യുഎസ് തീരുവ ആഘാതത്തില്‍ നിന്നും ഇന്ത്യ മുക്തി നേടുന്നു. ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം തീരുവ 25 ശതമാനമായി ചുരുക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചന നല്കി. ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് കുറച്ചുവെന്നും തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. ''താരിഫുകള്‍ ഇപ്പോഴും തുടരുകയാണ്. അവ എടുത്തുകളയാന്‍ ഒരു വഴിയുണ്ടെന്ന് ഞാന്‍ കരുതുന്നു,''' ബെസെന്റ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രതികരണം. റഷ്യന്‍ എണ്ണവാങ്ങുന്നത് കുറച്ച റിഫൈനറികളുടെ നടപടി തങ്ങളുടെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയ്ക്കെതിരായ യുഎസ് തീരുവ
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയത്. ഇതില്‍ 25 ശതമാനം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള പിഴയാണ്. ഈയിനത്തില്‍ ലഭിക്കുന്ന തുക റഷ്യ ഉക്രെയ്നെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നു എന്നാണ് യുഎസ് ആരോപണം. അതേസമയം ഊര്‍ജ്ജലഭ്യത സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യ പ്രതികരിച്ചു. മാത്രമല്ല, റഷ്യന്‍ എണ്ണവാങ്ങുന്ന കാര്യത്തില്‍ ചൈനയ്ക്കും തുര്‍ക്കിയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് രാജ്യം. അമേരിക്കയുടെ സഖ്യകക്ഷികളായ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ റഷ്യന്‍ പ്രകൃതി വാതകം വാങ്ങുന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടി. പിന്നീട് റഷ്യന്‍ എണ്ണയ്ക്ക് മേല്‍ യുഎസ് ഉപരോധം നിലവില്‍ വന്നതോടെയാണ് റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്തിയത്.
തീരുവ ആഘാതം
യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അവിടേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവ് നേരിട്ടു. തൊഴിലധിഷ്ഠിത വ്യവസായങ്ങളായ തുണിത്തരങ്ങള്‍, തുകല്‍, ജെംസ് ആന്റ് ജ്വല്ലറി, പാചക വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. തുകല്‍ ചരക്ക് കയറ്റുമതി 11.9 ശതമാനവും അമൂല്യ കല്ലുകളുടെ കയറ്റുമതി 54.2 ശതമാനവും കൈത്തറി കാര്പററ്റ് കയറ്റുമതി 13.85 ശതമാനവും സമുദ്രോത്പന്ന കയറ്റുമതി 32.99 ശതമാനവും ടയര്‍ 35 ശതമാനവും പരുത്തി റെഡിമെയ്ഡ് തുണിത്തരങ്ങള്‍ 13.2 ശതമാനവും ആഭരണം 18.6 ശതമാനവും ഡ്രഗ് ഫോര്‍മുലേഷന്‍സ് 7.01 ശതമാനവും തേയില 27.43 ശതമാനവും സുഗന്ധവ്യജ്ഞനങ്ങള്‍ 9.79 ശതമാനവും ബസ്മതി അരി 2.33 ശതമാനവുമിടിഞ്ഞു.2024 ലെ കണക്കനുസരിച്ച് യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 79.44 ബില്യണ്‍ ഡോളറിന്റേതാണ്. മൊത്തം ജിഡിപിയുടെ 2 ശതമാനം. കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യുഎസ്.
ഇന്ത്യ മറ്റു രാഷ്ട്രങ്ങളുമായി വ്യാപാരക്കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ്
യുഎസ് തീരുവ കുറയ്ക്കാനൊരുങ്ങുന്നത്. യുകെ, ഒമാന്‍, ന്യൂസിലന്റ് എന്നീ രാഷ്ട്രങ്ങളുമായി ഇന്ത്യ വ്യാപാരകരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
