സെപ്റ്റംബറിൽ കോടികളുടെ വ്യാപാരത്തിനാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. നിരവധി കമ്പനികൾ ഐപിഒ-യിലൂടെ വിപണിയുടെ ഭാഗമായി. നിക്ഷേപകർക്കും മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഒക്‌ടോബർ ആദ്യവാരവും പുതിയ ലിസ്റ്റിംഗുകളും ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഇഷ്യൂകളും നിറഞ്ഞതാണ്. ഈ ആഴ്‌ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്ന ചില കമ്പനികളും ഓഹരികളിൽ ലിസ്റ്റ് ചെയ്യുന്നവയും നോക്കാം. മെയിൻബോർഡ് സെഗ്‌മെൻ്റിൽ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഐപിഒയും അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ഐപിഒയും ഉടൻ ലേലത്തിനായി തുറക്കും. അതേയസമയം ഐപിഒ-യുടെ സമയം തീരുമാനിച്ചിട്ടില്ല. ഈ ആഴ്‌ച ഏതൊക്കെ കമ്പനികഴുടെ ഐപിഒ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് നോക്കാം.
1. പാരാമൗണ്ട് ഡൈ ടെക് ഐപിഒ
ഐപിഒ സെപ്റ്റംബർ 30-ന് ആരംഭിച്ച് ഒക്ടോബർ മൂന്നിന് അവസാനിക്കും. 111-117 രൂപ നിരക്കിലാണ് കമ്പനിയുടെ ഐപിഒ പ്രൈസ് ബാൻഡ്. 1200 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. കുറഞ്ഞത് 140,400 രൂപ വേണം. 24.30 ലക്ഷം പുതിയ ഓഹരികൾ വിറ്റഴിച്ചുള്ള ഇഷ്യു വഴി 28.43 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടക്കുന്നില്ല. സിന്തറ്റിക് ഫൈബർ റീസൈക്കിൾ ചെയ്തുകൊണ്ടാണ് നൂലുകൾ നിർമിക്കുന്ന കമ്പനിയാണ് പാരാമൗണ്ട് ഡൈ ടെക്.

2. സുബാം പേപ്പേഴ്സ് ഐപിഒ
സുബാം പേപ്പർ ഐപിഒ സബ്സ്ക്രിപ്ഷൻ സെപ്റ്റംബർ 30 തിന് ആരംഭിക്കും. നിക്ഷേപകർക്ക് ഓഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം. 144-152 രൂപ വരെയാണ് കമ്പനിയുടെ ഐപിഒ പ്രൈസ് ബാൻഡ്. നിക്ഷേപകർക്ക് 800 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. ഇതിന് ചുരുങ്ങിയത് 121,600 രൂപ വേണം. 6,164,800 പുതിയ ഓഹരികൾ വിറ്റഴിക്കുന്ന ഐപിഒ വഴി 93.70 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ക്രാഫ്റ്റ് പേപ്പറിൻ്റെയും പേപ്പർ ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കളാണ് സുബാം പേപ്പേഴ്സ്.
3. നിയോപൊളിറ്റൻ പിസ ആൻഡ് ഫുഡ് ഐപിഒ
ഐപിഒ സെപ്റ്റംബർ 30-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഒക്ടോബർ 4-ന് അവസാനിക്കുകയും ചെയ്യുന്നു. 20 രൂപയാണ് ഐപിഒ വില. 6,000 ഓഹരിയുള്ള ഒരു ലോട്ടിന് നിക്ഷേപിക്കാൻ കുറഞ്ഞത് 1.20 ലക്ഷം രൂപ വേണം. പൂർണ്ണമായും 60 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്.

പുതിയ ലിസ്റ്റിംഗുകൾ:
ഈ ആഴ്ച മൂന്ന് മെയിൻ ബോർഡ് ഐപിഒകളാണ് ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.
1. മൻബ ഫിനാൻസ് ലിമിറ്റഡ്: മെയിൻബോർഡ് ഐപിഒയുടെ ഓഹരികൾ 2024 സെപ്റ്റംബർ 30-ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ അരങ്ങേറും.
2. കെആർഎൻ ഹീറ്റ് എക്‌സ്‌ചേഞ്ചർ ആൻഡ് റഫ്രിജറേഷൻ ലിമിറ്റഡ്: കെആർഎൻ ഹീറ്റ് എക്‌സ്‌ചേഞ്ചർ ഐപിഒയ്ക്കുള്ള അലോട്ട്‌മെൻ്റ് 2024 സെപ്റ്റംബർ 30-ന് അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെആർഎൻ ഹീറ്റ് എക്‌സ്‌ചേഞ്ചർ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റുചെയ്യപ്പെടും.
3.ഡിഫ്യൂഷൻ എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്: ഡിഫ്യൂഷൻ എഞ്ചിനീയേഴ്‌സ് ഐപിഒ സബ്സ്ക്രിപ്ഷൻ 2024 സെപ്റ്റംബർ 30-ന് അവസാനിക്കും. ഡിഫ്യൂഷൻ എഞ്ചിനീയേഴ്‌സ് ഐപിഒയ്ക്കുള്ള അലോട്ട്‌മെൻ്റ് 2024 ഒക്‌ടോബർ 1 ചൊവ്വാഴ്‌ച അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
