അമേരിക്കയിലെ മുട്ട വില റോക്കറ്റ് പോലെ കുതിച്ചുവരുന്നതിനാൽ വലിയ പ്രതിസന്ധിയാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വീട്ടാവശ്യങ്ങൾക്കുള്ള മുട്ട വാങ്ങാൻ പോലും പലരുടെ കയ്യിലും പണം തികയാത്ത അവസ്ഥയാണുള്ളത്. പ്രോട്ടീൻ ഏറ്റവും അധികമുള്ള വസ്തു എന്ന നിലയിൽ അമേരിക്കക്കാർക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് മുട്ട. ഇതിന്റെ വിലവർധന റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. മൊത്തത്തിൽ ഇതൊരു അമേരിക്കയുടെ മുട്ട ദാരിദ്ര്യകാലമാണ് എന്ന് തന്നെ പറയാം.
ഈ കാലഘട്ടം മുതലെടുത്തുകൊണ്ട് തന്നെ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നത് വർദ്ധിച്ചിരിക്കുകയാണ്. വോൾ സ്റ്റ്രീറ്റ് ജേർണൽ ആണ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആവശ്യക്കാർ വർദ്ധിച്ചതും വില വർധിച്ചതും ആണ് മുട്ട ഇത്തരത്തിൽ അനധികൃതമായി കയറ്റുമതി ചെയ്യാൻ കാരണമായത്.
ട്രംപിന് ഇതുവരെയ്ക്കും അമേരിക്കയുടെ ഈ വിലപ്പെട്ട ഭക്ഷ്യ കാര്യത്തിൽ വലിയ തീരുമാനങ്ങളോ നടപടികളോ കൈക്കൊള്ളാൻ സാധിച്ചിട്ടില്ല. അമേരിക്കൻ ജനത ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും മുട്ട ഒരു അഭിവാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ അതിന്റെ ക്ഷാമം ഭക്ഷണ സാധനങ്ങളിൽ ഉണ്ടാക്കുന്ന വില വളരെ വലുതാണ്. പറഞ്ഞുവന്നാൽ മുട്ടയിൽ ഉണ്ടായ ഈ ക്ഷാമം ഒരു ആഭ്യന്തര പ്രശ്നമായി തന്നെ കാണേണ്ടതുണ്ട്.
മെക്സിക്കോയിൽ നിന്ന് മുട്ട കടത്തൽ വർധിക്കുന്നു
അമേരിക്കയിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം, 2025 സാമ്പത്തിക വർഷം ഇതുവരെ രാജ്യത്തുടനീളമുള്ള "എഗ് ഇന്റർസെപ്ഷനുകൾ" (അനധികൃതമായി കടത്തിയ മുട്ട പിടികൂടിയ കേസുകൾ) 36% വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ടെക്‌സസിലെ ലാരെഡോ അതിർത്തി ഭാഗങ്ങളിൽ ഇത് 54% വർധിച്ചപ്പോൾ, സാൻ ഡീയാഗോയിൽ ഇരട്ടിയായും, എൽ പാസോയിൽ 90 ഓളം പേരെ ജനുവരി മുതൽ എക്‌സൈസ് അധികൃതർ പിടികൂടിയതായും സി ബി പി റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിൽ മുട്ടയുടെ വില എങ്ങനെ ഉയർന്നു?
ഏവിയൻ ഫ്ലൂ വ്യാപനം:
കോഴികളെ ബാധിക്കുന്ന ഈ രോഗം മുട്ടയുടെ ഉൽപ്പാദനം കാര്യമായി കുറയ്ക്കുന്നു.
ഡിമാൻഡ് അധികരിച്ചു:
ചില ഉപഭോക്താക്കൾ അധിക മുട്ട സംഭരിക്കുകയും ചെയ്തതിനാൽ വില കൂടുതൽ ഉയർന്നു.
വലിയ കമ്പനികളുടെ വില ക്രമീകരണ സാധ്യത:
അമേരിക്കൻ ന്യായവ്യവസ്ഥ വലിയ ഉൽപാദകർ ഉദ്ദേശപൂർവം വില ഉയർത്തുകയോ കയ്യിൽ നിന്ന് വിതരണം കുറയ്ക്കുകയോ ചെയ്തോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
വിലയുടെ കുതിപ്പും ഉപഭോക്താക്കളുടെ പ്രതികരണവും
2024 ലെ മുട്ടയുടെ ശരാശരി വില ഒരു ഡസനിന് $3 (₹250) ആയിരുന്നപ്പോൾ, 2025ൽ ഇത് $5.9 (₹500) ആയി വർധിച്ചു. ചില നഗരങ്ങളിൽ ഒരു ഡസൻ മുട്ടയ്ക്ക് $10 (₹850) വരെ ഉയർന്നിട്ടുണ്ട്. അതേസമയം, മെക്സിക്കോയിൽ ഒരു ഡസൻ മുട്ടയുടെ വില ശരാശരിയിൽ $2 (₹165) മാത്രമാണ്.
വില വർധിച്ചതിനാൽ, വാഫിൾ ഹൗസ് പോലുള്ള റസ്റ്റോറന്റുകൾ ഒരു മുട്ടയ്ക്ക് 50 സെൻറ് അധിക നിരക്ക് (₹40) ഈടാക്കാനും തുടങ്ങി.
മുട്ട വില കുറയ്ക്കാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികൾ
*$1 ബില്യൺ (₹8300 കോടി) കൃഷി സംരക്ഷണ പദ്ധതികൾ
*$500 മില്യൺ (₹4150 കോടി) ബയോസെക്യൂരിറ്റി ശക്തിപ്പെടുത്താൻ.
*അവശ്യം എങ്കിൽ കൂടുതൽ മുട്ട ഇറക്കുമതി ചെയ്യാനുള്ള ആലോചന.
*തുര്‍ക്കിയിൽ നിന്ന് 16,000 ടൺ മുട്ട ഇറക്കുമതി ചെയ്യാൻ യു.എസ്. തീരുമാനിച്ചു.
അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ലഭ്യമായ വില കുറയ്ക്കാൻ ഈ നടപടികൾ പര്യാപ്തമാകുമോ എന്നത് ഇപ്പോഴും ഒരുതരത്തിലും ഉറപ്പില്ലാത്ത കാര്യമാണ്. ഒരു ബട്ടർഫ്ലൈ എഫക്ട് പോലെ ഈ മുട്ട ദാരിദ്ര്യം ഒരു വലിയ വിപ്ലവത്തിലേക്ക് നയിക്കുമോ എന്നും, അത് ട്രംപിന്റെ മുഖചായ തകർക്കുമോ എന്നും സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ച തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ, പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
