കേന്ദ്ര ബജറ്റ് 2026 LIVE: ബജറ്റിൽ കേരളത്തിന് നിരാശ, അതിവേഗ റെയിൽപാത ഇല്ല, പകരം ധാതുമണൽ ഇടനാഴി

മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റിൽ തുടക്കത്തിൽ തന്നെ കേരളത്തിന് നേട്ടം. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയുള്ള ബജറ്റിൽ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയാണ് ആദ്യ വലിയ പ്രഖ്യാപനം. അതിൽ കേരളവും ഇടം പിടിച്ചിട്ടുണ്ട്.
രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് ധാതു ഇടനാഴി പദ്ധതികൾക്കായി പരിഗണിച്ചിരിക്കുന്നത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

വാരണാസി മുതൽ സിലിഗുരി വരെ നഗരങ്ങൾക്കിടയിൽ7 അതിവേഗ റെയിൽ ഇടനാഴികളുടെ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. മുംബൈ -പൂനെ , പൂനെ -ഹൈദരാബാദ് , ഹൈദരാബാദ് - ചെന്നൈ , ഡൽഹി -വാരണാസി വരെ, വാരണാസി - സിലിഗുരി എന്നിവയാണ് ഏഴ് റെയിൽനേ ഇടനാഴികൾ. ഖാദി, കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം, സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി രൂപ എന്നിവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

ബജറ്റിൽ കേരളത്തിന് നിരാശ, അതിവേഗ റെയിൽപാത ഇല്ല

സമ്പദ് വ്യവസ്ഥ പിടിചുനിർത്താൻ മോദി സർക്കാർ ക്രീയാത്മക നടപടി സ്വീകരിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.

ബജറ്റ് പ്രഖ്യാപനങ്ങളുടെ തത്സമയ അപ്ഡേറ്റുകൾ അറിയാം

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X