അൺലോക്ക് 1: തിരുപ്പതി ക്ഷേത്രത്തിലെ ആദ്യ ദിവസത്തെ വഴിപാട് വരുമാനം 25 ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് അൺലോക്ക് 1ന്റെ ഭാഗമായി ക്ഷേത്രം വീണ്ടും തുറന്ന ആദ്യ ദിവസമായ തിങ്കളാഴ്ച തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വഴിപാട് ശേഖരണത്തിന്റെ രൂപത്തിൽ 25.7 ലക്ഷം രൂപ ലഭിച്ചു. കൊവിഡ് -19 മഹാമാരി മൂലം മാർച്ച് 20 മുതൽ ക്ഷേത്രം അടച്ചതിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ഖജനാവിൽ എല്ലാ മാസവും 200 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി.

ലോക്ക്ഡൌൺ മാനദണ്ഡങ്ങൾ ലഘൂകരിച്ച് മൂന്ന് ദിവസത്തെ ട്രയലിന് ശേഷമാണ് തിങ്കളാഴ്ച ക്ഷേത്രം വീണ്ടും തുറന്നത്. ടിടിഡി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആദ്യ രണ്ട് ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. തിരുമല പ്രദേശവാസികളെ ഇന്ന് മുതൽ ദർശനത്തിനെത്താൻ അനുവദിക്കും. പൊതുജനങ്ങൾക്കായി ജൂൺ 11 മുതൽ ക്ഷേത്രം തുറക്കും.

ഈ ആറ് കാര്യങ്ങൾ ചെയ്താൽ, 2020ൽ നിങ്ങൾക്ക് തീർച്ചയായും കാശുണ്ടാക്കാംഈ ആറ് കാര്യങ്ങൾ ചെയ്താൽ, 2020ൽ നിങ്ങൾക്ക് തീർച്ചയായും കാശുണ്ടാക്കാം

അൺലോക്ക് 1: തിരുപ്പതി ക്ഷേത്രത്തിലെ ആദ്യ ദിവസത്തെ വഴിപാട് വരുമാനം 25 ലക്ഷം രൂപ

ആദ്യ രണ്ട് ദിവസങ്ങളിൽ 12,000 ത്തിലധികം ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. എല്ലാ ടിടിഡി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രമടങ്ങുന്നതാണിത്. അതേസമയം, 300 രൂപ വീതം വിലയുള്ള 60,000 സ്‌പെഷ്യൽ എൻട്രി ദർശന ടിക്കറ്റുകളുടെ ഓൺലൈൻ ക്വാട്ട 24 മണിക്കൂറിനുള്ളിൽ തീർന്നു. പ്രതിദിനം 3,000 ടിക്കറ്റായി നിശ്ചയിച്ചിട്ടുള്ള ജൂണിലെ ഓൺലൈൻ ക്വാട്ട പുറത്തിറക്കി.

ലോക്ക് ഡൗൺ മൂലം മൂലം ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നുവെങ്കിലും ക്ഷേത്ര പതിവ് പൂജകൾ നടന്നിരുന്നു. ജൂൺ എട്ടു മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയതോടെയാണ് തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ തുടങ്ങി രണ്ടര മാസം പിന്നിട്ടപ്പോൾ തന്നെ ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ വരുമാന നഷ്ടം 400 കോടി കവിഞ്ഞിരുന്നു. പ്രതിമാസം 200- 220 കോടി രൂപയാണ് ക്ഷേത്രത്തിന്റെ ശരാശരി വരുമാനം. ദിനംപ്രതി 80000 മുതൽ ഒരു ലക്ഷംവരെ ഭക്തർ സന്ദർശനം നടത്തുന്ന ക്ഷേത്രമാണിത്.

മാസ ശമ്പളത്തേക്കാൾ കൂടുതൽ വരുമാനം നേടാനുള്ള അഞ്ച് വഴികൾ ഇതാ..മാസ ശമ്പളത്തേക്കാൾ കൂടുതൽ വരുമാനം നേടാനുള്ള അഞ്ച് വഴികൾ ഇതാ..

English summary

Unlock 1: The first day Tirupati temple recieves Rs 25 lakh | അൺലോക്ക് 1: തിരുപ്പതി ക്ഷേത്രത്തിലെ ആദ്യ ദിവസത്തെ വഴിപാട് വരുമാനം 25 ലക്ഷം രൂപ

On Monday, the first day that the temple was reopened as part of Unlock 1 in the country, the Tirumala Tirupati temple received Rs 25.7 lakh in the form of collection of offerings. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X