ഇടപാടുകൾ ചെറുതോ വലുതോ ആവട്ടെ ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം ജനകീയമാവുന്നു. അതിനു കാരണം എളുപ്പവും സുരക്ഷിതവുമായ ഇടപാടുകളായതിനാലാണ്. പൊതുവേ ബാങ്കിലൂടെ നടത്തിയിരുന്ന എല്ലാ ഇടപാടുകളും ഇപ്പോൾ സ്മാർട്ട്ഫോണിലൂടെ സാധ്യമാണ്. എന്നാൽ ഇപ്പോൾ ചെറിയ പേയ്മെന്റ് ഇടപാടുകൾക്ക് ആളുകൾ യു.പി.ഐയിൽ നിന്ന് യു.പി.ഐ വാലറ്റിലേക്ക് മാറുന്നു. ചെറിയ ഇടപാടുകൾ നടത്തുന്നതോടൊപ്പം പേയ്മെന്റുകളും വേഗത്തിൽ നടത്തുന്നു.
യു.പി.ഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കണക്റ്റ് ചെയ്യുമ്പോൾ, യു.പി.ഐ വാലറ്റുകൾ പ്രീ-ലോഡ് ചെയ്ത ബാലൻസ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ട് വരുന്നു. ചെറിയ ഇടപാടുകൾക്ക് എപ്പോഴും യു.പി.ഐ വാലറ്റ് സുരക്ഷിതമാണ്. ചെറിയ ഇടപാടുകൾക്ക് എപ്പോഴും യു.പി.ഐ വാലറ്റാണ് മികച്ചതെന്ന് പറയുന്നതിന് ചില കാരണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
യു.പി.ഐ, യു.പി.ഐ വാലറ്റ്
ഗൂഗിൾപേ, ഫോൺ പേ, പേടിഎം പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാൻ സാധിക്കുന്ന പേയ്മെന്റ് സംവിധാനമാണ് യു.പി.ഐ. എന്നാൽ യു.പി.ഐ വാലറ്റുകൾ നിങ്ങളുടെ യു.പി.ഐ ആപ്പുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന പ്രീപെയ്ഡ് വാലറ്റുകളാണ്. അതിൽ നിങ്ങളുടെ ബാലൻസ് തുക സൂക്ഷിക്കുന്നു, കൂടാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നേരിട്ട് ആക്‌സസ് ചെയ്യാതെ തന്നെ ചെറിയ ഇടപാടുകൾക്ക് ഉപയോഗിക്കുകയും ചെയ്യും.
സുരക്ഷിതമായ ഇടപാടുകൾ
യു.പി.ഐ വാലറ്റ് കൂടുതൽ സുരക്ഷിതമാണ്. ഒരു ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യാത്തതിനാൽ മറ്റു അപകട സാധ്യതകൾ ഉണ്ടാവില്ല. അതിനാൽ ചെറിയ തുകയുടെ ഇടപാടുകൾക്ക് യു.പി.ഐ വാലറ്റുകൾ ഒരു സുരക്ഷിത ഓപ്ഷനായി കണക്കാക്കാക്കാം. മാത്രമല്ല ഇടപാടുകൾക്ക് പരിധി ഉള്ളതിനാൽ അനാവശ്യമായി പണം ചിലവഴിക്കാൻ സാധിക്കില്ല.
അപകട സാധ്യതയില്ല
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട് ഇല്ലെങ്കിലോ ഇടപാട് പരാജയപ്പെടുമ്പോഴോ യു.പി.ഐ വഴി പ്രശ്നങ്ങൾ ഉണ്ടാവുന്നു. എന്നാൽ യു.പി.ഐ വാലറ്റുകളിൽ ഈ പ്രശ്നങ്ങളില്ല. കാരണം ഇവിടെ പ്രീ-ലോഡ് ചെയ്ത ബാലൻസ് തുകയായതിനാൽ ഇടപാടുകൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കുന്നു. അപകട സാധ്യത കുറക്കുന്നതിൽ യു.പി.ഐ വാലറ്റാണ് മുന്നിൽ.

ഇടപാട് പരിധി
എല്ലാതരം ഇടപാടുകൾക്കും സാധാരണയായി പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. യു.പി.ഐ ഇടപാടുകൾക്ക് പ്രതിദിന പരിധി ഓരോ ബാങ്കും നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ ഇടപാട് പരിധി യു.പി.ഐ വാലറ്റുകൾക്കുമുണ്ട്. എന്നാൽ വാലറ്റുകൾക്ക് പ്രത്യേക പരിധിയാണ് ഏർപ്പെടുത്തിയത്. പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അല്ലെങ്കിൽ ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷനുകൾ പോലെയുള്ള ചെറിയ പേയ്‌മെൻ്റുകൾക്ക് ഇത് ഉപയോഗപ്രദമാണ്.
റിവാർഡ് പോയിന്റും ക്യാഷ്ബാക്കും
സാധാരണ യു.പി.ഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി യുപിഐ വാലറ്റുകൾ പലപ്പോഴും കൂടുതൽ ക്യാഷ്ബാക്ക് ഓഫറുകളും റിവാർഡ് പോയിന്റുകളും ഡിസ്കൗണ്ടുകളും ഉറപ്പ് നൽകുന്നു. ഇത് വഴി ആളുകളെ വാലറ്റ് ഉപയോഗിക്കുവാൻ ആകർഷിക്കുന്നു.
വേഗത്തിലുള്ള പേയ്മെന്റ് സംവിധാനം
ചെറിയ ഇടപാടുകൾക്ക് ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണ് യു.പി.ഐ വാലറ്റുകൾ. സാധാരണ ഓരോ ഇടപാടുകൾക്കും യു.പി.ഐ വഴി പിൻ നൽകിയതിനു ശേഷമാണ് പേയ്മെന്റ് സുഖമമായി നടത്താൻ സാധിക്കൂ. എന്നാൽ വാലറ്റുകൾക്ക് പിൻ നൽകേണ്ട ആവശ്യമില്ല. അതിനാൽ പേയ്‌മെൻ്റുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താം. ദിവസവും ഒന്നിലധികം ചെറിയ ഇടപാടുകൾ നടത്തുന്നവർക്ക ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഇതാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications