സമീപ ആഴ്ചകളില്‍ വെള്ളിവില ശ്രദ്ധേമായ റാലിയാണ് നടത്തിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലും സൗരോര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലുപയോഗിക്കുന്ന അനിവാര്യ അസംസ്കൃത വസ്തുവെന്ന നിലയിലും വെള്ളിയുടെ തിളക്കം വര്‍ദ്ധിച്ചു. എന്നാല്‍ ഈ റാലിയെ തടസ്സപ്പെടുത്താന്‍ കെല്പുള്ള ഒരു അപ്രതീക്ഷിത പ്രതിരോധം ഇപ്പോള്‍ സംജാതമായിരിക്കുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ്.

എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്കുന്ന മുന്നറിയിപ്പനുസരിച്ച് വെള്ളിയുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ധനമന്ത്രി തയ്യാറായേക്കും. അങ്ങിനെ സംഭവിക്കുന്ന പക്ഷം അത് വിലയെ ബാധിക്കുകയും റാലിയെ തടസ്സപ്പെടുത്തുകയും ചെയ്യും. നിലവില്‍ ഉയര്‍ന്ന തീരുവയാണ് ആഭ്യന്തര വിലയ്ക്ക് കരുത്ത് നല്‍കുന്നത്. നികുതിയിലെ ഒരു ചെറിയ കുറവ് പോലും വെള്ളിവിലയിലെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചേയ്ക്കാം.
നിക്ഷേപകരിലും വ്യാപാരികളിലുമുള്ള സ്വാധീനം
ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ആഗോള, പ്രാദേശിക വിലകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുകയും വ്യാപാരികളുടെ നേട്ടം ഇല്ലാതാക്കുകയും ചെയ്യും. ക്രമാനുഗതമായി ഉയരുന്ന അന്തര്‍ദ്ദേശീയ വിലയെ അടിസ്ഥാനമാക്കിയാണ് വ്യാപാരികള്‍ നേട്ടമുണ്ടാക്കുന്നത്. വില അന്തരം ഇല്ലാതാകുന്നത് വില കുറയ്ക്കുമെന്നും റാലിയെ തടസ്സപ്പെടുത്തുമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് മുന്നറിയിപ്പ് നല്കി.
മുന്നോട്ടുള്ള പാത
വെള്ളിയുടെ വ്യാപാരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍. പക്ഷേ വിപണി സാധ്യമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. ബജറ്റ് പ്രഖ്യാപനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബ്രോക്കറേജ് നിക്ഷേപകരോട് നിര്‍ദ്ദേശിച്ചു. തീരുവ കുറയ്ക്കല്‍ വെള്ളിയെ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുകയും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയ വാങ്ങല്‍ തണുപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ ബജറ്റ് വിപണിയെ പുനര്‍നിര്‍മ്മിച്ചേക്കാം.
വിലയിലെ കുതിപ്പ്
വെള്ളിയിലെ സമീപകാല കുതിപ്പിന് പല കാരണങ്ങളുണ്ട്. അന്താരാഷ്ട്ര അനിശ്ചിതത്വങ്ങള്‍ ഓഹരി വിപണികളിലെ അപകട സാധ്യത വര്‍ദ്ധിപ്പിച്ചപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗ്ഗം തേടിയതാണ് അതില്‍ ഒന്ന്. ഉയരുന്ന ഡിമാന്റാണ് വെള്ളിയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയ മറ്റൊരു ഘടകം. സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, മറ്റ് പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ വെള്ളി ആവശ്യമായി വന്നു. ഇത് ഡിമാന്റുയര്‍ത്തി. ആഗോളതലത്തില്‍ വിതരണം കുറഞ്ഞതും വില ശക്തിപ്പെടുത്തി.കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) വെള്ളിവില ഏതാണ്ട് 170 ശതമാനമാണ് ഉയര്‍ന്നത്.
ബജറ്റ് സംബന്ധിച്ച ആശങ്കകള്‍ക്ക് മുന്‍പ് വെള്ളി മികച്ച പ്രകടനം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വെള്ളിവില 2026 ന്റെ അവസാനത്തില്‍ കിലോഗ്രാമിന് 2,40,000 വരെയാകുമെന്ന് മോതിലാല്‍ ഓസ്വാള്‍ പ്രവചിച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
