മൂന്ന് മാസം കൊണ്ട് അമേരിക്കന്‍ പൗരത്വം; അറിയാം ഗ്രനേഡയെന്ന കരീബിയന്‍ രാജ്യത്തെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ പൗരത്വം നേടുകയെന്നത് അത്യധികം പ്രയാസകരവും ചെലവേറിയതുമായ കാര്യമാണ്. എന്നാല്‍, ധനികരായ നിരവധി ഇന്ത്യക്കാര്‍ അമേരിക്കന്‍ പൗരത്വം നേടിയെടുക്കാനുള്ള മാര്‍ഗമായി കാണുന്നത് കരീബിയല്‍ ദ്വീപ് രാഷ്ട്രമായ ഗ്രനേഡയെയാണ്. ഗ്രനേഡയിലെ സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വസ്റ്റ്‌മെന്റ് (CBI) പ്രോഗ്രാം വഴിയാണ് സമ്പന്നരായ ഇന്ത്യക്കാര്‍ ഇത് സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ സിബിഐ പ്രോഗ്രാമിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പ്രമുഖ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നു.

ഒരു സര്‍ക്കാര്‍ അംഗീകൃത റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ 222,000 ഡോളര്‍ നിക്ഷേപം ചെയ്യുകയെന്നതാണ് ഗ്രനേഡ സിബിഐ പ്രോഗ്രാം മുഖേന പൗരത്വം ലഭിക്കാനുള്ള മാനദണ്ഡം. നിലവില്‍ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഗ്രനേഡയ്ക്ക് അമേരിക്കയുമായി E2 വിസ ഉടമ്പടിയുണ്ട്. ഇതുപ്രകാരം, ഒരു ഗ്രനേഡിയന്‍ പൗരന് അമേരിക്കന്‍ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതും മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് നേടിയെടുക്കാവുന്നതുമാണ്. E2 വിസ ഉടമ്പടി രാജ്യത്ത് ഒരു വ്യക്തിയ്ക്ക് 1,50,000 ഡോളര്‍ വരെ നിക്ഷേപം നടത്താനും, ജീവിക്കാനും ബിസനസ് നടത്താനും അനുവദിയ്ക്കുന്നു. വികസനം മുന്‍നിര്‍ത്തിയുള്ള എന്റര്‍പ്രൈസിലാവണം നിക്ഷേപം നടത്തേണ്ടതെന്നും ഇതിന്റെ 50 ശതമാനം ഉടമസ്ഥത നിക്ഷേപകന്റെ പേരിലാവണമെന്നും നിബന്ധനയില്‍ പറയുന്നു.

കൊവിഡ് 19 ഭീതി, കോടികൾ നഷ്ടപ്പെട്ട് ജെഫ് ബെസോസും ബിൽ ഗേറ്റ്സുംകൊവിഡ് 19 ഭീതി, കോടികൾ നഷ്ടപ്പെട്ട് ജെഫ് ബെസോസും ബിൽ ഗേറ്റ്സും

മൂന്ന് മാസം കൊണ്ട് അമേരിക്കന്‍ പൗരത്വം; അറിയാം ഗ്രനേഡയെന്ന കരീബിയന്‍ രാജ്യത്തെ

ഈ മാര്‍ഗം പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. എന്നാല്‍, EB-5 പ്രോഗ്രാമിന്റെ നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതിന് ശേഷമാണ് ഇത് നിലവില്‍ വന്നത്. EB-5 പ്രകാരം ടാര്‍ജറ്റഡ് എംപ്ലോയ്‌മെന്റ് ഏരിയയില്‍ (TEA) ഒരു കുടിയേറ്റ നിക്ഷേപകന്‍ (ഇമിഗ്രന്റ് ഇന്‍വസ്റ്റര്‍) നടത്തേണ്ട ഏറ്റവും കുറഞ്ഞ നിക്ഷേപം 5,00,000 ഡോളറില്‍ നിന്ന് 9,00,000 ഡോളറായി ഉയര്‍ത്തിയിരുന്നു. നോണ്‍-ടാര്‍ജറ്റഡ് എംപ്ലോയ്‌മെന്റ് ഏരിയയിലാവട്ടെ ഇത് 1 മില്യണ്‍ ഡോളറില്‍ നിന്ന് 1.8 മില്യണ്‍ ഡോളറായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വന്നത്.

ഇവ അമേരിക്കയുടെ EB-5 പ്രോഗ്രാമില്‍ ആളുകള്‍ക്ക് താത്പ്പര്യം കുറയാന്‍ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഗ്രനേഡയുടെ പ്രസക്തി. ഗ്രനേഡ വഴിയുള്ള നടപടിക്രമങ്ങള്‍ ചെലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, സമയം ലാഭിക്കുന്നതുമാണ്. ഗ്രനേഡിയന്‍ പൗരത്വം ലഭിക്കാന്‍ 90 ദിനങ്ങള്‍, ശേഷം E2 വിസ ലഭിക്കാന്‍ മറ്റൊരു 90 ദിനങ്ങള്‍. ഇവ കൂടാതെ, വിസ കൈവശമുള്ളയാളുടെ ജീവിത പങ്കാളിയെ അമേരിക്കയില്‍ സൗജന്യമായി ജോലി ചെയ്യാനും 21 വയസിന് താഴെയുള്ള മക്കളെ സംരക്ഷിക്കുന്നതിനും അനുവദിക്കുന്നു. ഗ്രനേഡയ്ക്ക് സമാനമായുള്ള വ്യവസ്ഥകളുള്ള മറ്റൊരു രാജ്യം സൈപ്രസാണ്. ഇതും ആളുകളുടെ ഇഷ്ട റൂട്ടായി കണക്കാക്കപ്പെടുന്നു.

English summary

മൂന്ന് മാസം കൊണ്ട് അമേരിക്കന്‍ പൗരത്വം; അറിയാം ഗ്രനേഡയെന്ന കരീബിയന്‍ രാജ്യത്തെ | us citizenship in three months rich indians prefer this route

us citizenship in three months rich indians prefer this route
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X