യുഎസിൻ്റ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചിരിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും പണപ്പെരുപ്പ സമ്മർദ്ദങ്ങളുടെയും അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ മെയ് 7 ബുധനാഴ്ച ഫെഡ് റിസർവിൻ്റെ പ്രഖ്യാപനം. പലിശ നിരക്ക് 4.25 മുതൽ 4.50% ആയി 'മാറ്റമില്ലാതെ' നിലനിർത്തി.
സമ്പദ്‌വ്യവസ്ഥയിലെ അപകടസാധ്യതകൾ സന്തുലിതമാക്കുന്നതിനുള്ള വരാനിരിക്കുന്ന യുഎസ് സാമ്പത്തിക ഡാറ്റയും യുഎസിൻ്റെ വികസിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും നിരീക്ഷിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ഉയർന്ന പണപ്പെരുപ്പത്തിന്റെയും ഉയർന്ന തൊഴിലില്ലായ്മയുടെയും അപകടസാധ്യതയെ കുറിച്ച് ഫെഡ് റിസർവ് ഗവർണർ ജെറോ പവൽ വ്യക്തമാക്കി. ഇന്നലെ യുഎസ് ഫെഡ് പോളിസിയിൽ പരാമർശിച്ച പ്രധാന കാര്യങ്ങൾ അറിയാം..
1. പ്രധാന പലിശ നിരക്കുകൾക്ക് മാറ്റമില്ല
സാമ്പത്തിക അനിശ്ചിതത്വങ്ങൾ മൂലം ഉയരുന്ന പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മ നിരക്കിന്റെയും അപകടസാധ്യതകൾ കാരണം യുഎസ് ഫെഡറൽ റിസർവ് അതിന്റെ ഫെഡറൽ വായ്പാ നിരക്കുകൾ 4.25 മുതൽ 4.50 ശതമാനം വരെയായി നിലനിർത്തി .
"ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ഉയർന്ന തൊഴിലില്ലായ്മയുടെയും ഉയർന്ന പണപ്പെരുപ്പത്തിന്റെയും അപകടസാധ്യതകൾ വർദ്ധിച്ചിട്ടുണ്ട്. നിലവിലെ പണനയ നിലപാട് സാമ്പത്തിക പ്രതിസന്ധികളിൽ സമയബന്ധിതമായി പ്രതികരിക്കാൻ പ്രാപ്തരാക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.

2. വർദ്ധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ
യുഎസ് സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ അല്ലെന്ന് പവൽ പറഞ്ഞെങ്കിലും, സാമ്പത്തിക വീക്ഷണവുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതകൾ ഇപ്പോഴും സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയമാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം വർധിക്കാൻ കാരണമായത് എന്നാണ് ഫെഡറൽ റിസർവ് നടത്തിയ ഒരു സർവേ പ്രകാരം കണ്ടെത്തിയത്.
താരിഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രതീക്ഷിച്ചതിലും വളരെ വലുതാണ്. ഈ താരിഫ് നയങ്ങൾ നിലനിൽക്കുന്നതിനാൽ, യുഎസ് സമ്പദ്‌വ്യവസ്ഥയിൽ അവയുടെ പ്രതിഫലനം വളരെ വലുതായിരിക്കും.
3. പണപ്പെരുപ്പ അപകടസാധ്യതകൾ
ഡൊണാൾഡ് ട്രംപിന്റെ ഉയർന്ന താരിഫുകൾ കൂടുതൽ കാലം നിലനിൽക്കുകയാണെങ്കിൽ, അവ പണപ്പെരുപ്പ വർദ്ധനവിനും സാമ്പത്തിക വളർച്ചയിലെ മാന്ദ്യത്തിനും കാരണമാകുമെന്നും, ഈ കാര്യങ്ങൾ തൊഴിലില്ലായ്മ വർദ്ധിപ്പിക്കുമെന്നും ഫെഡ് ചെയർമാൻ ചൂണ്ടിക്കാട്ടി.
4. ട്രംപിന്റെ വിമർശനത്തോടുള്ള പവലിന്റെ പ്രതികരണം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കേന്ദ്ര ബാങ്കിന്റെ തലവൻ എന്ന നിലയിൽ ജെറോം പവലിൻ്റെ പ്രവർത്തനത്തെ വിമർശിച്ചതിന് ഫെഡ് ചെയർമാൻ ജെറോം പവൽ പത്രസമ്മേളനത്തിൽ മറുപടി നൽകി.
"ഞങ്ങളുടെ ജോലി ചെയ്യുന്നതിനെ ഇത് ഒരു തരത്തിലും ബാധിക്കില്ല. ഞങ്ങൾ എപ്പോഴും അമേരിക്കൻ ജനതയുടെ നേട്ടത്തിനായി പരമാവധി തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിരതയും വളർത്തിയെടുക്കുന്നതിന് ശ്രമിക്കുന്നു," ജെറോം പവൽ പറഞ്ഞു.
5. യുഎസ് വിപണിയും ഡോളറും...
അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ഫെഡറൽ റിസർവിൻ്റെ പണ നയത്തിൽ പ്രഖ്യാപിച്ചതോടെ യുഎസ് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു, എന്നാൽ പിന്നീട് ഉയർന്നു. ഡൗ ജോൺസ് 0.70% ഉയർന്ന് 41,113.97 പോയിന്റിൽ ക്ലോസ് ചെയ്തു, കഴിഞ്ഞ ട്രേഡിങ്ങ് സെഷനിലെ 40,829 പോയിന്റിൽ നിന്ന്. S & P 500 സൂചികയും 0.43% ഉയർന്ന് 5,631.28 പോയിന്റിൽ ക്ലോസ് ചെയ്തു.
ബ്ലൂംബെർഗ് യുഎസ് ഡോളർ സ്പോട്ട് സൂചിക അനുസരിച്ച് ഇന്നലെ യുഎസ് ഗ്രീൻബാക്ക് 0.67 ശതമാനം ഉയർന്ന് 99.904 ൽ വ്യാപാരം നടത്തി. ഇത്തവണ നടന്ന പണ നയ യോഗത്തിൽ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ സ്ഥിരമായി നിലനിർത്താൻ തീരുമാനിച്ചതോടെ ഡോളർ നിരക്കുകൾ കുതിച്ചുയർന്നു.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications