ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. ജനുവരി 29 -നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നീളും. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 29 -ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് പാര്‍ലമെന്റ് കാര്യ ക്യാബിനറ്റ് സമിതി ചൊവാഴ്ച്ച അറിയിച്ചു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും സമ്മേളനത്തിന് അരങ്ങൊരുക. ഇരു സഭകളും നാലു മണിക്കൂര്‍ വരെയായിരിക്കും പ്രവര്‍ത്തിക്കുക. നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭം അവസാനിച്ചില്ലെങ്കില്‍ ഇക്കാര്യവും പാര്‍ലമെന്റില്‍ ചര്‍ച്ചയാവും. ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക പ്രതിഷേധം ശക്തമായി അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. നേരത്തെ, കൊറോണഭീതി മുന്‍നിര്‍ത്തി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം റദ്ദു ചെയ്തിരുന്നു.
കൊവിഡ് സാഹചര്യം കാരണം ശീതകാല സമ്മേളനം ഉപേക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചതായി പാര്‍ലമെന്റ് കാര്യ മന്ത്രി പ്രഹ്ളാദന് ജോഷി അന്ന് കോണ്‍ഗ്രസ് ലോക്സഭാ നേതാവിനെഴുതിയ കത്തില്‍ അറിയിച്ചു. എന്നാല്‍ തങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങള്‍ അവഗണിക്കാനാണ് കേന്ദ്രം ശീതകാലം സമ്മേളനം വേണ്ടെന്നുവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
എന്തായാലും ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക പ്രതിഷേധം ചര്‍ച്ചാ വിഷയമാക്കാനാണ് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. മുന്‍പ്, സെപ്തംബറില്‍ 17 ലോക്സഭാംഗങ്ങള്‍ക്കും 8 രാജ്യസഭാംഗങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ഷകാല സമ്മേളനം കേന്ദ്രം ഉപേക്ഷിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications