ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യൻ സാങ്കേതിക വളർച്ചയുടെ പ്രതീകമായി വളർന്ന ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമാണ് യു പി ഐ. 2016ൽ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷനാണ് യു പി ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. അതേ വർഷം ഓഗസ്റ്റ് 25ന് യു പി ഐ ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായി തുടങ്ങി. നിലവിൽ ഗൂഗിൾ, പേ ടിഎം, ഫോൺ പേ, ആമസോൺ തുടങ്ങിയ നിരവധി കമ്പനികൾ യു പി ഐ ഉപഭോക്താക്കളിലേക്കെത്തിക്കുന്നുണ്ട്. ഇതേ സാങ്കേതിക വിദ്യ മാറ്റങ്ങൾ വരുത്തി മറ്റു പല രാജ്യങ്ങൾക്കും ഇന്ത്യ നൽകിയിട്ടുമുണ്ട്. പ്രതിദിനം കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ യു പി ഐ വഴി രാജ്യത്തു നടക്കുന്നുണ്ട്. ലോകത്തിനു ഇന്ത്യ സംഭാവന ചെയ്ത നൂതനമായ പുത്തൻ പണമിടപാട് സംസ്കാരമായി യു പി ഐ ഇതിനോടകം മാറിക്കഴിഞ്ഞു.
2016 മുതൽ 2024 വരെയുള്ള 8 വർഷക്കാലയളവിൽ നിരവധി മാറ്റങ്ങളിലൂടെ യു പി ഐ ആപ്പുകൾ കടന്നു പോയി. ഫോണിൽ സേവ് ചെയ്തിട്ടുള്ളതോ ആപ്പിൽ എൻ്റർ ചെയ്യുന്നതോ ആയ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ വഴി മാത്രമായിരുന്നു ആദ്യ കാലത്ത് പണമയക്കാനായിരുന്നത്. എന്നാൽ ഇന്ന് കൂടുതലും ക്യു ആർ കോഡുകൾ വഴി കുറച്ചു സമയം കൊണ്ടു തന്നെ പണമയക്കാം. ഇതുവഴി അപരിചിതരുമായി ഫോൺ നമ്പർ പങ്കിടുന്നതിലെ ആശങ്കയും ഒഴിവായി. ആപ്പിൻ്റെ വേഗതയും കൃത്യതയും ആദ്യ കാലത്തേതിനേക്കാൾ പല മടങ്ങു വർധിച്ചു. ഇത് സെക്കൻ്റുകൾക്കുള്ളിൽ പേയ്മെൻ്റ് പൂർത്തീകരിക്കാൻ സഹായിക്കുന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം പേയ്മെൻ്റ് പൂർത്തീകരിക്കാനാകാത്ത സാഹചര്യവും ഇന്ന് അപൂർവ്വമായി മാത്രമാണ് ഉപഭോക്താക്കൾ അനുഭവിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട, സമയ ലാഭവും കൃത്യതയും ഉറപ്പാക്കുന്ന മാറ്റങ്ങൾക്കാണ് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ മുൻഗണന നൽകുന്നത്.

ഓട്ടോമാറ്റിക് ടോപ്പ് അപ്പ് ഫീച്ചർ
പുതിയ കാലത്തിൻ്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ വീണ്ടും മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് യു പി ഐ സംവിധാനം. ഉപഭോക്താവ് ക്രമീകരിക്കുന്ന ഒരു നിശ്ചിത തുകയേക്കാൾ യു പി ഐ ലൈറ്റിലെ ബാലൻസ് താഴ്ന്നാൽ ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യുന്ന രീതി ഇന്നു മുതൽ നിലവിൽ വരും. നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പണം ഓട്ടോമാറ്റിക്കായി റീലോഡ് ചെയ്യപ്പെടുന്നത്തിലൂടെ യു പി ഐ സേവനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഉറപ്പു നൽകുന്നത്. പി എസ് പി ആപ്പ് വഴി ഓട്ടോമാറ്റിക് റീലോഡിങ് അനുമതി ഏത് സമയത്ത് വേണമെങ്കിലും പിൻവലിക്കാനും ഉപഭോക്താക്കൾക്ക് കഴിയും.ഇത്തരത്തിൽ അനുമതി റദ്ദാക്കുന്നതിലൂടെ യു പി ഐ ലൈറ്റിൽ നിക്ഷേപിച്ചിട്ടുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തും. അതിനാൽ തന്നെ പണം നഷ്ടമാകുമെന്ന ആശങ്കയും ഉപഭോക്താക്കൾക്ക് ഒഴിവാക്കാം.
പിൻ ഫ്രീ പേയ്മെന്റ്
യു പി ഐ ലൈറ്റ് വേഗതയേറിയ പണമിടപാട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുത്തൻ മാറ്റം കൂടി നടപ്പാക്കുകയാണ്. ഇന്നു മുതൽ 500 രൂപയിൽ താഴെയുള്ള ഇടപാടുകൾ പിൻ നമ്പർ ഉപയോഗിക്കാതെ തന്നെ നടത്താം. എത്ര ചെറിയ തുകയാണെങ്കിലും പിൻ നമ്പർ ഉപയോഗിച്ചു മാത്രമായിരുന്നു ഇതുവരെ പണമയക്കാൻ സാധിച്ചിരുന്നത് എന്നാൽ ഈ പുതിയ മാറ്റത്തിലൂടെ കൂടുതൽ സുഗമമായി പണമിടപാട് പൂർത്തിയാക്കാൻ സാധിക്കും. പിൻ ആവശ്യമില്ലാത്ത ഇല്ലാത്ത ഇടപാടുകളുടെ പരിധി 500 രൂപയിൽ നിന്ന് 2000 ആക്കി വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ യു പി ഐ ഉപയോഗിച്ചു പണം അയക്കാൻ ആവിശ്യമായിരുന്ന സമയം ഈ മാറ്റത്തിലൂടെ നല്ല രീതിയിൽ കുറയ്ക്കാൻ കഴിയും. ഈ പുതിയ രണ്ട് മാറ്റങ്ങൾ യു പി ഐ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നും കൂടുതൽ ജനകീയമാക്കുമെന്നുമാണ് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications