കാത്തിരുന്ന ദീപാവലി സമ്മാനമെത്തി; കേന്ദ്ര സർക്കാർ 3% ക്ഷാമബത്ത വർദ്ധിപ്പിച്ചു

സർക്കാർ ജീവനക്കാർ കാത്തിരുന്ന ദീപാവലി സമ്മാനം വന്നെത്തി. കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത (DA, DR) 3% വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഏറെ കാത്തിരുന്ന ക്ഷാമബത്ത വർ​ദ്ധിപ്പിച്ചു കൊണ്ടുള്ള വാർത്ത പുറത്ത് വന്നത്. ഇത്തവണ ദീപാവലി ബോണസ് ഉണ്ടോ എന്ന ആകാംഷക്ക് ഇതോടെ വിരാമമായി.

ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വർദ്ധിക്കും. നിലവിൽ ഇത് 50 ശതമാനം മാത്രമാണ്. ഈ പുതിയ മാറ്റം പണപ്പെരുപ്പം മൂലം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ നേടുന്നവർക്കും നേരിടേണ്ടി വന്ന പ്രതിസന്ധികൾക്ക് ഒരാശ്വാസം നൽകുമെന്നതിൽ സംശയമില്ല. ഇതിനു മുന്നേ മാർച്ചിലാണ് ബോണസ് വന്നത്. അന്ന് 4% വർദ്ധനവ് വന്നതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായത്.

കാത്തിരുന്ന ദീപാവലി സമ്മാനമെത്തി; കേന്ദ്ര സർക്കാർ 3% ക്ഷാമബത്ത വർദ്ധിപ്പിച്ചു

ഈ ദീപാവലി സമയത്ത് വമ്പൻ ബോണസായിട്ടാണ് ഇത്തവണ ക്ഷാമബത്ത എത്തിയത്. എന്നാൽ കഴിഞ്ഞ തവണത്തെ വർദ്ധനവിനെ അപേക്ഷിച്ച് ഇത്തവണ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നത് സത്യമാണ്.

എന്താണ് ക്ഷാമബത്ത

പണപ്പെരുപ്പം വർദ്ധിക്കുമ്പോൾ ജീവിതച്ചെലവിലും സാരമായ പ്രശ്നങ്ങൾ ഉണ്ടാവുന്നു, ഇത്തരം ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാനുമായി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നൽകുന്നതാണ് ക്ഷാമബത്ത നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നല്‍കി വരുന്നു. ഈ ക്ഷാമബത്ത വർഷത്തിൽ രണ്ടു തവണയാണ് നൽകുന്നത്. അതായത് ജനുവരി-ജൂണ്‍ കാലയളവിലും ജൂണ്‍-ഡിസംബര്‍ കാലയളവിലും.

ഓരോ 6 മാസത്തിൽ ക്ഷാമബത്ത വർദ്ധിക്കും. ഇത് വഴി സർക്കാർ ജീവനക്കാർക്കും പെൻഷൻ നേടുന്നവർക്കും ക്ഷാമബത്ത ലഭിക്കും. ഇത് വഴി പ്രതിമാസ ശമ്പളം വർദ്ധിക്കുന്നു. അതിനാൽ സർക്കാർ ജീവനക്കാർക്ക് നല്ല സാമ്പത്തിക അടിസ്ഥാനം നേടാനും സാധിക്കുന്നു.

എന്താണ് ഡി.എ, ഡി.ആർ

ക്ഷാമബത്ത പ്രധാനമായും രണ്ട് രീതിയിൽ ഉണ്ട്. ഒന്ന് സർക്കാർ ജീവനക്കാർക്കും, മറ്റേത് പെൻഷൻകാർക്കും. ഡി.എ അഥവാ ഡിയർനെസ് അലവൻസ് എന്നത് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്തയാണ്. എന്നാൽ ഡി.ആർ അഥവാ ഡിയർനെസ് റിലീഫ് എന്നാൽ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച് പെൻഷൻ നേടുന്നവർക്കുള്ള ക്ഷാമബത്തയാണ്. അതായത് സാധാരണ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ വർദ്ധനവ് ഉണ്ടാവുന്ന അതേ വർദ്ധനവ് പെൻഷൻകാരുടെ ക്ഷാമബത്തയിലും മാറ്റം വരാറുണ്ട്.

ഡി.എ - എച്ച്.ആർ.എ

ഡി.എ പോലെ സുപ്രധാനമായ ഒന്നാണ് എച്ച്.ആർ.എ. ഇത് രണ്ടും വ്യത്യസ്തമാണ്. പക്ഷേ പലർക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം അറിയില്ല. ഡി.എ എന്നാൽ സർക്കാർ ജീവനക്കാർക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആനുകൂല്യമാണ്. ഇത് ശമ്പളത്തിനൊപ്പം നിങ്ങൾക്ക് ലഭിക്കുന്നു. എന്നാൽ എച്ച്.ആർ.എ എന്നാൽ സർക്കാർ ജീവനക്കാരന് വാടകയ്ക്ക് താമസിക്കാനുള്ള സഹായം നൽകുന്നതാണ്.

ഡി.എയുടെ കാര്യത്തിൽ നികുതി ഇളവുകളൊന്നും ലഭ്യമല്ല. പക്ഷേ വീട്ടു വാടകയുമായി ബന്ധപ്പെട്ട് എച്ച്.ആർ.എയ്ക്ക് ചില ഇളവുകൾ ബാധകമാണ്. ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാനമായാണ് ഡി.എ കണക്കാക്കുന്നത്. എച്ച്.ആർ.എ അങ്ങനെയല്ല. അത് അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാനമായി കണക്കാക്കില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X