ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങൾ 2025ൽ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്. ആ നിലയിലേക്ക് സാമ്പത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കി. അത് നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറന്നു കൊടുക്കും.
ഗ്രീൻ എനർജി, റിയൽ എസ്റ്റേറ്റ്, ഇലക്ട്രിക് വാഹനങ്ങൾ (ഇ.വികൾ), സാങ്കേതികപരമായ മുന്നേറ്റങ്ങൾ എന്നീ മേഖലകളാണ് മുകളിൽ പറഞ്ഞ വ്യവസായ മേഖലകൾ. ഇതിലൂടെ നിക്ഷേപകർക്ക് ഉയർന്ന സാധ്യതയുള്ള ശക്തമായ വരുമാനം പ്രതീക്ഷിക്കാമെന്നാണ് വ്യവസായ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. ഇവ 2025ൽ മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള കാരണങ്ങളെന്താണ്? എത്രത്തോളം റിട്ടേൺ ഈ നിക്ഷേപങ്ങളിലൂടെ ലഭിക്കും? 2025-ലെ മികച്ച നിക്ഷേപ അവസരങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം..
1. ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി)
നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടി വരുന്നു. പ്രെട്രോൾ/ ഡീസൽ വില വർദ്ധിക്കുന്നതോടെ ആളുകൾ വ്യാപകമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നു. സർക്കാർ സബ്‌സിഡികൾ, വർദ്ധിച്ചുവരുന്ന ഡിമാൻഡ്, ബാറ്ററി സാങ്കേതികവിദ്യയിലെ മെച്ചപ്പെടുത്തലുകൾ എന്നിവയെല്ലാം ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) വിപണിയുടെ അപ്രതീക്ഷിത വളർച്ചയ്ക്ക് കാരണമാകുന്നു. ഇ.വി വിൽപ്പന കുതിച്ചുയരുകയാണ്, തീർച്ചയായും രാജ്യത്തെ റോഡുകൾ അടക്കി വാഴുന്നത് ഇ.വി വാഹനങ്ങൾ മാത്രമായിരിക്കും. നിലവിൽ ഇത്തരം വാഹനങ്ങളുടെ ജനപ്രീതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

2. റിയൽ എസ്റ്റേറ്റ്
റിയൽ എസ്റ്റേറ്റ് രംഗം വളർന്നു കൊണ്ടിരിക്കുന്നു. നഗര വികസനം റിയൽ എസ്റ്റേറ്റ് വ്യവസായത്തിൻ്റെ ദ്രുതഗതിയിലുള്ള ഉയർച്ചയ്ക്ക് കാരണമാകുന്നു. നഗരങ്ങൾ വളരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലകൾ കുതിച്ചുയരുന്നു. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകളിൽ (REITs) നിന്നാണ് റിയൽ എസ്റ്റേറ്റ് മേഖല രൂപാന്തരപ്പെട്ടത്. ഈ മേഖലയിൽ നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന നേട്ടം ഉറപ്പാണ്. 2025ൽ നിക്ഷേപിക്കാവുന്ന ഓഹരികളിൽ റിയൽ എസ്റ്റേറ്റ് മേഖലയും പരിഗണിക്കാം.
3. ഗ്രീൻ എനർജി
ഇന്ത്യയിലെ ഗവൺമെന്റ് പുനരുപയോഗ ഊർജ്ജത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. കാറ്റ്, സൗരോർജ്ജം, ഹൈഡ്രജൻ ഊർജ്ജം തുടങ്ങിയ ഗ്രീൻ എനർജികൾ കൂടുതൽ ജനപ്രിയമാവുകയാണ്. അതു കൊണ്ട് തന്നെ ഗ്രീൻ എനർജികളിൽ നിക്ഷേപിക്കാനുള്ള താത്പര്യവും വർദ്ധിക്കുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി 2024 ഒക്ടോബറിൽ 201.45 GW ആയി ഉയർന്നു. ഇത് മൊത്തം സ്ഥാപിത ശേഷിയുടെ 46.3 ശതമാനമാണ്.
4. സാങ്കേതിക കണ്ടുപിടുത്തങ്ങൾ
ബ്ലോക്ക്ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നിവ പുരോഗതിയുടെ വഴിയിലേക്ക് കുതിക്കുന്നു. ഈ പുരോഗതി ടെക് വ്യവസായത്തെ കൂടുതൽ ശക്തമാക്കുന്നു. ഈ കമ്പനികളെ നേരത്തെ തന്നെ പിന്തുണയ്ക്കാനുള്ള അവസരം ഐ.പി.ഒകളിലൂടെ നിക്ഷേപകർക്ക് ലഭിക്കും. 2024-ൽ 12 കമ്പനികൾ പൊതുമേഖലയിലേക്ക് മാറിയതോടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർന്നു. 5,500 കോടി രൂപ സമാഹരിച്ച ഒല ഇലക്ട്രിക് , 10,000 കോടി രൂപ സമാഹരിച്ച എൻ.ടി.പി.സി ഗ്രീൻ എനർജി എന്നിവ ശ്രദ്ധേയമായ ഐ.പി.ഒകളിൽ ഉൾപ്പെടുന്നു.
ഈ മേഖലകളിലേക്ക് നിക്ഷേപ പോർട്ട്ഫോളിയോകൾ വർദ്ധിക്കുന്നതോടെ 2025 പുരോഗമിക്കുമ്പോൾ ആഗോള സാമ്പത്തിക വികസനത്തിൽ പങ്കാളികളാകാനുള്ള അവസരം നൽകുന്നു. നിക്ഷേപകർക്ക് ഐ.പി.ഒകളും പുതിയ മാർക്കറ്റ് ട്രെൻഡുകളും നിലനിർത്തിക്കൊണ്ട് തന്നെ വരാനിരിക്കുന്ന വർഷത്തിൽ വമ്പൻ വിജയം കൈവരിക്കാൻ സാധിക്കും. 2025ൽ ഈ മേഖലകളിൽ വമ്പൻ കുതിപ്പ് പ്രതീക്ഷിക്കുന്നു. മികച്ച വരുമാനം പ്രതീക്ഷിക്കുന്നവർക്ക് ഈ ഓഹരികൾക്കായി നിക്ഷേപം നടത്താം.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications