പത്തനംതിട്ട: കീശ ചോരാതെ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രത്യേക ഈസ്റ്റര്‍ വിപണി. ഈസ്റ്ററിന് വിപണിയിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് 75 ചന്തകള്‍ നടത്തും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ നല്കുന്ന സബ്സിഡി നിരക്കിലും മറ്റ് അവശ്യ സാധനങ്ങള്‍ 10% മുതല്‍ 30% വരെ വിലക്കുറവിലും ഈ ചന്തകളിലൂടെ ലഭ്യമാക്കും.
സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് വ്യാപാര മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നടത്തിയ ഭാഗ്യോത്സവം 2021 സമ്മാനപദ്ധതിയുടെ സമ്മാനവിതരണവും ഈസ്റ്റര്‍ ചന്തയുടെ മുന്നൊരുക്കങ്ങളും പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിച്ചു. 15 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നായി 15 പ്രോത്സാഹന സമ്മാനങ്ങളും അഞ്ച് പ്രത്യേക സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവര്‍ക്ക് ലഭിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി വിതരണം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു ദിവസം 75 പേര്‍ക്കു മാത്രമായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുകയെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0468 2220419.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
