ദില്ലി: കൊറോണ വാക്സിന് ഉയര്‍ന്ന വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്കുന്നതില് പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. വാക്സിന്റെ ജിഎസ്ടി ഒഴിവാക്കാനാണ് ആലോചന. 5 ശതമാനം ജിഎസ്ടിയാണ് വാക്സിന് ഈടാക്കുന്നത്. ഇത് ഒഴിവാക്കാക്കിയേക്കും. ഇതോടെ വാക്സിന് വില ഗണ്യമായി കുറഞ്ഞേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ രോഗികള്‍ക്കുള്ള മരുന്നിനും മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജിഎസ്ടി കൂടി ഒഴിവാക്കാന്‍ ആലോചിക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്. രാജ്യം നേരിടുന്ന പ്രത്യേക സാഹചര്യം മറികടക്കന്‍ ജിഎസ്ടി കൗണ്‍സില്‍ മറിച്ചൊരു തീരുമാനം എടുക്കുന്നതിന് സാധ്യത കുറവാണ്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ധനമന്ത്രാലയത്തോട് ദേശീയ മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നു. 18 വയസ് മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്സിനേഷന് ആരംഭിക്കുകയാണ്. ഇതിന് വേണ്ട രജിസ്ട്രേഷന് ബുധനാഴ്ച മുതല്‍ തുടങ്ങിയിട്ടുണ്ട്. ഈ ഗണത്തില്‍പ്പെട്ടവര്‍ക്ക് വാക്സിന് പണം ഈടാക്കിയാണ് വിതരണം ചെയ്യുന്നത്.. എന്നാല്‍ 45 വയസ് മുതലുള്ളവര്‍ക്ക് സൗജന്യമായി തുടരും.
വാക്സിന് സൗജന്യമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും സൗജന്യ വാക്സിന് പ്രഖ്യാപിച്ചു. പിന്നാലെയാണ് വാക്സിന് ഈടാക്കുന്ന ജിഎസ്ടി ഒഴിവാക്കാന്‍ ആലോചന. ഇത് സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. സിറം ഇന്‍സ്റ്റിറ്റൂട്ട് സംസ്ഥാനങ്ങള്‍ക്ക് 300 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്സിന് നല്‍കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications