ഇന്ത്യക്കാരുടെ വിദേശ യാത്രകളും വിദേശത്തുള്ള പഠനവും ഇനി ചെലവ് കുറഞ്ഞതാകും. വിദേശ ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുമ്പോഴും വിദ്യാഭ്യാസത്തിനും ചികിത്സാ ചെലവിനുമായി പണം അയക്കുമ്പോഴും നല്‍കേണ്ട ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സില്‍ (ടിസിഎസ്) കേന്ദ്രം കുറവ് വരുത്തി. ഇതിനുള്ള നിര്‍ദ്ദേശം ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ നല്കി. യഥാക്രമം 5-20 ശതമാനത്തില്‍ നിന്നും 2 ശതമാനമായും 5 ശതമാനത്തില്‍ നിന്നും 2 ശതമാനമായുമാണ് ടിഡിഎസ് കുറയ്ക്കുക.

"എല്‍ആര്‍എസ് എന്നറിയപ്പെടുന്ന ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീമിന് കീഴില്‍ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമുള്ള ടിസിഎസ് നിരക്ക് കുറയ്ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു,"നിര്‍മ്മല സീതാരാമന് പറഞ്ഞു. ബുക്കിംഗ് ഏജന്‍സികള്‍ ഉപഭോക്താക്കളില്‍ നിന്ന് കൈപറ്റുകയും അത് സര്‍ക്കാറിന് കൈമാറുകയും ചെയ്യുന്നത് വഴിയാണ് ടിസിഎസ് പ്രവര്‍ത്തിക്കുന്നത്.
മറ്റ് നിര്‍ദ്ദേശങ്ങള്‍
ജീവിത സൗകര്യം മെച്ചപ്പെടുത്തുക, നികുതി വ്യവസ്ഥ പാലിക്കല്‍ ലളിതമാക്കുക, സാധാരണ നികുതിദായകര്‍ക്ക് നേരിട്ട് ആശ്വാസം നല്‍കുക എന്നിവ ലക്ഷ്യമിട്ട് വേറേയും നികുതി നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങളുടെ ഭാഗമായി, മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (MACT) നിന്നും ലഭ്യമാകുന്ന പലിശയ്ക്ക് ആദായ നികുതി ബാധകമാകില്ല.
"ഒരു വ്യക്തിക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ നല്കുന്ന ഏതൊരു പലിശയും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും, കൂടാതെ ഈ അക്കൗണ്ടില്‍ നിന്നുള്ള ടിഡിഎസും ഇല്ലാതാക്കും" ധനമന്ത്രി പറഞ്ഞു.
നികുതി ആവശ്യങ്ങള്‍ക്കായി മാന്‍പവര്‍ സപ്ലൈ സേവനങ്ങള്‍ ഇനി കോണ്ട്രാക്ടര് പേയ്മെന്റുകളായി കണക്കാക്കും. നേരത്തെ, മാന്‍പവര്‍ സപ്ലൈ കോണ്ട്രാക്ടര് സേവനമായി കണക്കാക്കുമോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കി. അതിനാല്‍ അത്തരം പേയ്മെന്റുകള്‍ നടത്തുമ്പോള്‍ എത്ര ടിഡിഎസ് കുറയ്ക്കണമെന്ന് ബിസിനസുകള്‍ക്ക് കൃത്യമായി അറിയാം (1% അല്ലെങ്കില്‍ 2%). ഇത് അവ്യക്തത കുറയ്ക്കാന്‍ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
