സിനിമ തിയേറ്ററുകൾ ഇന്ന് മുതൽ തുറക്കുന്നു; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ എല്ലാ സിനിമ തിയേറ്ററുകളും മൾട്ടിപ്ലെക്സുകളും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാവും തിയേറ്ററുകൾ തുറക്കുക. കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ, മാര്‍ച്ച് മാസം മുതൽ തിയേറ്ററുകൾ അടക്കുകയാണുണ്ടായത്.

 

അൺലോക്ക് 5 പ്രകാരം, ഒക്ടോബർ 15 മുതൽ എല്ലാ സിനിമാ ഹാളുകളും തിയേറ്ററുകളും മൾട്ടിപ്ലെക്സുകളും പ്രവർത്തിക്കാൻ അനുവദിച്ചുകെണ്ട് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഈ മാസം ആദ്യം അറിയിച്ചിരുന്നു. ഐ & ബി മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങളും സ്റ്റാർഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകളും എല്ലാ സിനിമാ ഹാളുകളിലും തിയേറ്ററുകളിലും പാലിക്കണമെന്നും പത്രസമ്മേളനത്തിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.

സിനിമ തിയേറ്ററുകൾ ഇന്ന് മുതൽ തുറക്കുന്നു; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

സിനിമാ തിയേറ്ററുകൾ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍:

1) തിയേറ്റർ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുകയുള്ളൂ. കൂടാതെ, ഇരിപ്പിടങ്ങൾ തമ്മിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള അകലവും പാലിക്കേണ്ടതുണ്ട്.

2) മാർക്ക് ചെയ്ത സീറ്റുകളിൽ മാത്രം ഇരിക്കുക.

3) ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ഉണ്ടായിരിക്കണം.

4) ആരോഗ്യ സേതു ആപ്പിന്റെ ഇൻസ്റ്റാളേഷനെ പറ്റിയും ഉപയോഗത്തെപ്പറ്റിയും ഏവർക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.

5) താപനില പരിശോധിക്കണം. ലക്ഷണങ്ങളില്ലാത്ത വ്യക്തികളെ മാത്രമേ അനുവദിക്കു.

6) ആരോഗ്യം സ്വയം നിരിക്ഷിക്കുകയും അസുഖമുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും വേണം.

7) വ്യത്യസ്ത സ്‌ക്രീനുകൾക്കായി വ്യത്യസ്ത പ്രദർശന സമയങ്ങൾ പിന്തുടരും.

8) പേയ്മെന്റുകളിൽ ഡിജിറ്റൽ മോഡുകൾ പ്രോത്സാഹിപ്പിക്കണം.

9) ബോക്സ് ഓഫീസുകളും മറ്റ് സ്ഥലങ്ങളും പതിവായി അണുവിമുക്തമാക്കുകയും വ്യത്തിയാക്കുകയും വേണം.

10) ബോക്സ് ഓഫീസിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും.

11) ഇന്റർവെലുകളിൽ പുറത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കണം.

12) ബോക്സ് ഓഫീസിൽ ക്യൂ മാനേജ് ചെയ്യുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനുമായി ഫ്ലോറുകളിൽ അടയാളപ്പെടുത്തി വെയ്ക്കാം.

13) ബോക്സ് ഓഫീസിൽ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം മുഴുവനും തുറന്നിരിക്കും. തിരക്ക് ഒഴിവാക്കാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.

 

14) ശ്വസന മര്യാദകൾ പാലിക്കുകയും തുപ്പുന്നത് കർശനമായി നിരോധിക്കുകയും ചെയ്യും.

15) ഭക്ഷണത്തിനും വെള്ളത്തിനുമായി ഒന്നിലധികം കൗണ്ടറുകൾ ഉണ്ടായിരിക്കും. പാക്ക് ചെയ്ത ഭക്ഷണ പാനീയങ്ങൾ മാത്രമേ തീയറ്ററിനുള്ളിലേക്ക് അനുവദിക്കു.

16) കോൺടാക്റ്റ് ട്രെയ്സിംഗ് സുഗമമാക്കുന്നതിന് കോൺടാക്ട് നമ്പർ വാങ്ങുകയും അതിനായി മതിയായ കൗണ്ടറുകൾ തുറക്കുകയും ചെയ്യും. സ്ക്രിനിംഗിന് മുമ്പും ശേഷവും ഇടവേളയിലും മാസ്ക് ധരിക്കുക. എല്ലാ എയർ കണ്ടീഷനിംഗിന്റെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെൽഷ്യസ് പരിധിയിലായിരിക്കണം. സർക്കാർ പുറപ്പെടിച്ച മാർഗനിർദശങ്ങൾ പാലിക്കാതിരിക്കുക, അക്രമാസക്തമായ പെരുമാറ്റം എന്നിവയ്ക്കതിരെ കർശനമായ നടപടികൾ ഉണ്ടായിരിക്കും.

Read more about: coronavirus
English summary

Unlock 5.0: Film theatres to reopen from today, know more in details | സിനിമ തിയേറ്ററുകൾ ഇന്ന് മുതൽ തുറക്കുന്നു; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

Unlock 5.0: Film theatres to reopen from today, know more in details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X