കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും ദീർഷനാളത്തെ ലോക്ക്ഡൌണിന് ശേഷം ഇന്ത്യ ബിസിനസിനായി ഇന്ന് മുതൽ വീണ്ടും തുറക്കാൻ തീരുമാനിക്കുമ്പോഴും, മാളുകളും റീട്ടെയിലർമാരും "അൺലോക്ക്" ഘട്ടത്തിലേക്ക് കടക്കണമോയെന്ന കാര്യത്തിൽ അനിശ്ചിതത്വത്തിലാണ്. ആദ്യ കുറച്ച് ആഴ്ചകളിൽ മാളിലും മറ്റും എത്തുന്നവരുടെ എണ്ണം 20-30 ശതമാനം മാത്രമേ ഉണ്ടാകൂവെന്നാണ് മാളുകൾ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, റെസ്റ്റോറന്റുകൾ, സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ബിസിനസിനെ ലാഭകരമാക്കാത്തതിനാൽ പല കടകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്.
ഈ ആഴ്ച്ച മുതൽ
കേരളം, കർണാടക, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ആഴ്ച്ച മാളുകളും ഹോട്ടലുകളും മറ്റും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലും ഇത്തരം ബിസിനസുകൾ ഈ ആഴ്ച പുനരാരംഭിക്കും. ഡെവലപ്പർമാരുമായി പുതിയ വാടക കരാറുകളിൽ ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ മാളുകളിൽ തങ്ങളുടെ സ്റ്റോറുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു മുൻനിര ഫാഷൻ റീട്ടെയിലർ മിന്റിനോട് പറഞ്ഞു.
റെസ്റ്റോറന്റുകൾ
ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഉയർന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകൾ നിയന്ത്രണങ്ങൾ ഉള്ളതിനാൽ തുറക്കുന്ന കാര്യത്തിൽ സംശയത്തിലാണ്. റെസ്റ്റോറന്റുകൾക്ക് മദ്യം വിളമ്പാൻ കഴിയുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. രാത്രി 9 മണിക്ക് കർഫ്യൂ ഏർപ്പെടുത്തിയാൽ രാത്രി ഭക്ഷണവും നൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ പല റെസ്റ്റോറന്റുകളും തുറക്കേണ്ടതില്ലെന്ന നിലയിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
പിസ ഹട്ട്
കോൺടാക്റ്റ്ലെസ് ഡൈൻ-ഇൻ വികസിപ്പിക്കുന്ന പിസ്സ ഹട്ട് പോലുള്ളവ സേവനങ്ങൾ ആരംഭിക്കും. മെനുവിൽ പ്രവേശിക്കുന്നത് മുതൽ പേയ്‌മെന്റുകൾ വരെ, മുഴുവൻ പ്രക്രിയയും ഡിജിറ്റലായി നടത്തും. ഇരിപ്പിടങ്ങൾ വീണ്ടും വിന്യസിക്കുകയും ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള സാമൂഹിക അകലം പാലിക്കുന്നതിനായി ഡൈൻ-ഇൻ ടേബിളുകളിൽ തന്നെ മെനു കാർഡുകൾ ഘടിപ്പിക്കുകയും ചെയ്യും. വാക്ക്-ഇൻ ഉപഭോക്താക്കളുടെ താപനില പരിശോധന, പ്രധാന ടച്ച് പോയിന്റുകളിലെ സാനിറ്റൈസർ ഉപയോഗം, റെസ്റ്റോറന്റ് ജീവനക്കാർ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുമെന്നാണ് പിസ ഹട്ട് വ്യക്തമാക്കിയിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
