ്പിക്കും എന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധിച്ച് കേരള എംപിമാർ

ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. കേരളം... കേരളം... എന്ന് വിളിച്ചാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ചത്. അതിവേഗ റെയിൽപാത പദ്ധതിയിൽ സംസ്ഥാനത്തെ പരിഗണിക്കാത്തതും 12പുതിയ ജലപാതകളിൽ കേരളത്തെ ഉൾപ്പെടുത്താതുമാണ് പ്രതിഷേധത്തിന് കാരണമായത്.

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ. അതിവേഗ റെയില്‍ ഇടനാഴിയിൽ കേരളമില്ല

ധാതു ഇടനാഴിയിൽ കേരളം

സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയുള്ള ബജറ്റിൽ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയാണ് കേരളത്തിന് നേട്ടമുള്ള പ്രഖ്യാപനം. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് ധാതു ഇടനാഴി പദ്ധതികൾക്കായി പരിഗണിച്ചിരിക്കുന്നത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

ഖാദി, കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം, സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി രൂപ എന്നിവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. സമ്പദ് വ്യവസ്ഥ പിടിചുനിർത്താൻ മോദി സർക്കാർ ക്രീയാത്മക നടപടി സ്വീകരിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X