സ്ഥിര നിക്ഷേപങ്ങൾ എപ്പോഴും ജനപ്രിയമായ നിക്ഷേപ മാർഗങ്ങളാണ്. ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന് പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എന്നാൽ, സ്വകാര്യ ബാങ്കായ യെസ് ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ അടുത്തിടെ വെട്ടിക്കുറച്ചു. 25 ബേസിസ് പോയിന്റുകളാണ് ബാങ്ക് വെട്ടിക്കുറച്ചത്. 2024 നവംബർ 5 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇപ്പോൾ സാധാരണ പൗരന്മാർക്ക്, യെസ് ബാങ്കിലെ എഫ്ഡി പലിശ നിരക്കുകൾ 3.25% മുതൽ 7.75% വരെയാണ്. മുതിർന്ന പൗരന്മാർക്ക് 3.75% മുതൽ 8.25% വരെ പലിശ ലഭിക്കും. 18 മാസത്തെ എഫ്ഡികൾക്കാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്. സാധാരണ പൗരന്മാർക്ക് 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവുമാണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ പലിശ നിരക്കുകളെക്കുറിച്ച് അറിയാം.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50% മുതൽ 7.10% വരെയാണ്, മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.60% വരെയാണ്. എസ്ബിഐയുടെ പ്രത്യേക '400 ദിവസം' എഫ്ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 7.60% പലിശ ലഭിക്കുന്നു.

ഐസിഐസിഐ
ഐസിഐസിഐ ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ സാധാരണ പൗരന്മാർക്ക് 3% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.80% വരെയും കുറച്ചിട്ടുണ്ട്. 15 മുതൽ 18 മാസം വരെയുള്ള എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശയായ 7.80% ബാങ്ക് നൽകുന്നു.
എച്ച്ഡിഎഫ്‌സി
എച്ച്‌ഡിഎഫ്‌സി ബാങ്കും എഫ്‌ഡി നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് പലിശ നിരക്ക് 3% ൽ നിന്ന് 7.35% ആയും മുതിർന്ന പൗരന്മാർക്ക് 3.50% ൽ നിന്ന് 7.85% ആയും ഉയർത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് 2 വർഷവും 11 മാസം മുതൽ 35 മാസം വരെയുള്ള എഫ്ഡികൾക്ക് 7.75% പലിശ നൽകുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എഫ്ഡി നിരക്കുകൾ 3.50% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയും നിശ്ചയിച്ചിട്ടുണ്ട്. 400 ദിവസത്തെ എഫ്ഡിയിൽ 7.75% ആണ് പിഎൻബിയുടെ ഉയർന്ന പലിശ നിരക്ക്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
