ജനുവരി 31 മുതൽ ഏപ്രിൽ 3 വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താൻ പാർലമെന്ററി കാര്യ മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നും സമിതി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഘട്ടം മാർച്ച് 2 മുതൽ ഏപ്രിൽ 3 വരെയും നടത്തും.
വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ ബജറ്റ് വിഹിതം പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികളെ അനുവദിക്കുന്നതിന് ബജറ്റ് സെഷന്റെ രണ്ട് ഘട്ടങ്ങൾക്കിടയിൽ സാധാരണയായി ഒരു മാസത്തെ ഇടവേള നൽകാറുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശയിൽ രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളുടെയും യോഗം വിളിച്ചുകൂട്ടും.

2020-21 വർഷത്തെ കേന്ദ്ര ബജറ്റിന്റെ നിർമ്മാണ പ്രക്രിയയിലേക്ക് രാജ്യത്തെ 130 കോടി ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉപദേശം തേടിയിരുന്നു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലേക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മൈ ഗവണ് ഫോറത്തിലൂടെയാണ് അഭിപ്രായങ്ങള്‍ നിര്‍ദേശിക്കേണ്ടത്.
പൗരന്മാർക്ക് അവരുടെ നിർദ്ദേശങ്ങൾ അഭിപ്രായ ബോക്സിൽ നേരിട്ട് സമർപ്പിക്കാം അല്ലെങ്കിൽ ഒരു PDF രൂപത്തിൽ അറ്റാച്ചുചെയ്യാം. ഈ വർഷത്തെ ബജറ്റിൽ, ധനകാര്യ മന്ത്രാലയം ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്ന നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications