ഡിജിറ്റൽ പേയ്മെന്റ് മേഖല വ്യാപകമായി വളർന്നു. എല്ലായിടത്തും ഇടപാടുകൾ ഡിജിറ്റലായി നടത്തുന്നു. സാമ്പത്തിക മേഖലയിലെ വളർച്ച അതിവേഗമാണ്. ആ വളർച്ചയുടെ ഭാഗമായിട്ടാണ് യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഉപയോഗം ഇത്രയും വ്യാപകമായത്. യു.പി.ഐ പേയ്മെന്റ് സിസ്റ്റത്തിലൂടെ എല്ലാ തരം സേവനങ്ങളും അനുവദിക്കുന്നു. നേരത്തെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എ.ടി.എം വഴിയാണ് പണം എടുത്തിരുന്നതെങ്കിൽ ഇപ്പോൾ യു.പി.ഐ വഴിയാണ്.
യു.പി.ഐ വഴി ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കുന്ന പോലെ എ.ടി.എം സൗകര്യം ഉപയോഗിച്ച് യു.പി.ഐ വഴി പണം എടുക്കാൻ സാധിക്കും. ഈ രീതിക്ക് ഡെബിറ്റ് കാർഡിന്റെ ആവശ്യകതയില്ല. അത്യാവശ്യ ഘട്ടങ്ങളിലെല്ലാം ഈ സേവനം വലിയ ആശ്വാസം നൽകും. എല്ലാ ആവശ്യങ്ങൾക്കും ഡെബിറ്റ് കാർഡിനെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ യു.പി.ഐ മാർഗത്തിലൂടെ ഇടപാടുകൾ നടത്തുമ്പോൾ ഡെബിറ്റ് കാർഡുകൾ ഒരു ഭീഷണിയായി മാറുമോ?
എ.ടി.എം വഴി പണം പിൻവലിക്കൽ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള ഡെലിഗേറ്റഡ് പേയ്‌മെൻ്റുകൾ തുടങ്ങിയ പുതിയ ഫീച്ചറുകൾ യു.പി.ഐ അവതരിപ്പിച്ചപ്പോൾ ഡെബിറ്റ് കാർഡ് വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ യു.പി.ഐയെ കൂടുതൽ സഹായിക്കുമെന്ന് കരുതുന്നു. യു.പി.ഐ സർക്കിൾ, യു.പി.ഐ എ.ടി.എം എന്നീ ഫീച്ചറുകൾ വന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റുകളിൽ ഒരു പ്രധാന മാറ്റം അടയാളപ്പെടുത്തുന്നു.

ഡെബിറ്റ് കാർഡുകൾ അപ്രത്യക്ഷമാകുമോ?
ഡെബിറ്റ് കാർഡുകൾ പൂർണ്ണമായും അപ്രത്യക്ഷമാകില്ല. വലിയ ഇടപാടുകൾ, ഓഫ്‌ലൈൻ പേയ്‌മെൻ്റുകൾ, അന്താരാഷ്‌ട്ര ഉപയോഗം എന്നിവയ്‌ക്ക് ഡെബിറ്റ് കാർഡുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. അതായത് വലിയ തുക യു.പി.ഐ വഴി പിൻവലിക്കാൻ സാധിക്കില്ല. യു.പി.ഐ എ.ടി.എം വഴി ഒരു ദിവസം 10,000 രൂപ മാത്രമാണ് പണം പിൻവലിക്കാൻ സാധിക്കുന്നത്. എന്നാൽ 50,000 രൂപ വരെ ഡെബിറ്റ് കാർഡ് വഴി പിൻവലിക്കാൻ സാധിക്കും.
പരമ്പരാഗത രീതിയിൽ മാറുന്നു....
യു.പി.ഐ എ.ടി.എം പിൻവലിക്കലുകളും സർക്കിളുകളും പോലുള്ള യു.പി.ഐ ഫീച്ചറുകൾ അവതരിപ്പിച്ചത് പരമ്പരാഗത ബാങ്കിംഗ് രീതിയെ വല്ലാതെ ബാധിക്കുന്നുണ്ട്. ഏറെ എളുപ്പത്തിൽ പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും സാധിക്കുന്നവിധം സേവനങ്ങൾ നൽകുന്നതിനാൽ ഡെബിറ്റ് കാർഡുകൾക്ക് യു.പി.ഐ വലിയൊരു തിരിച്ചടി നൽകിയതു പോലെയായി. ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിലും എളുപ്പത്തിൽ ഇടപാടുകൾ അവസാനിപ്പിക്കാൻ സാധിക്കും.
യു.പി.ഐ സർക്കിൾ പോലുള്ള പുതിയ യു.പി.ഐ ഫീച്ചറുകൾ ഒരു അക്കൗണ്ട് വഴി കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം ഇടപാട് നടത്താൻ അവസരം ഒരുക്കുന്നു. അതായത്, തങ്ങളുടെ യു.പി.ഐ-ലിങ്ക്ഡ് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്തുന്നതിന്, കുട്ടികളോ പ്രായമായ മാതാപിതാക്കളോ പോലുള്ള കുടുംബാംഗങ്ങൾക്ക് അവസരമുണ്ട്. ഈ ഫീച്ചർ ബാങ്കുകളുടെ ആഡ്-ഓൺ ഡെബിറ്റ് കാർഡുകൾക്ക് നേരിട്ടുള്ള വെല്ലുവിളി ഉയർത്തുന്നു. ഇത് സാധാരണയായി കുടുംബാംഗങ്ങൾക്ക് പ്രാഥമിക അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനായി നൽകും.
ആഡ്-ഓൺ കാർഡ്
ഒരു ആഡ്-ഓൺ കാർഡ് എന്നത് പ്രാഥമിക അക്കൗണ്ട് ഉടമയുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു സപ്ലിമെൻ്ററി ഡെബിറ്റ് കാർഡാണ്. ഇത് സാധാരണയായി കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാം. ഈ മാർഗത്തിലൂടെ ഒരു പ്രധാന അക്കൗണ്ട് ഉണ്ടെങ്കിൽ മറ്റെല്ലാവർക്കും അതിന്റെ ആക്സസ് ലഭിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
