2027 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 12.2 ലക്ഷം കോടി രൂയുടെ മൂലധന നിക്ഷേപം (Capex) പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്. കേന്ദ്രബജറ്റ് 2026 അവതരണവേളയിലാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇതോടെ കേന്ദ്രം വളര്ച്ചോന്മുഖമായ നടപടികള്‍ തുടരുമെന്ന് ഉറപ്പായി. അതേസമയം ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കാനും
സാമ്പത്തിക ഏകീകരണ പദ്ധതി പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.2026 സാമ്പത്തികവര്‍ഷത്തില്‍ വകയിരുത്തിയ 11.21 ലക്ഷം മൂലധന ചെലവിനേക്കാള്‍ 9 ശതമാനം കൂടുതലാണ് നിലവിലത്തേത്.

"പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വലിയ തോതിലുള്ള മെച്ചപ്പെടുത്തലിനായി ഗവണ്മെന്റ് നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വളര്‍ച്ചാ കേന്ദ്രങ്ങളായി വികസിച്ചിരിക്കുന്ന 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള (ടയര്‍ II, ടയര്‍ III) നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗവണ്മെന്റ് തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കും," സീതാരാമന് പറഞ്ഞു.
മൂലധന ചെലവ്
റോഡുകള്‍, റെയില്‍വേകള്‍, തുറമുഖങ്ങള്‍, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍, നഗര സൗകര്യങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആസ്തികള്‍ നിര്‍മ്മിക്കുന്നതിനും ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ചെലവുകളാണ് മൂലധന ചെലവ് (കാപക്സ്). ഇത് സമ്പദ് വ്യവസ്ഥയില്‍ ബഹുമുഖ പ്രഭാവം നിലനിര്‍ത്തുന്നു. സര്‍ക്കാര്‍ മൂലധനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്വകാര്യ നിക്ഷേപങ്ങള്‍ കൂടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഉത്പാദന ശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ചരക്ക് നീക്കം സുഗമമാകുന്നത് വ്യാവസായിക വളര്‍ച്ചയ്ക്കും കാരണമാകും.
കേന്ദ്രത്തിന്റെ പ്രധാന വളര്‍ച്ചാ സ്ട്രാറ്റജി
കേന്ദ്രസര്‍ക്കാറിന്റെ വളര്‍ച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മൂലധന ചെലവ് മാറിയിട്ടുണ്ട്. 2016 ല്‍ 2.5 ലക്ഷം കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് 2026 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന നിക്ഷേപം 11.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഫലപ്രദമായ മൂലധന ചെലവ് നാലിരട്ടിയിലധികം വര്‍ദ്ധിച്ചു. 2016 സാമ്പത്തികവര്‍ഷത്തിലെ 3.8 ലക്ഷം കോടി രൂപയില്‍ നിന്നും 2026 സാമ്പത്തികവര്‍ഷത്തില്‍ അത് 15.48 ലക്ഷം കോടി രൂപയായി.
ഇന്‍ഫ്രാ ഓഹരികള്‍ ഉയര്‍ന്നു
ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അടിസ്ഥാന സൗകര്യമേഖലയിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി. പിഎന്‍സി ഇന്‍ഫ്രാടെക്, ജിആര്‍ ഇന്‍ഫ്രാപ്രൊജക്റ്റ്സ്, ഇന്ററാര്‍ക്ക് ബില്‍ഡിംഗ് പ്രോഡക്ട്സ്, ടെക്നോ ഇലക്ട്രിക് & എഞ്ചിനീയറിംഗ് കമ്പനി, ഗരുഡ കണ്‍സ്ട്രക്ഷന്‍സ് എന്നിവയുടെ ഓഹരികള്‍ ഏകദേശം 10 ശതമാനമാണ് ഉയര്‍ന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications