ഡിജിറ്റൽ പേയ്മെന്റുകളുടെ വിപ്ലവമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സ് അഥവാ യു.പി.ഐ. ഇതുവഴി സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നു. നിലവിൽ നിരവധി യു.പി.ഐ ഇടപാടുകൾക്കായുള്ള ഫിൻടെക് ആപ്പുകളുണ്ട്. ഈ ആപ്പുകളിലൂടെ ബില്യൺ കണക്കിനാണ് ഇടപാടുകളാണ് നടക്കുന്നത്. അതീവ സുരക്ഷയുള്ള യു.പി.ഐ ഇടപാടുകൾ നടത്താൻ പ്രാഥമികമായി നിങ്ങൾക്കൊരു ബാങ്ക് അക്കൗണ്ട് നിർബന്ധമായും വേണം. എന്നാൽ യു.പി.ഐ സർക്കിൾ ഉപയോഗിക്കാൻ ഒരു അക്കൗണ്ട് മാത്രം മതി.
എന്താണ് യു.പി.ഐ സർക്കിൾ
യു.പി.ഐ പ്രഖ്യാപിച്ച പുതിയ നിയമം പ്രകാരം ഇനി ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് മാത്രം മതി. യു.പി.ഐ സർക്കിൾ എന്നാണ് ഇതിനെ വിളിക്കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അംഗങ്ങൾ നിങ്ങളുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ ഈ മാർഗം ഏറ്റവും ഉചിതമാണ്. യി.പി.ഐ സർക്കിൾ പ്രകാരം കുടുംബത്തിലെ ഒരു അംഗത്തിന് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അയാളുടെ അക്കൗണ്ടിന് കീഴിൽ അഞ്ച് അംഗങ്ങളെ വരെ ഉൾക്കൊള്ളിക്കാം.
മാത്രമല്ല, മറ്റ് അംഗങ്ങൾക്ക് അവരുടെ അക്കൗണ്ട് ബാങ്കുമായി ലിങ്ക് ചെയ്യണമെന്നില്ല. മുതിർന്ന പൗരൻമാർ, കുട്ടികൾ, പങ്കാളികൾ തുടങ്ങിയ കുടുംബാംഗങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ യു.പി.ഐ സർക്കിൾ ഉപയോഗിക്കുമ്പോൾ ചില പരിധികളും യു.പി.ഐ മുന്നോട്ട് വെക്കുന്നുണ്ട്. അതായത്, ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള വ്യക്തിക്ക് ഇടപാട് പരിധി 15,000 രൂപ വരെ നിശ്ചയിക്കാം. എന്നാൽ ഈ അക്കൗണ്ടിനു കീഴെയുള്ള മറ്റു അംഗങ്ങൾക്ക് ഇതിൽ കൂടുതൽ ഇടപാട് നടത്താൽ അനുമതിയില്ല.

യു.പി.ഐ സർക്കിൾ എങ്ങനെ ഉപയോഗിക്കാം?
യു.പി.ഐ സർക്കിൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം.
1. ആദ്യം BHIM-UPI ആപ്പ് തുറന്ന ശേഷം 'യു.പി.ഐ സർക്കിൾ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ഒരു പുതിയ പേജ് തുറക്കും, ഇവിടെ നിങ്ങൾ കുടുംബാംഗങ്ങളേയോ സുഹൃത്തുക്കളെയോ ചേർക്കുക. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ രണ്ട് രീതിയിൽ നിങ്ങൾക്ക് ചേർക്കാൻ കഴിയും. ഒന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യാം അല്ലെങ്കിൽ അവരുടെ യു.പി.ഐ ഐ.ഡി നൽകാം.
2. നിങ്ങളുടെ സുഹൃത്തിൻ്റെയോ കുടുംബത്തിൻ്റെയോ യു.പി.ഐ ഐ.ഡി നൽകിയാൽ 'ആഡ് ടു മൈ യുപിഐ സർക്കിൾ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇനി യു.പി.ഐ സർക്കിളിൽ ചേർക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്യുക. ഈ വ്യക്തി നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ആ വ്യക്തിയെ യു.പി.ഐ സർക്കിളിൽ ചേർക്കാൻ കഴിയില്ല.
3. മുകളിലുള്ള സ്റ്റെപ്പുകൾ പൂർത്തിയായാൽ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. സ്പെൻഡ് വിത്ത് ലിമിറ്റ്സ് എന്നും അപ്രൂവ് എവരി പേയ്മെന്റ്സ് എന്നുമാണ് ഈ രണ്ട് ഓപ്ഷനുകൾ. ഇതിൽ ഒരെണ്ണം തിരഞ്ഞെടുക്കാം. സ്പെൻഡ് വിത്ത് ലിമിറ്റ്സ് എന്ന ഓപ്ഷൻ പ്രകാരം മറ്റ്അംഗങ്ങളുടെ ഇടപാടുകൾക്ക് പ്രാഥമിക ബാങ്ക് അക്കൗണ്ടുള്ള വ്യക്തിക്ക് പരിധി നിശ്ചയിക്കാം. ഇനി അപ്രൂവ് എവരി പേയ്മെന്റ്സ് എന്ന ഓപ്ഷനിലൂടെ മറ്റു അംഗങ്ങളുടെ ഓരോ ഇടപാടുകൾക്കും നിങ്ങൾ അംഗീകാരം കൊടുത്തു കൊണ്ടിരിക്കണം.
4. മുകളിൽ പറഞ്ഞ രണ്ട് ഓപ്ഷനുകളിൽ സ്പെൻഡ് വിത്ത് ലിമിറ്റ്സ് തിരഞ്ഞെടുത്താൽ മറ്റു ചില കാര്യങ്ങൾ കൂടെ നൽകണം. അതായത് അനുവദനീയമായ പ്രതിമാസ ചെലവുകൾ, ഈ അംഗീകാരത്തിൻ്റെ അവസാന തീയതി, പണമിടപാടുകൾക്കുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ നൽകുക. ശേഷം 'Proceed' ക്ലിക്ക് ചെയ്യുക. ഇനി നിങ്ങളുടെ യു.പി.ഐ പിൻ നൽകുക. ഇതോടെ യു.പി.ഐ സർക്കിളിൽ മറ്റ് അംഗങ്ങളും ഉൾപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
