പ്രാഥമിക ഓഹരി വിപണിയെ തിരക്കിലാക്കാൻ 2500 കോടിയിലധികം രൂപയുടെ 1 മെയിൻബോർഡ്, 3 എസ്എംഇ പബ്ലിക് ഇഷ്യൂകളാണ് അടുത്ത ആഴ്ച എത്തുന്നത്. അതോടെ നിക്ഷേപകർ തിരക്കിലായിരിക്കും. താരദമ്പതികളായ വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും പിന്തുണയോടെ ഗോ ഡിജിറ്റ് ഇൻഷുറൻസിൻ്റെ മെയിൻബോർഡ് ഐപിഒ ആകർഷകമായ കേന്ദ്രമാകും.
1. ഗോ ഡിജിറ്റ്
ബെംഗളുരു ആസ്ഥാനമായ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ഗോ ഡിജിറ്റിന്‍റെ ഐപിഒ നടക്കുന്നത് മേയ് 15 മുതല്‍ 17 വരെയാണ്. 2615 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 258 രൂപ മുതൽ 272 രൂപ വരെയാണ് കമ്പനി ഐപിഒ ബാൻഡ് വില നിശ്ചയിച്ചത്.
2 കോടി രൂപയാണ് വിരാട് കോഹ്‌ലി നിക്ഷേപിച്ചിരിക്കുന്ന തുക. ആ നിക്ഷേപം 7.25 കോടി രൂപയാകും. അനുഷ്‌ക ആകെ നിക്ഷേപിച്ചത് 50 ലക്ഷം രൂപയുമാണ്. അത് 1 കോടി 31 ലക്ഷത്തിലേറെ രൂപയായി വളരും. 2.5 കോടി രൂപയുടെ നിക്ഷേപം വഴി താരദമ്പതികളുടെ കയ്യിലെത്തുക 9.06 കോടി രൂപ. ഏകദേശം 6.56 കോടി രൂപ ലാഭം.

പ്രൊമോട്ടര്‍മാര്‍
ഗോ ഡിജിറ്റ് ഇന്‍ഫോ വര്‍ക്ക്‌സ്, ഓബെന്‍ വെഞ്ച്വേഴ്‌സ്, ഫെയര്‍ഫാക്‌സ് ഗ്രൂപ്പ്, കാമേഷ് ഗോയല്‍ എന്നിവരാണു ഗോ ഡിജിറ്റിന്റെ പ്രമോട്ടര്‍മാര്‍. മെയ് 23 ന് ബിഎസ്ഇ, എന്‍എസ്ഇ എന്നിവിടങ്ങളില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
2. മൻദീപ് ഓട്ടോ ഇൻഡസ്ട്രീസ് ലിമിറ്റഡ്
മെയ് 13 മുതൽ 15 വരെയാണ് മൻദീപ് ഓട്ടോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒ. 8.48 കോടി രൂപ ഐപിഒ വഴി സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 10 രൂപ മുഖവിലയുള്ള 37,68,000 ഇക്വിറ്റി ഓഹരികളാണ് ഇഷ്യൂ വലുപ്പം. 67 രൂപയാണ് ഓഹരിയുടെ വില.
ജാവ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിലെ ലീഡ് മാനേജർ. കാമിയോ കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡാണ് രജിസ്ട്രാർ.
3. ഇന്ത്യൻ എമൽസിഫയർ ലിമിറ്റഡ്
ഇന്ത്യൻ എമൽസിഫയർ ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ മെയ് 13 ആരംഭിക്കുകയും 15 ന് അവസാനിക്കുകയും ചെയ്യു. ഏകദേശം 42.39 കോടി രൂപയാണ് ഐപിഒയുടെ വലുപ്പം. 125 രൂപ മുതൽ 132 രൂപ വരെയാണ് കമ്പനി ഇഷ്യൂ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷൻ്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 1000 ഷെയറുകളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 132,000 രൂപയാണ്.

4. ക്വസ്റ്റ് ലബോറട്ടറീസ് ലിമിറ്റഡ്
ഇഷ്യു മെയ് 15-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മെയ് 17-ന് അവസാനിക്കുകയും ചെയ്യും. 43.16 കോടി രൂപ സമാഹരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ഷെയറിന് 93 രൂപമുതൽ മുതൽ 97 രൂപ വരെയുള്ള പ്രൈസ് ബാൻഡിലാണ് നിശ്ചയിച്ചിരിക്കുന്നത്.
അനിൽ കുമാർ സബർവാളും തേജസ്വിനി സബർവാളും ചേർന്നാണ് കമ്പനിയെ പ്രമോട്ട് ചെയ്തത്. നിലവിൽ കമ്പനിയിലെ പ്രൊമോട്ടർ ഹോൾഡിംഗ് 90.36% ആണ്. എന്നിരുന്നാലും, ഐപിഒയിൽ ഓഹരികളുടെ പുതിയ ഇഷ്യു കഴിഞ്ഞാൽ, പ്രൊമോട്ടർ ഇക്വിറ്റി ഹോൾഡിംഗ് ഷെയർ 65.82% ആയി കുറയും.
എബിഎസ് മറൈൻ സർവീസസ് ലിമിറ്റഡ്, പ്രീമിയർ റോഡ്‌ലൈൻസ് ലിമിറ്റഡ്, ആസ്ടെക് ഫ്ലൂയിഡ്സ് ആൻഡ് മെഷിനറി ലിമിറ്റഡ്, പിയോടെക്‌സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എനർജി-മിഷൻ മെഷിനറീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവയാണ് അടുത്ത ആഴ്ച സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ലഭ്യമായ മറ്റ് ഐപിഒകൾ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
