ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും രാജ്യത്തെ വിദേശനിക്ഷേപം കുത്തനെ ഉയർന്നെന്ന് കണക്കുകൾ.2019-20 സാമ്പത്തിക വർഷത്തിൽ വിദേശനിക്ഷേപം13 ശതമാനമാണ് ഉയർന്നത്. ഏറ്റവും അധികം വിദേശ നിക്ഷേപം നടത്തിയ മൗറീഷ്യസിനെ പിന്തള്ളിനടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ യുഎസ് രണ്ടാം സ്ഥാനത്ത് എത്തി.
ഡിപിഐഐടി (ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്) ഡാറ്റ പ്രകാരം 2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിലേക്ക് യുഎസിൽ നിന്ന് 7.12 ബില്യൺ ഡോളർ വിദേശ നിക്ഷേപമാണ് വന്നത്. അതേസമയം മൗറീഷ്യസിൽ നിന്ന് 2 ബില്യൺ യുഎസ് ഡോളർ നിക്ഷേപം മാത്രമാണ് എത്തിയത്. ഇതോടെ മൗറഷ്യസ് നാലാം സ്ഥാനത്തായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ നിക്ഷേപം നടത്തിയത് മൗറീഷ്യസായിരുന്നു. അതേസമയം ഈ കാലയളവിൽ യുഎസ് നാലാം സ്ഥാനത്തായിരുന്നു.8.3 ബില്യൺ യുഎസ് ഡോളർ വിദേശ നിക്ഷേപം നടത്തിയ സിംഗപൂരാണ് ഒന്നാം സ്ഥാനത്ത്.
കേമാൻ ദ്വീപ് 2.1 ബില്യൺ, നെതർലാൻഡ്സ് (1.5 ബില്യൺ ഡോളർ), യുകെ (1.35 ബില്യൺ ഡോളർ), ഫ്രാൻസ് (1.13 ബില്യൺ ഡോളർ), ജപ്പാൻ (653 ദശലക്ഷം ഡോളർ), ജർമ്മനി (202 ദശലക്ഷം ഡോളർ), സൈപ്രസ് (48 ദശലക്ഷം ഡോളർ) എന്നിവയാണ് പിന്നിലുള്ള മറ്റ് രാജ്യങ്ങൾ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications