ദില്ലി: രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംഭാവന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളില്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളില്‍ നിന്ന് 40 ശതമാനം ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇപ്പോള്‍ ഇത്തരം സംരഭങ്ങളില്‍ നിന്ന് 30 ശതമാനാമാണെന്നും മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാര്‍ധയിലെ മഹാത്മഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വ്വകലാശാലയില്‍ നടന്ന ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയ്ക്കായി പ്രത്യേകമായി പൊരുത്തപ്പെടുന്ന നൂതനവും ഗവേഷണ അധിഷ്ഠിതമായ സാങ്കേതിക വിദ്യയിലൂടെ ഗ്രാമങ്ങള്‍ ശ്വാശ്വതവും പരിവര്ത്തനവുമായ മാറ്റം വരുത്താന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വ്യാവസായം ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ മികച്ച രീതിയില്‍ വിപണനം ചെയ്താല്‍ വില്‍പ്പന ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണമേഖലയിലെ ദരിദ്രര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി എംഎസ്എംഇ മേഖലയുടെ സംഭാവന 30 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ്. ഇതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യവല്‍ക്കരണത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല. എന്നാല്‍ ഗ്രാമങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിനുള്ള സമയമാണിതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
