വ്യാവസായിക മേഖലയിൽ വൻ അഴിച്ചുപണി സാധ്യമാക്കുന്ന ലേബർ കോഡ് 2019ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതുവഴി ഏത് കാലയളവിലേയ്ക്കും നിശ്ചിതകാല കരാറിൽ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് സാധിക്കും. ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ കോര്‍ മേഖലയിലും 'നിശ്ചിതകാല തൊഴില്‍' നടപ്പാക്കാമെന്ന ബില്ലിലെ വ്യവസ്ഥ വിവാദമായിരുന്നു.
നിശ്ചിതകാല തൊഴിൽ എന്നതിനർത്ഥം സീസണിനെയും ഓർഡറുകളെയും ആശ്രയിച്ച് ഒരു തൊഴിലാളിയെ ഏത് കാലയളവിനോ, മൂന്ന് മാസം അല്ലെങ്കിൽ ആറ് മാസം അല്ലെങ്കിൽ ഒരു വർഷത്തേക്ക് കമ്പനികൾക്ക് നിയമിക്കാം. മുന്നൂറുവരെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് (ലേ ഓഫ്) സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. നേരത്തേയിത് 100 ആയിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിലാളികളെ ആറുമാസം അല്ലെങ്കിൽ ഒരു വർഷത്തേക്ക് കാലാനുസൃതമായി ജോലിക്കെടുത്താലും എല്ലാ തൊഴിലാളികളും സാധാരണ തൊഴിലാളികൾക്ക് തുല്യമായ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. തൊഴിലാളി മന്ത്രി സന്തോഷ് ഗാംഗ്വാർ ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായി കൂടിയാലോചിക്കാൻ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു.
രണ്ട് അംഗ ട്രിബ്യൂണൽ സജ്ജീകരിക്കുന്നതിനും കോഡ് നിർദ്ദേശിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട കേസുകൾ സംയുക്തമായും ബാക്കി കേസുകൾക്ക് ഒരംഗം മാത്രം വിധി പറയുകയും ചെയ്യും. ഇതുവഴി കേസുകളും മറ്റും വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും. നിശ്ചിതകാല തൊഴിൽ സർക്കാർ കഴിഞ്ഞ വർഷം മുതൽ അനുവദിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴാണ് ക്രോഡീകരിച്ചത്. അതായത് പാർലമെന്റ് കൂടി അംഗീകരിച്ചു കഴിഞ്ഞാൽ ഇത് ഒരു നിയമമായി മാറും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
