2026-27 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. സാധാരണക്കാർക്ക് ഗുണമുള്ള എന്ത് പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നാണ് എല്ലാവരുടേയും ചിന്ത. ആഭരണപ്രേമികളും വലിയ പ്രതീക്ഷയിലാണ്.
സ്വർണം പവന്‍റെ വില 1.15 ലക്ഷം രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ സ്വർണം കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധമന്ത്രി ബജറ്റിൽ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുമോ എന്ന ചോദ്യം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതോടൊപ്പം സ്വർണത്തിന്‍റെ തീരുവ വർദ്ധിപ്പിക്കുമോ അതോ കുറയ്ക്കുമോ എന്ന ആകാംക്ഷയും ഉയരുന്നു.
സ്വർണത്തിന്‍റെ പരിധി
വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ കൈവശം വെക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. പുരുഷന്മാർക്ക് 100 ഗ്രാം വരെയും, അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെയും ആഭരണം കൈവശം വക്കാൻ സാധിക്കും. ബജറ്റിൽ ഗാർഹിക സ്വർണ പരിധി പരിഷകരിക്കാനുള്ള നിർദേശം വന്നാൽ അത് ചില അനിശ്ചിതത്വങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ നിയമപരമായി കൈവശം വക്കാനുള്ള പരിധിയിൽ മാറ്റങ്ങൾ വരുത്തുന്നതിനേക്കാൾ മൂല്യ നിർണയ മാനദണ്ഡങ്ങൾ , റിപ്പോർട്ടിങ് പരിധികൾ എന്നിവയിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ് കൂടുതൽ ഉചിതം.
തീരുവ കുറയ്ക്കുമോ..?
സ്വർണത്തിന്‍റെ തീരുവ കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകുമോ എന്നാണ് സ്വർണവിപണി ഉറ്റു നോക്കുന്ന കാര്യം. 2025-ല്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.6% ഉയര്‍ന്ന് 58.9 ബില്യണ്‍ ഡോളറായി ഉയർന്നിട്ടുണ്ട്. വെള്ളി ഇറക്കുമതി 44% ഉയര്‍ന്ന് 9.2 ബില്യണ്‍ ഡോളറായി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്താവും വെള്ളിയുടെ ഏറ്റവും വലിയ വിപണിയുമാണ് ഇന്ത്യ.

2024-ൽ സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15%-ൽ നിന്നു 6% ആക്കി കുറച്ചിരുന്നു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 4 ശതമാനമാക്കി ബജറ്റിൽ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇതിലൂടെ ആഭ്യന്തര വിലയിൽ കുറവുണ്ടാവുകയും ജ്വല്ലറി വ്യവസായത്തിന് പുതിയ ഊർജ്ജം ലഭിക്കുമെന്നും അവർ പറയുന്നു.
തീരുവ ഉയർത്താനുള്ള സാധ്യതയുണ്ടോ..?
2025-ൽ സ്വർണവും വെള്ളിയും വൻ തോതിൽ ഇറക്കുമതി ചെയ്തതോടെ ഇന്ത്യയുടെ വ്യാപാര കമ്മി (Current Account Deficit) വർധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് 2026 ബജറ്റിൽ ഇറക്കുമതി തീരുവ ഉയർത്താനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നതെന്ന സൂചനകൾ ഉയരുന്നത്. ഫോറിൻ എക്സ്ചേഞ്ച് റിസർവുകൾക്ക് ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ തീരുവ വർധന ഒരു മാർഗമാകാമെന്നാണ് വിലയിരുത്തൽ.അതേസമയം, തീരുവ വർധിപ്പിക്കുന്നത് ആഭ്യന്തര സ്വർണവില കുതിച്ചുയരാൻ ഇടയാക്കുമെന്നും, ഉപഭോക്തൃ ആവശ്യത്തിൽ ഇടിവുണ്ടാകുമെന്നും ജ്വല്ലറി വ്യവസായം മുന്നറിയിപ്പ് നൽകുന്നു.
എന്തായാലും സ്വർണം, വെള്ളി എന്നിവയെ സംബന്ധിച്ച് ഈ വർഷത്തെ ബജറ്റ് വളരെ പ്രധാനപ്പെട്ടതാണ്. എന്ത് പ്രഖ്യാപനങ്ങളുണ്ടായാലും അത് സ്വർണവിലയെ സ്വാധീനിക്കും എന്ന കാര്യം ഉറപ്പ്. അതുകൊണ്ടുതന്നെ ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂടുന്നുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications