യുപിഐ ഉപഭോക്താക്കളേ നിങ്ങളറിഞ്ഞോ.....? യുപിഐ സേവനങ്ങളിൽ ചില നിയന്ത്രണങ്ങൾ വരുന്നു. യുപിഐയിൽ പുതിയ എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ) നിയമങ്ങൾ നടപ്പിലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പുതിയ നിയമങ്ങൾ 2024 ആഗസ്റ്റ് 1 ന് പ്രാബല്യത്തിൽ വരുമെന്നാണ് എൻപിസിഐ അവരുടെ പുതിയ സർക്കുലറിലൂടെ അറിയിച്ചിരിക്കുന്നത്.
ഈ വർഷം മാർച്ച് മുതൽ യുപിഐ സേവനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനാലാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരാൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്. ബാലൻസ് പരിശോധിക്കാനും, ട്രാൻസാക്ഷൻ സ്റ്റാറ്റസ് അറിയാനുമെല്ലാം തുടർച്ചയായി റിക്വസ്റ്റ് ചെയ്യുന്നതിനാൽ യുപിഐ നെറ്റ്‌വർക്കിൽ സമ്മർദ്ദം സൃഷ്ടിക്കുകയും, സിസ്റ്റം തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്നും എൻപിസിഐ പറയുന്നു. അതിനാൽ ആഗസ്റ്റ് 1 മുതൽ യുപിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് യുപിഐ ഉപഭോക്താക്കളുടെ പല സൗകര്യങ്ങളെയും പരിമിതപ്പെടുത്തും. ബാങ്കുകൾക്കും പേടിഎം, ഫോൺപേ പോലുള്ള പേയ്‌മെന്റ് സേവന ദാതാക്കൾക്കും പുതിയ നിയമത്തെ കുറിച്ച് എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബാലൻസ് പരിശോധന, ഓട്ടോപേ, ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധന തുടങ്ങിയ സേവനങ്ങളേയാണ് പുതിയ നിയമം ബാധിക്കുക.
പുതിയ നിയമങ്ങൾ എന്തെല്ലാമാണ്? ഇവയെല്ലാം ദൈനംദിന ഉപയോഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമായി പരിശോധിക്കാം.
1. ബാലൻസ് വിവരങ്ങൾ
ഇനി മുതൽ ഒരു യുപിഐ ആപ്പിൽ നിന്ന് ഒരു ദിവസം 50 തവണ മാത്രമേ ഉപഭോക്താക്കൾക്ക് ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ നിങ്ങൾക്ക് ഒന്നിൽ കൂടതൽ ആപ്പുകളുണ്ടെങ്കിൽ ഓരോ ആപ്പിലും 50 തവണ പരിശോധിക്കാൻ അനുവാദമുണ്ട്. ഇതിൽ കൂടുതൽ തവണ ബാലൻസ് വിവരങ്ങൾ പരിശോധിക്കില്ല.
ഓരോ സാമ്പത്തിക ഇടപാടിനു ശേഷവും ഉപയോക്താവിന്റെ അക്കൗണ്ടിലെ ബാലൻസ് എത്രയെന്ന് അറിയിക്കുവാൻ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

2. ഓട്ടോപേ പേയ്‌മെന്റുകളുടെ സമയ നിയന്ത്രണം
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 5 മുതൽ രാത്രി 9:30 വരെയും ഇനി മുതൽ ഓട്ടോപേ സാധ്യമാകില്ല. അതായത് ഇത്തരം തിരക്കേറിയ സമയങ്ങളിൽ ഈ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാനാവില്ല. ഇത് ഓട്ടോപേ ഷെഡ്യൂളിൽ കാലതാമസം സംഭവിച്ചേക്കാം.
3. ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത്
നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ കാരണം ഒരു ട്രാൻസാക്ഷൻ പരാജയപ്പെട്ടാൽ തുടർച്ചയായി സ്റ്റാറ്റസ് പരിശോധിക്കുവാൻ സാധിക്കില്ല. മാത്രമല്ല ഇതിൻ്റെ പ്രശ്നം എന്തെന്നാൽ പേയ്‌മെന്റ് പൂർത്തിയായോ ഇല്ലയോ എന്ന് ഉപയോക്താക്കൾക്ക് ഉടനടി അറിയാൻ കഴിയില്ല.
4. അക്കൗണ്ട് വിവരങ്ങൾ ലിസ്റ്റ് ചെയ്യുക
ഉപഭോക്താക്കൾക്ക് ഒരു ആപ്പിൽ നിന്ന് ഒരു ദിവസം 25 തവണ മാത്രമേ അവരുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകളുടെ ലിസ്റ്റ് പരിശോധിക്കാൻ കഴിയൂ.
യുപിഐ സംവിധാനം കൂടുതൽ വിശ്വസനീയവും സുസ്ഥിരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻപിസിഐ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. സമീപകാലത്തെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
ബാങ്കുകളോടും പിഎസ്‌പികളോടും എപിഐ ഉപയോഗം നിരീക്ഷിക്കാൻ എൻപിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അഥവാ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ എപിഐ നിയന്ത്രണങ്ങൾ, പിഴകൾ തുടങ്ങിയ വിലക്കുകൾ ചുമത്താം. ഈ മാറ്റങ്ങൾ കാരണം, ഉപഭോക്താക്കൾക്ക് ബാലൻസ്, ഓട്ടോപേ അല്ലെങ്കിൽ ട്രാൻസാക്ഷൻ സ്റ്റാറ്റസ് എന്നിവ ആവർത്തിച്ച് പരിശോധിക്കുന്നത് സാധിക്കണമെന്നില്ല. കൂടുതൽ ലളിതമായ രീതിയിൽ യുപിഐ ഉപയോഗിക്കാൻ വേണ്ടിയാണ് ഈ നിയമങ്ങൾ നിർമ്മിക്കുന്നതെന്ന് എൻപിസിഐ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications