ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിമായി ഫോണിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
സ്ഥിരീകരിച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര കരാർ സ്ഥിരീകരിച്ചു. "ഇന്ന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ 18% കുറഞ്ഞ താരിഫ് ഉണ്ടായിരിക്കുമെന്നതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ പേരിൽ പ്രസിഡന്റ് ട്രംപിന് വലിയ നന്ദി." - മോദി എക്സിൽ കുറിച്ചു.
" രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നു. നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." - മോദി കൂട്ടിച്ചേർത്തു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അറിയേണ്ട പ്രധാന കാര്യങ്ങൾ
1. യുഎസ് കയറ്റുമതിക്കുള്ള തീരുവ ഇന്ത്യ പൂജ്യമായി കുറയ്ക്കും.
2. യുഎസ് പരസ്പര താരിഫ് 25% ൽ നിന്ന് 18% ആയി കുറയ്ക്കും.
3. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് പറഞ്ഞു.
4. അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ വർദ്ധിപ്പിക്കും.
5. ഇന്ത്യ വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയേക്കും
6. ഊർജം, കൃഷി, കൽക്കരി, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളർ വസ്തുക്കൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു.
7. റഷ്യ-ഉക്രെയ്ൻ യുദ്ധം തടയാൻ കരാർ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
വിമർശിച്ച് കോൺഗ്രസ്
ഇന്ത്യ- യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മോദി ട്രംപിന് കീഴ്‌പ്പെട്ടെന്നും സ്വന്തം സർക്കാരിന്റെ വിവരങ്ങളും തീരുമാനങ്ങളും രാജ്യം അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്നും ജയറാം രമേശ് പരോക്ഷമായി വിമർശിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications