ഇന്ന് ഓഹരി വിപണി ഇടിവിലാണ്. ഇന്നത്തെ വ്യാപാര ദിനത്തിൽ യുപിഎൽ , ടാറ്റ സ്റ്റീൽ, ജ്യോതി ലാബ്‌സ് , അവധ് ഷുഗർ & എനർജി ലിമിറ്റഡ്, ആലുഫ്ലൂറൈഡ് ലിമിറ്റഡ് എന്നിവ ശ്രദ്ധാ കേന്ദ്രമാവും. കാരണം കഴിഞ്ഞ ട്രേഡിങ്ങ് സെഷനിലെ അവരുടെ ത്രൈമാസ ഫലങ്ങൾക്കൊപ്പം ലാഭവിഹിതവും പ്രഖ്യാപിച്ചു. പക്ഷേ നിലവിൽ ഈ ഓഹരികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഇന്നത്തെ ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണ് അതിനു കാരണം.
ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് 695.21 അഥവാ 0.84% ഇടിഞ്ഞ് 81,734.69 ലെവലിലെത്തി. നിഫ്റ്റി 50 സൂചിക 188.25 അഥവാ 0.76% ഇടിഞ്ഞ് 24,736.45 ലെവലിലെത്തി. ഇന്ന് ശ്രദ്ധിക്കപ്പെടുന്ന അഞ്ച് ഓഹരികളുടെ ലാഭവിഹിത കണക്കുകൾ പരിശോധിക്കാം;
ലാഭവിഹിത കണക്കുകൾ ഇതാ....
1. യുപിഎൽ ലിമിറ്റഡ്
ഇന്നലെയാണ് യുപിഎൽ ലിമിറ്റഡിൻ്റെ നാലാം പാദ ഫലങ്ങൾ എത്തിയത്. ഇതിനു പിന്നാലെയാണ് ലാഭ വിഹിതവും പുറത്ത് വിട്ടത്. യുപിഎൽ ബോർഡ് 2 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 6 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് ഡിവിഡൻ്റ് നൽകുന്നതെന്ന് ബോർഡ് പറഞ്ഞു.

2. ടാറ്റ സ്റ്റീൽ ലിമിറ്റഡ്
2024-25 സാമ്പത്തിക വർഷത്തേക്ക് ടാറ്റ സ്റ്റീൽ കമ്പനിയുടെ ബോർഡ് ഓഹരി ഉടമകൾക്ക് 1 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിക്ക് 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. കമ്പനിയുടെ വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ (AGM) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് ഈ ലാഭവിഹിതം നൽകുന്നത്. വാർഷിക പൊതുയോഗം 2025 ജൂലൈ 2 ബുധനാഴ്ച നടക്കും. അതായത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ ഇത് അംഗീകരിച്ചാൽ അന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ലാഭവിഹിതം നൽകുമെന്ന് ടാറ്റ സ്റ്റീൽ അറിയിച്ചു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള ടാറ്റ സ്റ്റീലിന്റെ ലാഭവിഹിതം ലഭിക്കുന്ന അംഗങ്ങളെ നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 2025 ജൂൺ 6 വെള്ളിയാഴ്ചയായിരിക്കുമെന്നും കമ്പനിയുടെ ബോർഡ് വ്യക്തമാക്കി.
3. ജ്യോതി ലാബ്‌സ്
2024-2025 സാമ്പത്തിക വർഷത്തേക്കുള്ള കണക്ക് പരിശോധിച്ചാൽ ജ്യോതി ലാബ്‌സ് ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 3.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ (AGM) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്ന് ജ്യോതി ലാബ്‌സ് ഡിവിഡൻ്റ് നൽകുന്നത്. അന്തിമ ലാഭവിഹിതത്തിന് ഏതൊക്കെ ഓഹരി ഉടമകൾക്ക് അർഹതയുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള വാർഷിക പൊതുയോഗത്തിൻ്റെയും റെക്കോർഡ് തീയതിയുടെയും പ്രത്യേക അറിയിപ്പുകൾ ഉടൻ അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
4. അവധ് ഷുഗർ & എനർജി ലിമിറ്റഡ്
2025 മാർച്ച് 31 ന് അവസാനിച്ച വർഷത്തേക്ക് അവധ് ഷുഗർ & എനർജി ലിമിറ്റഡ് ഓരോ ഇക്വിറ്റി ഷെയറിനും 10 രൂപ എന്ന അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. അവധ് ഷുഗർ പ്രകാരം കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ലാഭവിഹിതം നൽകുന്നത്.
5. ആലുഫ്ലൂറൈഡ് ലിമിറ്റഡ്
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്ക് 10 രൂപ വിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3 രൂപ അന്തിമ ലാഭവിഹിതം ആലുഫ്ലൂറൈഡ് പ്രഖ്യാപിച്ചു. ഇത് വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് നൽകുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications