കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തേതിന് സമാനമായി പവന് 38,000 രൂപയാണ് വെള്ളിയാഴ്ച്ച സ്വര്‍ണത്തിന് വില. ഗ്രാമിന് വില 4,750 രൂപയും. ഈ മാസം അഞ്ച്, ആറ് തീയതികളിലാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 38,400 രൂപ തൊട്ടു.
ഒന്നാം തീയതിയാണ് ഏറ്റവും കുറഞ്ഞ വിലനിലവാരം സ്വര്‍ണം കാഴ്ച്ചവെച്ചതും. ഈ ദിവസം 37,440 രൂപയായിരുന്നു സ്വര്‍ണം പവന് വില. ആഗോള വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ ക്ഷീണം മാറ്റി തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് സ്വര്‍ണ, വെള്ളി നിരക്കുകള്‍ ഇന്ത്യയില്‍ കുറഞ്ഞത്.

എംസിഎക്സ് വിപണിയില്‍ സ്വര്‍ണം 0.23 ശതമാനം ഇടിവ് രേഖപ്പെടുത്തി. 119 രൂപ കുറഞ്ഞ് 50,785 രൂപയാണ് 10 ഗ്രാം സ്വര്‍ണത്തിന് വെള്ളിയാഴ്ച്ച എംസിഎക്സ് വിപണിയില്‍ വില. സമാനമായി വെള്ളി നിരക്കിലും 0.37 ശതമാനം ഇടിവ് കാണാം. 257 രൂപ കുറഞ്ഞ് 69,705 രൂപയാണ് വെള്ളി കിലോയ്ക്ക് ഇന്ന് വില.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില സ്ഥിരത കൈവരിച്ചിട്ടുണ്ട്. കുറഞ്ഞ വ്യാപാര നിലവാരമായ 1,920 ഡോളറിന് താഴെയാണ് സ്വര്‍ണം ഔണ്‍സ് വില്‍ക്കപ്പെടുന്നത്. കോമെക്സ് വിപണിയില്‍ രാവിലെ സ്വര്‍ണം ഔണ്‍സിന് 1,912 ഡോളര്‍ വരെ വിലനിലവാരം കണ്ടിരുന്നു. ഡോളര്‍ തിരിച്ചുവന്നതിനൊപ്പം വ്യാപകമായ ലാഭമെടുപ്പിന് വിപണികള്‍ സാക്ഷ്യമാവുന്നതും സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദം കൂട്ടുന്നു.
വ്യാഴാഴ്ച്ച ദില്ലിയില്‍ 714 രൂപ കുറഞ്ഞ് 50,335 രൂപയ്ക്കാണ് സ്വര്‍ണം (10 ഗ്രാം) വ്യാപാരം ചെയ്യപ്പെട്ടത്. വെള്ളിയാകട്ടെ, 386 രൂപ കുറഞ്ഞ് 69,708 രൂപയ്ക്കും (കിലോ). പുതിയ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 50,800 രൂപയ്ക്ക് വെള്ളിയാഴ്ച്ച സ്വര്‍ണം വാങ്ങാമെന്ന് പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇതേസമയം, 50,300 രൂപയായിരിക്കും ടാര്‍ഗറ്റ്; സ്റ്റോപ്പ് ലോസ് 50,500 രൂപയും. 69,900 രൂപയ്ക്ക് വെള്ളി വാങ്ങാം. 70,800 രൂപ ടാര്‍ഗറ്റും 69,300 രൂപ സ്റ്റോപ്പ് ലോസും നിശ്ചയിക്കുന്നതാണ് ഉത്തമം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില 1,970 ഡോളര്‍ തൊടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. വെള്ളി നിരക്ക് 29 ഡോളറിലുമെത്താം. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ പ്ലാറ്റിനം 0.4 ശതമാനം നേട്ടത്തോടെ 1,121.46 ഡോളര്‍ എന്ന നിലവാരത്തിലാണ് തുടരുന്നത്. പലേഡിയം ലോഹം 0.2 ശതമാനം ഉയര്‍ച്ചയോടെ 2,424.45 ഡോളറും വിലനിലവാരും പുലര്‍ത്തുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications