ദില്ലി: ഇന്ത്യയിലെ പ്രധാന മദ്യനിര്‍മാതാക്കളില്‍ ഒന്നാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് എന്ന യുഎസ്എല്‍. ലണ്ടന്‍ ആസ്ഥാനമായ ലണ്ടന്‍ ഡിയാജിയോ പിഎല്‍എസി ആണ് ഇതിന്റെ ഉടമകള്‍. എന്തായാലും യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ചരിത്രമല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മറ്റൊന്നാണ്.
അവര്‍ അവരുടെ പ്രീമിയം ക്രാഫ്റ്റ് വിസ്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു എന്നതാണ് വാര്‍ത്ത. എപ്പിറ്റോം റിസര്‍വ് എന്ന പേരിലാണ് ഈ പ്രീമിയം ക്രാഫ്റ്റ് വിസ്കി ഇന്ത്യയില്‍ എത്തുന്നത്. പക്ഷേ, ഇത് എല്ലാവര്ക്കും കിട്ടുമോ എന്നാണ് ചോദ്യം. അതിന്റെ ഉത്തരം പരിശോധിക്കാം...
ക്രാഫ്റ്റ് വിസ്കി
ഇന്ത്യന്‍ യുവാക്കള്‍ക്ക് ക്രാഫ്റ്റ് സ്പിരിറ്റിനോട് ഇപ്പോള്‍ കൂടുതല്‍ താത്പര്യം ജനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെയാണ് യുഎസ്എലും ഈ മേഖലയിലേക്ക് കടക്കുന്നത്. പ്രത്യേകിച്ചും നഗരമേഖലകളിലെ യുവാക്കള്‍ക്കാണ് ക്രാഫ്റ്റ് സ്പിരിറ്റിനോട് താത്പര്യം കൂടിയിരിക്കുന്നത്.
എന്താണ് സംഗതി?
ക്രാഫ്റ്റ് വിസ്കി എന്താണെന്നായിരിക്കും ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. സത്യത്തില്‍ അങ്ങനെ ഒരു പേര് മാത്രമേ ഉള്ളു, വലിയ പ്രത്യേകതയൊന്നും അതിനില്ലെന്ന് കരുന്നവരും ഉണ്ട്. എന്നാല്‍, സംഗതി സ്പെഷ്യല്‍ ആണെന്ന് പറയുന്നവരും കുറവല്ല. എങ്ങനെ, എത്രത്തോളം ഉത്പാദിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ക്രാഫ്റ്റ് വിസ്കി നിരൂപിക്കപ്പെടുന്നത്. എന്തായാലും യന്ത്ര സഹായമില്ലാതെ, മനുഷ്യവിഭവ ശേഷി മാത്രം ഉപയോഗിച്ച്, വളരെ കുറവ് മാത്രമേ ഇത് ഉത്പാദിപ്പാറുള്ളു.
വലിയ വില നല്‍കേണ്ടി വരും
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ എപ്പിറ്റോം റിസര്‍വ് ക്രാഫ്റ്റ് വിസ്കിയ്ക്ക് വലിയ വില തന്നെ ഇന്ത്യയില്‍ നല്‍കേണ്ടി വരും. അവരുടെ ഏറ്റവും മികച്ച, ഇറക്കുമതി ചെയ്യുന്ന വിസ്കിയുടെ വിലയോളം തന്നെ വരും എപ്പിറ്റോം റിസര്വ്വിന്റേയും വില എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടായിരം ബോട്ടിലുകള്‍
ആദ്യ ബാച്ചില്‍ വെറും രണ്ടായിരം ബോട്ടിലുകള്‍ മാത്രമായിരിക്കും ഇന്ത്യയിലെ വിപണിയില്‍ എത്തുക. അതും തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഔട്ട്ലെറ്റുകളില് മാത്രം. മുന്‍കൂട്ടി ബുക്ക് ചെയ്തും എപ്പിറ്റോം റിസര്‍വ്വ് വാങ്ങാന്‍ സാധിക്കും.
നെല്ലില്‍ നിന്ന്
100 ശതമാനവും നെല്ലില്‍ നിന്ന് മാത്രം ഉത്പാദിപ്പിക്കുന്നതാണ് എപ്പിറ്റോം റിസര്‍വ്വ് ക്രാഫ്റ്റ് വിസ്കി. യുണൈറ്റഡ് സ്പിരിറ്റ്സ് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും പ്രീമിയം വിസ്കിയും ഇത് തന്നെയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണും യാത്രാ നിയന്ത്രണങ്ങളും എല്ലാം വന്നതിന് പിറകെയാണ് പ്രീമിയം ക്രാഫ്റ്റ് മദ്യങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പണക്കാരില്‍ മാത്രം
ക്രാഫ്റ്റ് മദ്യങ്ങളോടുള്ള താത്പര്യം കൂടിയത് രാജ്യത്തെ സാധാരണ മദ്യപര്‍ക്ക് ആണെന്ന് കരുതാന്‍ ആവില്ല എന്തായാലും. ഏറ്റവും മുന്തിയ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് മിക്ക മദ്യക്കമ്പനികളും ക്രാഫ്റ്റ് മദ്യം ഉത്പാദിപ്പിക്കുന്നത്. ക്രാഫ്റ്റ് ബിയറുകള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡ് ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications