തിങ്കളാഴ്ച രാവിലെ ഏഷ്യയിൽ സ്വർണ വില കുറഞ്ഞു. യുഎസ്-ചൈന സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സുരക്ഷിത സമ്പാദ്യമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകതയെ ബാധിക്കുന്നതാണ് വില കുറയാൻ കാരണം. സ്വർണ്ണ ഫ്യൂച്ചറുകൾ 0.47 ശതമാനം ഇടിഞ്ഞ് 1,727.40 ഡോളറിൽ എത്തി. മഞ്ഞ ലോഹത്തിന് കഴിഞ്ഞ സെഷനിൽ നിന്നുള്ള നേട്ടങ്ങൾ നിലനിർത്താൻ കഴിഞ്ഞില്ല. സാധാരണയായി സ്വർണ്ണത്തിന് വിപരീത ദിശയിലേക്കാണ് ഓഹരി വില നീങ്ങാറുള്ളത്. എന്നാൽ ഇന്ന് ഗ്രേറ്റർ ചൈനീസ് ഓഹരികളും നഷ്ടത്തിലായിരുന്നു.
നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ശക്തമായ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുഎസ് വാണിജ്യ വകുപ്പ് 33 ചൈനക്കാരെ കരിമ്പട്ടികയിൽ പെടുത്തി. യുഎസും ചൈനയും തമ്മിലുള്ള സംഘർഷം ഇതോടെ കത്തിക്കയറുകയാണ്. കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 34800 രൂപയാണ് സ്വർണ വില. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്.

വിലയേറിയ രണ്ട് ലോഹങ്ങളുടെയും വില ഉയർന്നു കൊണ്ടിരിക്കെ, അടുത്ത പാദത്തിൽ സ്വർണ്ണ വില 10 ഗ്രാമിന് 50000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിക്ക് കിലോയ്ക്ക് 54000 രൂപയോളം വില പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനാൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിലും വെള്ളിയിലും വർദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഏത് സമയത്തും, നിക്ഷേപകർക്ക് അവരുടെ മൊത്തം പോർട്ട്‌ഫോളിയോയിൽ 10% സ്വർണം ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഡോളറിനെതിരായ കറൻസിയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവുമൊക്കെ സ്വർണത്തെ വിശ്വസനീയമായ ഒരു നിക്ഷേപ മാർഗമാക്കി മാറ്റുന്നു. അതിനാൽ ഈ സ്ഥിതികൾക്ക് മാറ്റം വരുന്നതു വരെ സ്വർണ വില വീണ്ടും ഉയർന്നേക്കാമെന്നും വിദഗ്ധർ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
