കേന്ദ്ര ബജറ്റിനെ പ്രതീക്ഷിക്കുകയാണ് രാജ്യം. ഫെബ്രുവരി ഒന്നാം തീയ്യതി ധനമന്ത്രി നിർമ്മല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ പൂർണ്ണ ബജറ്റാണിത്. ഒപ്പം, തുടർച്ചയായി 9 ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോഡിലേക്കും നിർമല സീതാരാമൻ എത്തുകയാണ്. ഇത്തവണത്തെ ബജറ്റ് ദിവസത്തിനും പ്രത്യേതകതയുണ്ട്. ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരണം ഞാറാഴ്ച നടക്കുന്നു എന്നതാണ് ആ പ്രത്യേകത. സാധാരണക്കാർ ഇത്തവണത്തെ ബജറ്റിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്...? നികുതി ഇളവുകളും പുതിയ പദ്ധതി പ്രഖ്യാപനങ്ങളും ഉണ്ടാകുമോ..?
ആദായ നികുതിയിൽ ഇളവ് ലഭിക്കുമോ..?
ഉയർന്ന വിലക്കയറ്റവും ജീവിതച്ചെലവുകളും കുടുംബ ബജറ്റിനെ സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിൽ, നികുതി ഇളവുകളാണ് പലരും കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റുകളിൽ പുതിയ നികുതി സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകിയെങ്കിലും, വലിയ ഇളവുകൾ ലഭിച്ചില്ലെന്ന വിമർശനം ഉണ്ടായിരുന്നു. അതിനാൽ സ്റ്റാൻഡേർഡ് ഡഡക്ഷൻ വർധിപ്പിക്കുക, നികുതി സ്ലാബുകൾ പുനഃക്രമീകരിക്കുക, റീബേറ്റിന്റെ പരിധി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഈ വർഷവും ശക്തമാണ്.
പ്രത്യേകിച്ച് ശമ്പളക്കാർക്കും പെൻഷൻക്കാർക്കും നേരിട്ടുള്ള ഗുണം ലഭിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷ. നിലവിൽ 75,000 രൂപയായ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 1 ലക്ഷം രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് നടപ്പായാൽ ശമ്പളക്കാരുടെ നികുതി ബാധ്യത കുറയും.
കർഷകരുടെ പ്രതീക്ഷ
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പിഎം കിസാൻ സമ്മാൻ നിധി തുക ഉയർത്തുമോ എന്നതാണ് കർഷകരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന ചോദ്യം. നിലവിൽ പ്രതിവർഷം 6,000 രൂപയാണ് അർഹരായ കർഷകർക്ക് മൂന്ന് ഗഡുക്കളായി നൽകുന്നത്. എന്നാൽ വളം, വിത്ത്, കൃഷിത്തൊഴിലാളികളുടെ വേതനം, ഡീസൽ തുടങ്ങിയ ചെലവുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഈ തുക അപര്യാപ്തമാണെന്ന വിമർശനം ശക്തമാണ്.

തെരഞ്ഞെടുപ്പ് വർഷം കൂടിയായതിനാൽ കർഷക സൗഹൃദ പ്രഖ്യാപനങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകാൻ സാധ്യതയുണ്ട്. ഗ്രാമീണ മേഖലയിലെ വരുമാനം ഉയർത്തുക, ഉപഭോഗം വർധിപ്പിക്കുക എന്നിവ ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ പിഎം കിസാൻ തുക 8,000 രൂപയിലേക്കോ 10,000 രൂപയിലേക്കോ ഉയർത്താനുള്ള സാധ്യത നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പെട്രോൾ വില കുറയുമോ..?
കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില്ലറ വിപണിയിലെ വിലക്കയറ്റംകുറഞ്ഞുവരുന്നത് സർക്കാരിന് ആശ്വാസമാണ്. എങ്കിലും, പെട്രോൾ-ഡീസൽ വിലയിലോ ജിഎസ്ടി നിരക്കുകളിലോ മാറ്റം വരുത്തി സാധാരണക്കാരന്റെ കുടുംബ ചെലവ് കുറയ്ക്കാൻ സർക്കാർ തയ്യാറാകുമോ എന്നത് കണ്ടറിയണം.
പുതിയ പദ്ധതികൾക്ക് സാധ്യതയുണ്ടോ..?
മധ്യവർഗ്ഗത്തെയും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസമാകുന്ന നികുതി ഇളവുകൾ, തൊഴിൽ സൃഷ്ടി ലക്ഷ്യമിട്ട പുതിയ സ്കീമുകൾ, യുവാക്കൾക്കായി സ്റ്റാർട്ടപ്പ്-സ്കിൽ ഡെവലപ്മെന്റ് പദ്ധതികൾ എന്നിവ ബജറ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷ ശക്തമാണ്. എംഎസ്എംഇ മേഖലക്ക് കുറഞ്ഞ പലിശ വായ്പകൾ, സ്ത്രീകൾക്കും സ്വയംതൊഴിൽ മേഖലക്കും പ്രത്യേക പാക്കേജുകൾ എന്നിവയും പരിഗണനയിലുണ്ടാകുമെന്നാണ് സൂചന.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications