ഇന്ന് രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ ദിശ നിർണ്ണയിക്കുന്ന ഈ ബജറ്റ്, പൊതുജനങ്ങൾക്കും വ്യവസായ മേഖലക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമാണ്. തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി, മധ്യവർഗ്ഗത്തിന്‍റെ സാമ്പത്തിക സമ്മർദം എന്നിവയെല്ലാം കേന്ദ്ര ബജറ്റിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.
പ്രതീക്ഷകൾ എന്തെല്ലാം..?
മധ്യവർഗ്ഗമാണ് ഇത്തവണത്തെ ബജറ്റിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ നോക്കുന്ന വിഭാഗം. ആദായ നികുതി ഇളവുകൾ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധന, നികുതി സ്ലാബുകളിൽ മാറ്റം എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ചോദ്യം. വർധിച്ച ജീവിതച്ചെലവും വായ്പാ ബാധ്യതകളും നേരിടുന്ന കുടുംബങ്ങൾക്ക് നികുതി ഇളവുകൾ വലിയ ആശ്വാസമായേക്കും.
യുവജനങ്ങളുടെയും തൊഴിലന്വേഷകരുടെയും കണ്ണുകളും ബജറ്റിലേക്കാണ്. തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികൾ, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം, നൈപുണ്യ വികസന പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുമോയെന്ന് കാണേണ്ടതുണ്ട്. പ്രത്യേകിച്ച് ഐടി, നിർമ്മാണ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുന്ന നടപടികൾ പ്രഖ്യാപിക്കുകയാണെങ്കിൽ തൊഴിൽ സാധ്യതകൾ ഉയരാൻ സാധ്യതയുണ്ട്.
റോഡ്, റെയിൽവേ, തുറമുഖം, വിമാനത്താവളം എന്നിവയിലേക്കുള്ള നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്ക് വേഗം നൽകും. റെയിൽവേ മേഖലയിൽ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിക്കപ്പെടുമോയെന്നും ജനങ്ങൾ ഉറ്റുനോക്കുകയാണ്. കൃഷി മേഖലയിലും വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞ വരുമാനം, കാലാവസ്ഥാ വ്യതിയാനം, വളവും ഇന്ധനവും ഉൾപ്പെടെയുള്ള ചെലവുകളുടെ വർധന എന്നിവ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഞാറാഴ്ചയിലെ ബജറ്റ്
നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞായറാഴ്ച ദിനത്തില്‍ വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് 1999-ലാണ് ഞായറാഴ്ച ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. അന്നും എന്‍ഡിഎ സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് ഫെബ്രുവരി 28 ഞായറാഴ്ച ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചത്.
ഓഹരി വിപണി പ്രവർത്തിക്കും
കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ഫെബ്രുവരി 1 ഞായറാഴ്ച ഓഹരി വിപണികള്‍ തുറന്ന് പ്രവര്‍ത്തിക്കും. "ബജറ്റ് അവതരണം നടക്കുന്നതിനാല്‍, ഫെബ്രുവരി 1, ഞായറാഴ്ച, സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്കറ്റ് സമയത്തില്‍ (രാവിലെ 9:15 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ) ലൈവ് ട്രേഡിംഗ് സെഷന്‍ നടത്തും," എന്‍എസ്ഇ അറിയിച്ചു. ബജറ്റ് ദിനത്തിൽ സാധാരണയായി ഓഹരി വിപണിയിൽ ഉയർന്ന ചാഞ്ചാട്ടം കാണപ്പെടുന്നു, പ്രത്യേകിച്ച് നികുതി, ചെലവ്, പരിഷ്കരണ പ്രഖ്യാപനങ്ങൾ എന്നിവയോട് സംവേദനക്ഷമതയുള്ള മേഖലകളിൽ. ബജറ്റ് ദിനത്തിൽ വിപണികൾ പ്രവർത്തിക്കുന്നത് അസ്ഥിരത നിയന്ത്രിക്കാനും അവധി ദിവസം കഴിഞ്ഞ് വ്യാപാരം പുനരാരംഭിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications