Union Budget 2026: ചരിത്രം തിരുത്തി നിർമല സീതാരാമൻ; ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കും

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ അപൂർവമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് അവതരണം ഞായറാഴ്ച നടക്കും. സാധാരണയായി പ്രവൃത്തി ദിവസങ്ങളിൽ മാത്രം നടക്കാറുള്ള ബജറ്റ് അവതരണം, ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച തന്നെ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പിന്തുടരുന്ന ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കുക എന്ന പതിവ് തെറ്റിക്കണ്ട എന്ന തീരുമാനത്തിലാണ് സർക്കാർ എത്തിയത്. ഇതോടെ വാരാന്ത്യങ്ങളിൽ പാർലമെന്റ് സമ്മേളനം നടത്താമെന്ന സാഹചര്യവും എത്തിയിരിക്കുന്നു.

2026 ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 88-ാമത് ബജറ്റാണിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ പാർലമെന്ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ബജറ്റ് സമ്മേളനത്തിന്റെ പൂർണ്ണമായ ഷെഡ്യൂളിന് അംഗീകാരം നൽകി. ജനുവരി 28-ന് രാഷ്ട്രപതിയുടെ സംയുക്ത പ്രസംഗത്തോടെ നടപടിക്രമങ്ങൾ ആരംഭിക്കും. തുടർന്ന് ജനുവരി 29-ന് 2025-26 സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവേ പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കും.

ജനുവരി 7-ന് സർക്കാർ പുറത്തിറക്കിയ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റുകൾ പ്രകാരം, രാജ്യം ശക്തമായ സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങളും, വ്യാപാര രംഗത്തെ വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 7.4% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനത്തേക്കാൾ മികച്ച വളർച്ചാണ് കാണിക്കുക. ഈ സാഹചര്യത്തിലായിരിക്കും ധനമന്ത്രി 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക.

ചരിത്രം തിരുത്തി നിർമല സീതാരാമൻ; ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഞായറാഴ്ച

ചരിത്രം

ഇന്ത്യൻ ബജറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടവുമായാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇത്തവണ പാർലമെന്റിലെത്തുന്നത്. തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ വനിതാ ധനമന്ത്രി എന്ന അപൂർവ്വ ഖ്യാതി ഇതോടെ അവർക്ക് സ്വന്തമാകും. മുൻഗാമികളായ പല പ്രമുഖ ധനമന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി, ഒരേ സർക്കാരിന് കീഴിൽ തുടർച്ചയായ വർഷങ്ങളിൽ ഈ നേട്ടം കൈവരിക്കുന്നു എന്നത് നിർമ്മല സീതാരാമന്റെ നേട്ടമാണ്.

ബജറ്റ് അവതരണത്തിന്റെ ചരിത്രരേഖകൾ പരിശോധിച്ചാൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് പട്ടികയിൽ മുന്നിലുള്ളത്. 1959-നും 1969-നും ഇടയിൽ അദ്ദേഹം ആകെ പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 1959-1964 കാലയളവിൽ ആറും, 1967-1969 കാലയളവിൽ നാലും ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. പി. ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖർജി വിവിധ സർക്കാരുകളിലായി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ അധികാരമേറ്റ 2019-ലാണ് നിർമ്മല സീതാരാമൻ ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ ധനമന്ത്രിയായി ചുമതലയേറ്റത്.

ബജറ്റ് അവതരണ രീതിയിലും സമയക്രമത്തിലും കേന്ദ്ര സർക്കാർ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ വരുത്തിയത്. 2017 മുതൽ ബജറ്റ് തീയതി ഫെബ്രുവരി അവസാന വാരത്തിൽ നിന്നും ഫെബ്രുവരി 1ലേക്ക് പുനഃക്രമീകരിച്ചു. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി വിഹിതങ്ങളും നികുതി നിർദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കാൻ ഈ മാറ്റം സഹായിച്ചിട്ടുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X