ഒടുവിൽ ആ പ്രഖ്യാപനം ഉടൻ എത്തും. ലോകം മുഴുവൻ ഉറ്റു നോക്കുന്നത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വിൻ്റെ പണനയ പ്രഖ്യാപനത്തെ കുറിച്ചാണ്. രണ്ട് ദിവസത്തെ പണനയ യോഗം ഇന്ന് രാത്രിയോടെ അവസാനിക്കും. ഇന്നലെ ഡിസംബർ 9ന് ആരംഭിച്ച ഫെഡ് മീറ്റിംഗിനെ അന്തിമ പ്രഖ്യാപനം ഇന്ന് ഡിസംബർ 10 ബുധനാഴ്ച EDT ഉച്ചയ്ക്ക് 2 മണിക്ക്, അതായത് വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് പ്രഖ്യാപിക്കും.
ഇത്തവണയും അടിസ്ഥാന പലിശ നിരക്ക് ഫെഡ് കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടത്. അങ്ങനെ സംഭവിച്ചാൽ തുടർച്ചയായ മൂന്നാം തവണയായിരുന്നു യുഎസ് ഫെഡ് പലിശ കുറക്കുന്നത്. യുഎസ് പലിശനിരക്കുകളിലെ ചലനങ്ങൾ ആഗോള സമ്പദ്വ്യവസ്ഥകളിലുടനീളമുള്ള സാമ്പത്തിക വിപണികളെയും സാമ്പത്തിക സാഹചര്യങ്ങളെയും സ്വാധീനിക്കുന്നതിനാൽ ആഗോള നിക്ഷേപകർ വരാനിരിക്കുന്ന തീരുമാനത്തെയും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇത്തവണയും 0.25% പലിശ നിരക്ക് കുറയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
ഒക്ടോബറിലെ പ്രഖ്യാപനം
2025 ഒക്ടോബർ 29-ന് നടന്ന പണനയ യോഗത്തിൽ ഫെഡ് അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു. ഇതോടെ പലിശ നിരക്ക് 3.75%-4.00% ആയി കുറച്ചു. ഇതിനു മുന്നേ 2025 സെപ്റ്റംബറിൽ നടന്ന യോഗത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ചിരുന്നു. 2024 ഡിസംബറിനു ശേഷം 2025 സെപ്റ്റംബറിലാണ് ഫെഡ് റിസർവ് പലിശ കുറച്ചത്.

ഡിസംബറിലെ വിപണി പ്രതീക്ഷകൾ
പ്രതീക്ഷകൾക്കൊത്ത് ഡിസംബറിൽ വീണ്ടും നിരക്ക് കുറച്ചാൽ അത് 3.50%-3.75% ആയി കുറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അതായത് ഇത്തവണയും 25 ബേസിസ് പോയിൻ്റ് കുറയുമെന്ന് അർത്ഥം. പക്ഷേ മറുവശത്ത് ചില സാമ്പത്തിക വിദഗ്ദർ പറയുന്നത് ഫെഡ് 3.75%-4.00% എന്ന നിരക്കിൽ പലിശ നിലനിർത്തുമെന്നാണ്.
പലിശ കുറയാനുള്ള കാരണങ്ങൾ
പണപ്പെരുപ്പം ഒരു പ്രശ്നമായി നിലനിൽക്കുമ്പോഴും ഇത്തവണ നിരക്കുകൾ കുറയ്ക്കുന്നതിൻ്റെ പ്രധാന കാരണമായി കണക്കാക്കുന്നത് തൊഴിൽ വിപണിയിലെ ബലഹീനതയാണ്. ഈ വർഷം 3 തവണ തുടർച്ചയായി പലിശ കുറച്ചെങ്കിലും 2026ൽ 2 തവണ മാത്രമേ കുറക്കുകയുള്ളൂ എന്നാണ് സിഎംഇ ഡാറ്റ സൂചിപ്പിക്കുന്നത്.
ജെറോം പവലിന്റെ പത്രസമ്മേളനം
ഡിസംബർ 10ന് EDT ഉച്ചയ്ക്ക് 2:30 ന് നടക്കാനിരിക്കുന്ന പത്രസമ്മേളനത്തിൽ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. പവലിൻ്റെ പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ ഡിസംബർ 11, വ്യാഴാഴ്ച പുലർച്ചെ 1:00 മണിക്കായിരിക്കും ലഭ്യമാകുന്നത്. യുഎസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചും, മീറ്റിംഗിലെ തീരുമാനങ്ങളെ കുറിച്ചും, ഭാവി നേട്ടങ്ങളെ കുറിച്ചുമെല്ലാം ഈ പത്രസമ്മേളനത്തിൽ പവൽ വ്യക്തമാക്കും. ഫെഡറൽ റിസർവിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും പവലിന്റെ പത്രസമ്മേളനം തത്സമയം കാണാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications