ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ വ്യക്തിഗത ഓഹരി പങ്കാളിത്ത പരിധി (PROI) 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കാനും സംയോജിത പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനമാക്കാനും ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശം നല്കി.

പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതി (പിഐഎസ്) വഴി വിദേശ വ്യക്തികള്‍ക്ക് നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപവും സാധ്യമാകും. ഇന്ത്യയ്ക്ക് പുറത്തുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന ഒരു ചട്ടക്കൂടാണ് പിഐഎസ്. നേരത്തെ പിആര്ഒഐകള്ക്ക് ഓഹരി നിക്ഷേപത്തിനായി രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), എന്‍ആര്‍ഐ ചാനലുകള്‍ എന്നിവയെ ആശ്രയിക്കേണ്ടിയിരുന്നു.
"പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതി വഴി ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ക്ക് (PROI) ലിസ്റ്റഡ് ഇന്ത്യന്‍ കമ്പനികളുടെ ഇക്വിറ്റി ഉപകരണങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവാദമുണ്ടാകും. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിഗത PROI യുടെ നിക്ഷേപ പരിധി 5% ല്‍ നിന്ന് 10% ആയും, എല്ലാ വ്യക്തിഗത PROI കളുടെയും മൊത്തത്തിലുള്ള നിക്ഷേപ പരിധി നിലവിലെ 10% ല്‍ നിന്ന് 24% ആയും വര്‍ദ്ധിപ്പിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി" ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
നേട്ടങ്ങള്‍
നിലവില്‍, ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഒരാള്‍ക്ക് (പലപ്പോഴും PROI എന്ന് വിളിക്കപ്പെടുന്നു) ഒരു ലിസ്റ്റഡ് കമ്പനിയിലെ ഓഹരികളുടെ 5 ശതമാനം വരെ മാത്രമേ കൈവശം വയ്ക്കാന്‍ കഴിയൂ. കൂടാതെ അത്തരം എല്ലാ നിക്ഷേപകരുടെയും ആകെ ഹോള്‍ഡിംഗ് 10 ശതമാനമാണ്. പുതിയ നിര്‍ദ്ദേശം വ്യക്തിഗത പരിധി 10 ശതമാനമാക്കുകയും സംയോജിത പരിധി 24 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ ഓഹരി വിപണി കൂടുതല്‍ പ്രാപ്യമാക്കും. കൂടാതെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണലഭ്യത (Liquidity) വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥാവകാശം വിശാലമാക്കാനും തീരുമാനം ഉപകരിക്കും.
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ (പിആര്ഒഐ) എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് പ്രവാസി ഇന്ത്യയ്ക്കാര്‍ (എന്‍ആര്‍ഐ), ഇന്ത്യയിലെ വിദേശ പൗരന്മാര് (ഒസിഐ കാര്‍ഡുടമകള്‍), വിദേശ പൗരന്മാര്, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ എന്നിവരെയാണ്.
തീരുമാനം, മികച്ച ഓഹരികള്‍ കണ്ടെത്താനും വില നിര്‍ണ്ണയത്തിനും വിദേശ നിക്ഷേപകരെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. കൂടാതെ തീരുമാനം ദീര്‍ഘകാല മൂലധന രൂപീകരണത്തെ പിന്തുണയ്ക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications