നിങ്ങൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണോ? പേടിഎമ്മിന്റെ കിടിലൻ ഓഫർ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടിയിരിക്കുകയാണ്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വീടുകളിലേക്കുളള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്ക് 27 രൂപ കൂടി 1319 രൂപയായി.

 

പാചക വാതക വില ഉയര്‍ത്തിയത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ്. അവര്‍ക്കായി ഒരു ആശ്വാസ വാര്‍ത്തയുണ്ട്. പേടിഎം ആണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച ഓഫറുമായി മുന്നോട്ട് വന്നിരിക്കുന്നത്. പേടിഎം വഴി ഇന്‍ഡേന്‍ അല്ലെങ്കില്‍ ഭാരത് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുകയാണ് എങ്കില്‍ പണം ക്യാഷ് ബാക്കായി ലഭിക്കും. 500 രൂപ വരെയാണ് ക്യാഷ് ബാക്കായി ലഭിക്കുക.

നിങ്ങൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണോ? പേടിഎമ്മിന്റെ കിടിലൻ ഓഫർ അറിയാം

ഈ ഓഫര്‍ എല്ലാവര്‍ക്കുമില്ല. ഇത് ലഭിക്കാന്‍ ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സുണ്ട്. പേടിഎം ആപ്പിലൂടെ ആദ്യമായി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ മാത്രമേ 500 രൂപ വരെയുളള ക്യാഷ് ബാക്ക് ലഭിക്കുകയുളളൂ. മാത്രമല്ല പ്രമോ സെക്ഷനില്‍ ഒരു കോഡ് എഴുതേണ്ടതുമുണ്ട്. FIRSTLPG എന്നതാണ് കോഡ്. ഈ പ്രമോ കോഡ് പൂരിപ്പിക്കാന്‍ മറന്ന് പോയാല്‍ ആദ്യത്തെ ബുക്കിന് പണം ലാഭിക്കാമെന്ന് കരുതേണ്ട.

ഓഫര്‍ കാലാവധി അവസാനിക്കുന്നത് വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുളളൂ. 2020 ഡിസംബര്‍ 31 വരെയാണ് പേടിഎമ്മിന്റെ ഈ ക്യാഷ് ബാക്ക് ഓഫറിന്റെ കാലാവധി. ഇതിനായി വേണ്ടത് ഇത്രമാത്രമാണ്. ആദ്യം പേടിഎം ആപ്പ് തുറക്കുക. ഹോം സ്‌ക്രീനില്‍ ഉളള റീചാര്‍ജ് ആന്‍ഡ് പേ ബില്‍സ് എന്ന ഓപ്ഷനില്‍ ബുക്ക് എ സിലിണ്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക. അതിന് ശേഷം ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ അല്ലെങ്കില്‍ എച്ച് പി ഗ്യാസ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ എല്‍പിജി ഐഡിയോ നല്‍കുക. ശേഷം പ്രൊസീഡ് ക്ലിക്ക് ചെയ്യുക. ഗ്യാസ് സിലിണ്ടറിന് ഈടാക്കിയ തുക താഴെക്കാണാം.

Read more about: paytm
English summary

Up to Rs 500 cashback for Booking LPG cylinder for the first time using Paytm

Up to Rs 500 cashback for Booking LPG cylinder for the first time using Paytm
Story first published: Tuesday, December 15, 2020, 23:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X