ദില്ലി: രാജ്യത്ത് 5ജി ട്രെയല്‍ ആരംഭിക്കുന്നു. 13 ടെലികോം കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. സി-ടെലികോം വകുപ്പുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ട്രെയല്‍ നടത്തുക. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ എറിക്സണ്, നോക്കിയ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ട്രെയല്‍ നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാകും ട്രെയല്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൈനീസ് കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.

5ജി ട്രെയല്‍ നടത്തുന്നതിന് ടെലികോം കമ്പനികള്‍ക്ക് ഉപാധികളോടെ 700 മെഗാ ഹെഡ്സ് ബാന്‍ഡ് തരംഗങ്ങള്‍ ഉടന്‍ ലഭ്യമാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ട്രെയല്‍ നടത്തുന്നതിന് ചില ഉപാധികള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കും. നെറ്റ് വര്‍ക്കിന്റെ സുരക്ഷ കണക്കിലെടുത്താകും ഈ ഉപാധികള്‍. നല്കുന്ന ബാന്‍ഡുകള്‍ ട്രെയലിന് മാത്രം ഉപയോഗിക്കാം. മറ്റു വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം താക്കീത് ചെയ്യും. ഉപാധി ലംഘിച്ചാല്‍ കടുത്ത നടപടി ടെലികോം കമ്പനികള്‍ക്കെതിരെ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
5ജി ട്രെയലിന് സഹായിക്കാന്‍ വേണ്ട കമ്പനികളുടെ പട്ടിക നല്കാന് കേന്ദ്രസര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കൊറിയയുടെ സാംസാങ് ആണ് ജിയോ നിര്‍ദേശിച്ചത്. കൂടാതെ ഫിന്‍ലാന്റിന്റെ നോക്കിയ, സ്വീഡന്റെ എറിക്സണ്, സ്വന്തം സാങ്കേതിക വിദ്യ എന്നിവയും ജിയോ നിര്‍ദേശിച്ചിരുന്നു. ഭാരതി എയര്‍ടെലും വൊഡാഫോണ്‍ ഐഡിയയും നോക്കിയയെയും എറിക്സണെയുമാണ് നിര്‍ദേശിച്ചത്. അമേരിക്ക കേന്ദ്രമായുള്ള മവനിറിനെയും വൊഡാഫോണ്‍ നിര്‍ദേശിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
