മാന്‍ഹാട്ടന്‍: ഒരു ബിറ്റ്കോയിന്റെ ഇപ്പോഴത്തെ വില ഏതാണ്ട് 43 ലക്ഷത്തിന് മുകളിലാണ്. അങ്ങനെയുള്ള ഇരുപതിനായിരത്തില്‍ പരം ബിറ്റ്കോയിനുകള്‍ നഷ്ടപ്പെട്ടാലത്തെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂ. അതാണ് അമേരിക്കക്കാര്‍ക്ക് സംഭവിച്ചത്. അമേരിക്കയില്‍ മാത്രമല്ല ഇത് നടന്നത് എന്നത് വേറെ കാര്യം.
ഇപ്പോള്‍ നടന്നതല്ല ഈ തട്ടിപ്പ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ആയിരത്തോളം പേരില്‍ നിന്നായി ഒരാള്‍ തട്ടിയെടുത്തതാണ് ഇത്രയും അധികം ബിറ്റ്കോയിനുകള്‍. അമേരിക്കയില്‍ മാത്രം 170 പേരാണ് ഈ തട്ടിപ്പിന് ഇരയായത്. വിശദാംശങ്ങള്‍...
22,190 ബിറ്റ്കോയിനുകള്‍
മൊത്തം 22,190.542 ബിറ്റ്കോയിനുകളാണ് തട്ടിയെടുക്കപ്പെട്ടത്. കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ ബിറ്റ്കോയിനുകള്‍ തട്ടിയെടുത്തത്. ആഗോള തലത്തില്‍ ആയിരത്തോളം ആളുകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
എന്ത് വില വരും?
ഒരു ബിറ്റ്കോയിന് ഇപ്പോള്‍ ഇന്ത്യന്‍ രൂപയില്‍ 43 ലക്ഷത്തിന് മുകളില്‍ വിലവരും. തട്ടിപ്പ് നടക്കുന്ന 2017 ല്‍ ഇത്രയും ബിറ്റ്കോയിന് ഏതാണ്ട് 143 ദശലക്ഷം ഡോളര്‍ മൂല്യമുണ്ടായിരുന്നു. ഇപ്പോഴത്തെ കണക്ക് നോക്കിയാല്‍ കണ്ണ് തള്ളിപ്പോകും- 1.22 ബില്യണ്‍ ഡോളര്‍! ഏതാണ്ട് ഒമ്പതിനായിരം കോടി രൂപ
തട്ടിപ്പ് നടത്തിയത് ആര്?
ഇംഗ്ലണ്ടുകാരനായ ബെഞ്ചമിന്‍ റെയ്നോള്‍ഡ്സ് എന്ന ആളാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാഞ്ചസ്റ്ററില്‍ ഇയാള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്തായാലും ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പിഴ വിധിച്ചു
ആളെ കണ്ടെത്തിയിട്ടില്ലെങ്കിലും ബെഞ്ചമിന്‍ റെയ്നോള്‍ഡ്സിന് അമേരിക്കന്‍ കോടതി വലിയ തുക പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. 571 മില്യണ്‍ ഡോളര്‍ ആണ് പിഴ. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് നാലായിരം കോടി രൂപയ്ക്ക് മുകളില്‍ വരും. ആളെ കണ്ടെത്താതെ ഈ പിഴ എങ്ങനെ അടപ്പിക്കും എന്നത് വലിയ ചോദ്യമാണ്.
38 കാരന്
ബെഞ്ചമിന്‍ റെയ്നോള്‍ഡിന് അധികം പ്രാമയൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 1983 ലാണ് ജനനം. കണ്ട്രോള് ഫിനാന്‍സ് ലിമിറ്റഡ് എന്നായിരുന്നു ഇയാളുടെ കമ്പനിയുടെ പേര്. ബെഞ്ചമിന്‍ തന്നെ ആയിരുന്നു ഏക ഡയറക്ടര്‍. എന്നാല്‍ 2018 മുതല്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ആളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കുതിച്ചുയരുന്ന മൂല്യം
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നപ്പോള്‍ കുതിച്ചുയര്‍ന്നത് ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം ആയിരുന്നു. ആയിരം ശതമാനത്തോളമാണ് ഒരു വര്‍ഷം കൊണ്ട് മൂല്യം ഉയര്‍ന്നത്. ആദ്യത്തെ ക്രിപ്റ്റോകറന്‍സി കൂടിയാണ് ബിറ്റ്കോയിന്. ഇതിന് ശേഷം രംഗപ്രവേശനം ചെയ്ത മറ്റ് ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇത്രയും മൂല്യമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
