യുപിഐ ഇടപാടില്‍ ഒക്ടോബറില്‍ വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; ആകെ മൂല്യം 19.19 ബില്യൺ രൂപ

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളുടെ എണ്ണത്തിന് ‍ വന്‍തോതിലുള്ള വര്‍ധനവെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസം യുപിഐ പേയ്മെന്‍റുകളുടെ എണ്ണം 1.01 ബില്യണ് മുകളിലെത്തി. തുടർച്ചയായ 10% വർധനയാണ് യുപിഐ ഇടപാടുകളിൽ ഉണ്ടായത്. ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെയുള്ള കണക്കുകളാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടിലുള്ളത്.

ആര്‍ ബി ഐ കണക്കുകള്‍ പ്രകാരം ഈ ഇടപാടുകളുടെ ആകെ മൂല്യം 19.19 ബില്യൺ രൂപയാണ്. കൃത്യം ഒരു മാസം മുമ്പ് ഇതേ കാലയളവിൽ ഇത് 17.57 ബില്യൺ രൂപയുടെ ഇടപാടായിരുന്നു യുപിഐ പേയ്മെന്‍റ് വഴി നടന്നത്. കൊവിഡ് വ്യാപനമാണ് യുപിഐ പേയ്മെന്‍റ് ഇടപാടിലെ വര്‍ധനവിന് കാരണമെന്നാണ് സർവത്ര ടെക്നോളജീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മന്ദർ അഗാഷെ അഭിപ്രായപ്പെടുന്നത്.

യുപിഐ ഇടപാടില്‍ ഒക്ടോബറില്‍ വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; ആകെ മൂല്യം 19.19 ബില്യൺ രൂപ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആളുകൾക്ക് കൂടുതൽ സമയം വീട്ടിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകത വർധിച്ചു. ഈ സമയത്ത് കൂടുതല്‍ ഫലപ്രദമായി ഡിജിറ്റല്‍ പേയ്മെന്‍റ് ഇന്‍റ്‍ഫേസ് മാറുകയായിരുന്നു. യുപിഐ ഇടപാടുകൾ ഇപ്പോൾ എല്ലാ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെയും മൂല്യത്തിന്റെ നാലിലൊന്ന് വരും. ഒക്ടോബറില്‍ 15 ദിവസം കൊണ്ട് ഒരു ബില്യണ്‍ ഇടപാടുകള്‍ നടന്നുവെന്നതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

   സവാള വില കേട്ടാല്‍ കണ്ണ് നിറയും..! വില നൂറോട് അടുക്കുന്നു, ഒരാഴ്ചയ്ക്കിടെ വര്‍ദ്ധിച്ചത് 52 രൂപ   സവാള വില കേട്ടാല്‍ കണ്ണ് നിറയും..! വില നൂറോട് അടുക്കുന്നു, ഒരാഴ്ചയ്ക്കിടെ വര്‍ദ്ധിച്ചത് 52 രൂപ

English summary

UPI payments increase in first 15 days of October; says report

UPI payments increase in first 15 days of October; says rbi report
Story first published: Wednesday, October 21, 2020, 19:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X