രാജ്യത്തെ ആഭരണപ്രേമികളെ നിരാശരാക്കുന്ന ബജറ്റാണ് ഇത്തവണ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. സ്വര്‍ണവില കുതിച്ചുകൊണ്ടിരിക്കെ
സ്വര്‍ണവിപണിക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. ബജറ്റില്‍ സ്വര്‍ണവില കുറയ്ക്കാന്‍ വേണ്ടിയുള്ള ഇടപെടല്‍ ഇല്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണം, ജിഎസ്ടിയില്‍ ഇളവ് വേണം, പാന്‍ കാര്‍ഡ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നും ധനമന്ത്രി പരിഗണിച്ചില്ല.
സ്വർണ നികുതി
പാരമ്പര്യമായി ലഭിച്ച സ്വര്‍ണത്തിന് നികുതിയില്ല. എന്നാല്‍ ഇവ വില്‍ക്കുന്ന വേളയില്‍ നികുതി ബാധകമാണ്. മൂലധന നേട്ട നികുതി നല്‍കേണ്ടി വരും. രണ്ട് വര്‍ഷത്തിന് ശേഷം വില്‍ക്കുകയാണെങ്കില്‍ 12.5 ശതമാനം മൂലധന നേട്ട നികുതി കൊടുക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ 20 ശതമാനമാണ് നികുതി കൊടുക്കേണ്ടത്.
ഗോള്‍ഡ് ഇടിഎഫ് 12 മാസത്തിന് താഴെ മാത്രം കൈവശം വച്ച് വില്‍ക്കുന്നവര്‍ക്ക് ആദായ നികുതി ബാധകമാണ്. 12 മാസത്തില്‍ കൂടുതല്‍ കൈവശം വച്ചവര്‍ക്ക് 12.5 ശതമാനം നികുതിയാണ് കൊടുക്കേണ്ടത്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നേരത്തെ 15 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇത് 6 ശതമാനമാക്കി കുറച്ചു. ഇനിയും കുറയ്ക്കും എന്നായിരുന്നു ഇത്തവണ പ്രതീക്ഷ. എന്നാൽ അതും സംഭവിച്ചില്ല.

സ്വർണവില
രാജ്യത്ത് ഒരുപവൻ സ്വർണത്തിന് ഗ്രാമിന് 14,720 രൂപയും പവന് 1,17,760 രൂപയുമാണ് വില. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 16,058 രൂപയായി, ഇന്നലത്തെ അതേ നിലയിൽ തന്നെ തുടരുന്നു. ഉയർന്ന അളവിൽ, 24 കാരറ്റിന്റെ 8 ഗ്രാം സ്വർണ്ണത്തിന് 1,28,464 രൂപയും 10 ഗ്രാം സ്വർണ്ണത്തിന് 1,60,580 രൂപയും 100 ഗ്രാമിന് 16,05,800 രൂപയുമാണ് വില. 18 കാരറ്റ് സ്വർണ്ണ വിലയും മാറ്റമില്ലാതെ തുടർന്നു, ഗ്രാമിന് 12,044 രൂപയും പവന് 96,352 രൂപയുമാണ് വില.
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 10% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,40,000 രൂപ നൽകേണ്ടി വരും.
വെള്ളി വില
2026 ഫെബ്രുവരി 1 ന് ഇന്ത്യയിലെ വെള്ളി ഗ്രാമിന് 350 രൂപയാണ്. 8 ഗ്രാമിന് 2,800 രൂപയും 10 ഗ്രാമിന് 3,500 രൂപയും 100 ഗ്രാമിന് 35,000 രൂപയിലും 1 കിലോഗ്രാം 3,50,000 രൂപയിലും വ്യാപാരം തുടർന്നു. ജനുവരി അവസാനം വെള്ളി വിലയിൽ കുത്തനെ ഇടിവ് സംഭവിച്ചിരുന്നു. ജനുവരി 31 ന് കിലോഗ്രാമിന് 45,000 രൂപയും ജനുവരി 30 ന് 15,000 രൂപ കുറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications